താൾ:CiXIV128-2.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൯ —

വിതെച്ച മനുഷ്യനോടു തുല്യമാകുന്നു. ജനങ്ങൾ ഉറ
ങ്ങുമ്പോൾ, ശത്രം വന്നു കോതമ്പത്തിന്നിടയിൽ കള
കളെ വിതെച്ചു പോയിക്കളഞ്ഞു, ഞാറു വളൎന്നപ്പോൾ
കളകളും കൂടി മുളച്ചു വളൎന്നത് പണിക്കാർ കണ്ടാറെ,
യജമാനന്റെ അരികെ ചെന്നു നിനെ വയലിൽ
നല്ല വിത്ത് വിതെച്ചില്ലയൊ! കളകൽ എവിടെ നി
ന്ന് ഉണ്ടായി എന്നു ചോദിച്ചതിന്നു അവൻ ശത്രു
വന്നു അതിനെ ചെയ്തു എന്നു കല്പിച്ചു. അതിന്റെ
ശേഷം അവറ്റെ പറിച്ചു കളവാൻ നിണക്ക് മന
സ്സുണ്ടൊ എന്നന്വെഷിച്ചാറെ, യജമാനൻ കളകളെ
പറിക്കുമ്പോൾ, ഞാറിന്റെ വേരുകൾക്കും ഛേദം വ
രും, രണ്ടും കൂട കൊയിത്തോളം വളരട്ടെ! കൊയിത്ത്
കാലത്ത് ഞാൻ മൂരുന്നവരോട് മുമ്പെ കളകളെ പറിച്ചു
ചുടുവാനും കോതമ്പം കളപ്പുരയിൽ കൂട്ടുവാനും കല്പി
ക്കും; എന്നതു കേട്ടാറെ, ശിക്ഷ്യന്മാർ ൟ ഉപമയുടെ
പൊരുളും ഞങ്ങളോട് തെളിയിച്ചറിയിക്കേണം എന്ന
പേക്ഷിച്ചപ്പോൾ, അവൻ അവരോട് നല്ല വിത്ത്

വിതെക്കുന്നവൻ മനുഷ്യപുത്രൻ, വയൽ ലോകവും
നല്ല വിത്ത്‌രാജ്യത്തിന്റെ മക്കളും കളകൾ ദുഷ്ടനാ
യവന്റെ മക്കളും, അവരെ വിതെച്ച ശത്രു പിശാചും4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/41&oldid=182637" എന്ന താളിൽനിന്ന് ശേഖരിച്ചത്