താൾ:CiXIV128-2.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൦ —

കൊയിത്തുകാലം ലോകാവസാനവും കൊയിത്തുകാർ
ദൈവദൂതന്മാരും ആകുന്നു. കളകളെ അഗ്നിയിൽ
ഇട്ടു. ചുടീക്കുന്നപ്രകാരം ലോകാവസാനത്തിങ്കൽ മ
നുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയച്ചു വിരുദ്ധ
ങ്ങളെയും അക്രമങ്ങളെ ചെയ്തു എല്ലാവരെയും കൂട്ടി
അഗ്നിച്ചൂളയിൽ ഇടിയിക്കും; അവിടെ കരച്ചലും പ
ല്ല് കടിയും ഉണ്ടാകും; നീതിമാന്മാർ തങ്ങളുടെ പിതൃരാ
ജ്യത്തിൽ സൂൎയ്യനെ പോലെ ശോഭിക്കും എന്നു പ
റഞ്ഞു.

൧൬. യേശുവിന്റെ ഉപമകൾ (തുടൎച്ച.)

വേറെ ഒരു ഉപമ: സ്വൎഗ്ഗരാജ്യം ഒരു കടുക മണി
യോടു സമമാകുന്നു. ആയതു ഒരു മനുഷ്യൻ തന്റെ
വയലിൽ വിതെച്ച സകല വിത്തുകളിലും ചെറിയ
താകുന്നെങ്കിലും, അത് വളൎന്നു പക്ഷികൾ കൊമ്പുക
ളിൽ വസിപ്പാന്തക്കവണ്ണം ഒരു വലിയ വൃക്ഷമായി
തീരുന്നു എന്നു പറഞ്ഞു. പിന്നെയും സ്വൎഗ്ഗരാജ്യം
പുളിച്ച മാവോടു സദൃശമാകുന്നു; ഒരു സ്ത്രീ ആയതി
നെ എടുത്തു മൂന്നു പറ മാവു സകലവും പുളിക്കുവോ
ളം അടക്കി വെച്ചു. സ്വൎഗ്ഗരാജ്യം ഒരു നിലത്തു ഒളി
ച്ചു വെച്ച നിക്ഷേപത്തോട് സദൃശമാകുന്നു; ആയ
തിനെ ഒരു മനുഷ്യൻ കണ്ടു സന്തോഷത്തോടെ
പോയി, സകലവും വിറ്റു ആ നിലം വാങ്ങുന്നു. പി
ന്നെയും സ്വൎഗ്ഗരാജ്യം നല്ല മുത്തുകളെ അന്വേഷി
ക്കുന്ന കച്ചവടക്കാരന്നു സമമാകുന്നു: അവൻ വില

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/42&oldid=182638" എന്ന താളിൽനിന്ന് ശേഖരിച്ചത്