താൾ:CiXIV128-2.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൬ —

ല്ലാത്ത രക്തം കാണിച്ചു കൊടുത്തതിനാൽ ഞാൻ ദോ
ഷം ചെയ്തു എന്നു പറഞ്ഞാറെ, അവർ അത് ഞങ്ങൾ
ക്ക് എന്തു നീ തന്നെ നോക്കിക്കൊൾക എന്നു പറ
ഞ്ഞു. അപ്പോൾ അവൻ ആ വെള്ളിക്കാശു എടുത്തു,
ദൈവാലയത്തിൽ ചാടി മാറിപ്പോയി, ഞാന്നു മരി
ച്ചു. പ്രധാനാചാൎയ്യന്മാർ ആ ദ്രവ്യമെടുത്തു ഇത് ര
ക്തവിലയാക കൊണ്ടു ശ്രീഭണ്ഡാരത്തിലിടുന്നത്
ന്യായമല്ല എന്നു പറഞ്ഞു അതിനെ കൊണ്ടു കുശ
വന്റെ നിലം വാങ്ങി അതിനാൽ ആ നിലത്തിന്നു
ഇന്നും രക്തനിലമെന്നു പേർ പറഞ്ഞു വരുന്നു.

൩൨. പിലാതൻ മുഖേനയുള്ള
വ്യവഹാരം.

പിന്നെ പ്രധാനാചാൎയ്യന്മാരും മൂപ്പന്മാരും ഇവ
ൻ താൻ രാജാവായ ക്രിസ്തനാകുന്നു എന്നു കൈസ
രിന്നു വരിപ്പണം കൊടുക്കേണ്ടാ എന്ന് പറഞ്ഞു ജ
നത്തെ കലഹിപ്പിക്കുന്നതു ഞങ്ങൾ കണ്ടു എന്നു
കുറ്റം ചുമത്തി തുടങ്ങി; അപ്പൊൾ പിലാതൻ യേശു
വിനെ വിളിച്ചു അവനോടു: നീ യഹൂദ രാജാവ് ത
ന്നെയൊ എന്നു ചോദിച്ചാറെ, യേശു എൻ രാജ്യം
ഈ ലോകത്തിൽ നിന്നുള്ളതല്ല ലൌകികമെങ്കിൽ എ
ന്നെ യഹൂദരിൽ ഏല്പിക്കാതിരിക്കേണ്ടതിന്നു എന്റെ
സേവകർ പൊരുതുമായിരുന്നു ആകയാൽ, എന്റെ
രാജ്യം ഐഹികമല്ല എന്നു പറഞ്ഞാറെ, പിലാതൻ
എന്നാൽ നീ രാജാവ് തന്നെയൊ എന്നു ചോദിച്ച
ശേഷം നീ പറഞ്ഞപ്രകാരം ഞാൻ രാജാവ് തന്നെ;

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/88&oldid=182685" എന്ന താളിൽനിന്ന് ശേഖരിച്ചത്