താൾ:CiXIV128-2.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൯ —

ഇടയനെ അടിക്കുമ്പൊൾ ആട്ടിങ്കൂട്ടം ചിതറി പോകു
മെന്നു എഴുതിയിരിക്കുന്ന പ്രകാരം നിങ്ങൾ എല്ലാവ
രും ഈ രാത്രിയിൽ എന്നിൽ ഇടറും എങ്കിലും ഞാൻ
ഉയിൎത്തെഴുനീറ്റ ശേഷം, നിങ്ങളുടെ മുമ്പെ ഗലീല
യിൽ പോകുമെന്ന് ഉരച്ചാറെ, പേത്രം എല്ലാവരും നി
ന്നെ കുറിച്ചു ഇടറിയാലും ഞാൻ ഒരു നാളും ഇടറുക
യില്ല എന്നു പറഞ്ഞു. അപ്പോൾ, യേശു അവനോ
ടു: ൟ രാത്രിയിൽ പൂവൻ കോഴി രണ്ടുവട്ടം കൂകും മുമ്പെ
നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്ന് ചൊന്ന
ഉടനെ പേത്രം നിന്നോടു കൂടി മരിക്കേണ്ടി വന്നാലും
ഞാൻ നിന്നെ തള്ളിപ്പറകയില്ലെന്നു താനും മറ്റു ശി
ഷ്യരും പറഞ്ഞു. പിന്നെ ഗഛ്ശമനി എന്ന സ്ഥല
ത്തെത്തിയപ്പോൾ, യേശു അവരോടു: ഞാൻ അ
ങ്ങോട്ടു പോയി പ്രാൎത്ഥിച്ചു വരുവോളം നിങ്ങൾ ഇ
വിടെ ഇരിപ്പിൻ എന്ന് പറഞ്ഞു പേത്രംവിനെയും
യോഹനാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു
പോയി വിഷണ്ണന്നായി വളരെ വ്യസനപ്പെട്ടു തുട
ങ്ങി; എന്റെ ആത്മാവ് മരണദുഃഖപരവശമായിരി
ക്കുന്നു; നിങ്ങൾ ഇവിടെ പാൎത്തു എന്നോടുകൂട ഉണ
ൎന്നിരിപ്പിൻ എന്നു പറഞ്ഞു ഒരു കല്ലേറു ദൂരം പോ
യി കുമ്പിട്ടു വീണു, അബ്ബാ പിതാവെ! സകലവും
നിണക്ക് കഴിയും മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം
എന്നിൽനിന്നു നീക്കേണമെ എന്നാൽ എന്റെ ഇ
ഷ്ടംപൊലെ അല്ല, നിന്റെ ഇഷ്ടം പോലെ ആകട്ട
എന്നു പ്രാൎത്ഥിച്ചശേഷം വന്നു ശിഷ്യന്മാർ ഉറങ്ങു
ന്നതു കണ്ടു, പേത്രുവിനൊടു നിങ്ങൾക്ക് ഒരു മണിനേ
രം എന്നൊടു കൂടി ഉണൎന്നിരിപ്പാൻ കഴികയില്ലയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/81&oldid=182678" എന്ന താളിൽനിന്ന് ശേഖരിച്ചത്