താൾ:CiXIV128-2.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൯ —

ഞാൻ ഇതിനായിട്ടു ജനിച്ചു സത്യത്തിന്നു സാക്ഷ്യം
പറയേണ്ടതിന്നു ഈ ലോകത്തിലേക്ക് വന്നു സത്യ
ത്തിൽനിന്നുള്ളവനെല്ലാം എന്റെ വചനം കേൾക്കു
ന്നു എന്നു പറഞ്ഞപ്പൊൾ സത്യം എന്തെന്നു ചോ
ദിച്ചു, പുറത്തുപോയി യഹൂദരോടു ഈ മനുഷ്യനിൽ
ഞാൻ അരു കുറ്റം കാണുന്നില്ല എന്നു പറഞ്ഞു. എ
ന്നാറെ, അവർ: ഇവൻ ഗലീലദേശം മുതൽ ഇവിടം
വരെയും യഹൂദയിൽ എല്ലാടവും ഉപദേശിച്ചു ജനങ്ങ
ളെ ഇളക്കുന്നവൻ എന്ന് പറഞ്ഞത് കേട്ടു പിലാത
ൻ ഇവൻ ഗലീല്യനോ? എന്നു ചോദിച്ചു, ഹെരോദാ
രാജാവിന്റെ അധികാരത്തിൽ ഉള്ളവനെന്നറിഞ്ഞു
അന്നു യരുശലേമിൽ പാൎത്തുവരുന്ന ഹെരോദാവി
ന്റെ അടുക്കലേക്ക് അയച്ചു. ഹെരോദാ യേശു ചെ
യ്ത അതിശയങ്ങളെ കേട്ടതിനാൽ അവനെ കാണ്മാൻ
ആശിച്ചിരുന്നു; അതുകൊണ്ടു അവനെ കണ്ടപ്പോൾ
വല്ല അത്ഭുതവും കാട്ടുമെന്നു വിചാരിച്ചു സന്തോഷി
ച്ചു അവനോടു വളരെ ചോദിച്ചുവെങ്കിലും യേശു
ഒന്നും മിണ്ടായ്കകൊണ്ടു തന്റെ ആയുധക്കാരോടു കൂ
ടി അവനെ നിന്ദിച്ചു പരിഹാസത്തിന്നായി മാനി
ച്ചു വെള്ള വസ്ത്രം ഉടുപ്പിച്ചു പിലാത്തന്നു തിരിച്ചയച്ചു
മുമ്പെ അന്യോന്യം വൈരികളായ പിലാതനും ഹെ
രോദാവും അന്നു സ്നേഹിതന്മാരായ്‌വന്നു. പെസഹ ഉ
ത്സവം തോറും ജനങ്ങളുടെ അപേക്ഷ പ്രകാരം തട
വുകാരിൽ ഒരുവനെ വിടീക്കുന്നത് ആചാരമായിരു
ന്നു. ആ കാലത്ത് കലഹത്തിൽ കുലക്കുറ്റക്കാരനായ
ബറബ്ബാ എന്നൊരു വിശേഷ തടവുകാരനുണ്ടായി
രുന്നു; അന്നു പിലാതൻ ജനങ്ങളോടു ഏവനെ വിടു8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/89&oldid=182686" എന്ന താളിൽനിന്ന് ശേഖരിച്ചത്