താൾ:CiXIV128-2.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൧ —

യേറിയ മുത്തു കണ്ടാറെ, തനിക്കുള്ളതൊക്കയും വിറ്റു
അത് വാങ്ങുന്നു. പിന്നെയും സ്വൎഗ്ഗരാജ്യം ഒരു വ
ലെക്ക് സമം; വല കടലിൽ ഇട്ടു പല വിധമുള്ള മത്സ്യ
ങ്ങളകപ്പെട്ട ശേഷം കരെക്ക് വലിച്ചു കരേറ്റി നല്ല
വറ്റെ പാത്രങ്ങളിലാക്, ആകാത്തവറ്റെ ചാടുന്നു;
ദൈവദൂതൻ അപ്രകാരം ലോകാവസാനത്തിങ്കൽ പു
റപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ
വേർ തിരിച്ചു അദ്നിച്ചൂളയിൽ ഇടും; അവിടെ കര
ച്ചലും പല്ല് കടിയും ഉണ്ടാകും.

സ്വൎഗ്ഗരാജ്യം ഒരു വീട്ടെജമാനനോടു സമം; അ
വൻ രാവിലെ പുറപ്പെട്ടു, പണിക്കാരെ വിളിച്ചു ആ
ളൊന്നുക്കു ഓരൊ പണം ദിവസക്കൂടി നിശ്ചയിച്ചു,
മുന്തിരിങ്ങാത്തോട്ടത്തിൽ വേല ചെയ്വാനായി പറ
ഞ്ഞയച്ചു; പിന്നെ ഒമ്പതാം മണിനേരം പുറപ്പെട്ടു,
ചന്തസ്ഥനത്തു വെറുതെ നിൽക്കുന്നവരെ കൺറ്റു, നി
ങ്ങളും എന്റെ മുന്തിരിങ്ങാത്തോട്ടത്തിൽ വേലെക്ക്
പോകുവിൻ! മൎയ്യാദപ്രകാരം കൂലി തരാം എന്നവരെ
യും പറഞ്ഞയച്ചു. പന്ത്രണ്ടാം മണിനേരവും മൂന്നാം
മണിനേരവും അപ്രകാരം തന്നെ വേലക്കാരെ വിളി
ച്ചയച്ചു തോട്ടത്തിൽ പണി ചെയ്യിച്ചും, പിന്നെ അ
ഞ്ചാം മണിനേരം അവൻ പുറപ്പെട്ടു, വെറുതെ പാ
ൎക്കുന്നവരെ കണ്ടു, നിങ്ങൾ പകൽ മുഴുവനെ ഇവി
ടെ വെറുതെ നിൽക്കുന്നതെന്തു എന്നു ചോദിച്ചാറെ,
ആരും ഞങ്ങളെ വിളിക്കായ്ക കൊണ്ടാകുന്നു എന്നത്
കേട്ടു, അവൻ നിങ്ങളും എന്റെ മുന്തിരിങ്ങാത്തോട്ട
ത്തിൽ പോയി വേല എടുക്ക ന്യായമുള്ളതു തരാം എ
ന്നു അവരെയും കല്പിച്ച് അയച്ചു. വൈകുന്നേരത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/43&oldid=182639" എന്ന താളിൽനിന്ന് ശേഖരിച്ചത്