താൾ:CiXIV128-2.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൫ —

യുന്നില്ലയൊ, ഇവർ നിന്റെ നേരെ എന്തെല്ലാം
സാക്ഷിപ്പെടുത്തുന്നു എന്നു ചോദിച്ചാറെ, അവൻ ഒ
ന്നിന്നും ഉത്തരം പറയാതെ ഇരുന്നു. പിന്നെയും പ്ര
ധാനാചാൎയ്യൻ ആയവനോടു: നീ ദൈവപുത്രനായ
ക്രിസ്തനാകുന്നുവൊ എന്നു ഞങ്ങളോടു പറയേണ്ടതി
ന്നു ജീവനുള്ള ദൈവത്തെ ആണയിട്ടു ഞാൻ നി
ന്നോടു ചോദിക്കുന്നു എന്നു പറഞ്ഞാറെ, യേശു നീ
പറഞ്ഞുവല്ലൊ. ഞാൻ തന്നെ അവൻ ആകയാൽ
ഇന്നുമുതൽ മനുഷ്യ പുത്രൻ ദൈവവല്ലഭത്വത്തിന്റെ
വലത്തുഭാഗത്തു വാഴുന്നതും മേഘങ്ങളിൽ വരുന്നതും
നിങ്ങൾ കാണും നിശ്ചയം എന്നു പറഞ്ഞത് കേട്ടു
പ്രധാനാചാൎയ്യൻ വസ്ത്രങ്ങളെ കീറി ഇവൻ ദൈവ
ത്തെ ദുഷിച്ചു ഇനി സാക്ഷികൾ കൊണ്ടു എന്താ
വശ്യം ഇവന്റെ ദൈവദൂഷണം കേട്ടുവല്ലൊ നി
ങ്ങൾക്ക് എന്തു തോന്നുന്നു എന്നു പറഞ്ഞപ്പോൾ,
അവൻ മരണശിക്ഷെക്ക് യോഗ്യനെന്നു എല്ലാവ
രും പറഞ്ഞു. പിന്നെ യേശിവിനെ പിടിച്ച ആളു
കൾ അവനെ പരിഹസിച്ചു മുഖത്തു തുപ്പി കണ്ണു
മൂടിക്കെട്ടി അടിച്ചു, ക്രിസ്തനെ! നിന്നെ അടിച്ചവൻ
ആരെന്നു പ്രവചിക്ക എന്നും മറ്റും പല വിധേന
അപമാനിച്ചു പറഞ്ഞു. പുലൎകാലമായപ്പോൾ, എ
ല്ലാ പ്രധാനാചാൎയ്യന്മാരും യേശുവിനെ കൊല്ലേണ്ട
തിന്നു മന്ത്രിച്ചു അവനെ കെട്ടിക്കൊണ്ടു പോയി നാ
ടുവാഴിയായ പിലാതന്നു ഏല്പിച്ചു. അപ്പോൾ, അ
വന്നു മരണശിക്ഷ വിധിച്ചു എന്നു യഹൂദാ കണ്ടു
അനുതപിച്ചു; ആ ൩൦ വെള്ളിക്കാശു പ്രധാനാചാ
ൎയ്യന്മാൎക്കും മൂപ്പന്മാൎക്കും മടക്കി കൊണ്ടു വന്നു കുറ്റമി8

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/87&oldid=182684" എന്ന താളിൽനിന്ന് ശേഖരിച്ചത്