താൾ:CiXIV128-2.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൪ —

കൂകും മുമ്പെ മൂന്നു വട്ടം നീ എന്നെ മറുത്തുപറയുമെ
ന്ന വാക്കു ഓൎത്തു പുറത്തു പോയി വളരെ വിഷദി
ച്ചു കരകയും ചെയ്തു.

൩൧. സഭാമുഖേന യേശുവിന്റെ
വിസ്താരം.

പിന്നെ പ്രധാനാചാൎയ്യൻ യേശുവോടു ശിഷ്യ
രെയും ഉപദേശത്തേയും കുറിച്ചു ചോദിച്ചു. യേശു
ഞാൻ സ്പഷ്ടമായി ലോകത്തോടു പറഞ്ഞുവല്ലോ എ
ല്ലാ യഹൂദന്മാർ കൂടുന്ന പള്ളികളിലും ദൈവാലയത്തി
ലും വെച്ചു ഉപദേശിച്ചു രഹസ്യമായി ഒന്നും പറ
ഞ്ഞിട്ടില്ല; നീ എന്നോടു ചോദിക്കുന്നതെന്തിന്നു കേട്ട
വരോടു ഞാൻ ഏതു പറഞ്ഞു എന്നു ചോദിക്ക; ഞാൻ
പറഞ്ഞ കാൎയങ്ങൾ അവർ അറിയുന്നുവല്ലൊ എന്നു
പറഞ്ഞാറെ, അരികെ നിൽകുന്ന ഒരു സേവകൻ നീ
പ്രധാനാചാൎയ്യനോടു ഇപ്രകാരം ഉത്തരം പറയുന്നു
വൊ എന്നുരച്ചു യേശുവിന്റെ കവിൾക്കൊന്നടിച്ചു.
അപ്പോൾ, യേശു ഞാൻ ദോഷം പറഞ്ഞിട്ടുണ്ടെ
ങ്കിൽ പറക; ഇല്ലെങ്കിൽ നീ എന്തിനു എന്നെ അടി
ക്കുന്നു എന്നു പറഞ്ഞു. അതിന്റെ ശേഷം പ്രധാനാ
ചാൎയ്യന്മാരും മന്ത്രിസഭ ഒക്കയും യേശുവിനെ കൊ
ല്ലേണ്ടതിന്നു കള്ളസ്സാക്ഷ്യം അന്വേഷിച്ചും അനേ
കം കള്ളസ്സാക്ഷിക്കാർ വന്നിട്ടും അവർ പറഞ്ഞ സാ
ക്ഷ്യം ഒത്തു വന്നതുമില്ല. അപ്പോൾ പ്രധാനാചാ
ൎയ്യൻ എഴുനീറ്റു യേശുവിനോടു ഒന്നും ഉത്തരം പറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/86&oldid=182683" എന്ന താളിൽനിന്ന് ശേഖരിച്ചത്