താൾ:CiXIV128-2.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൨ —

യജമാനൻ തന്റെ സേവനോടു: നീ പണിക്കാ
രെ വിളിച്ചു എല്ലാവൎക്കും ഒരു പോലെ കൂലി കൊടുക്ക
എന്നു കല്പിച്ചാറെ, അഞ്ചാം മണിക്ക് വന്നവൎക്കു ഓ
രൊ പണം കൊടുക്കുന്നതു രാവിലെ വന്നവർ കണ്ട
പ്പോൾ, തങ്ങൾക്ക് അധികം കിട്ടും എന്നു വിചാരിച്ചു.
നിശ്ചയിച്ചപ്രകാരം ഓരോ പണം തങ്ങളും വാങ്ങി
യാറെ, അവർ യജനാനനെ നോക്കി വെറുത്തു, ഈ
പിമ്പെ വന്നവർ ഒരു മണിനേരം മാത്രം പണി എ
ടുത്തു; നീ ഇവരെ പകലത്തെ ഭാരവും വെയിലും സ
ഹിച്ചിട്ടുള്ള ഞങ്ങളോടു സമമാക്കിയല്ലൊ എന്നു പറ
ഞ്ഞാറെ, അവൻ ഒരുത്തനോടു സ്നേഹിതാ! ഞാൻ
നിണക്ക് അന്യായം ചെയ്യുന്നുല്ല; എന്നോടു കൂലി
ക്ക് ഒരു പണം സമ്മതിച്ചില്ലയൊ നിണക്കുള്ളതു
വാങ്ങി നീ പോയികൊൾക; നിണക്ക് തന്നതു പോ
ലെ പിൻവന്നവന്നും കൊടുപ്പാൻ എനിക്ക് മനസ്സാ
കുന്നു; എനിക്കുള്ളതുകൊണ്ടു എന്റെ ഇഷ്ടപ്രകാരം
ചെയ്‌വാൻ എനിക്ക് അധികാരമില്ലയൊ എന്റെ കൃ
പ നിമിത്തം നിണക്ക അസൂയ ജനിക്കുന്നുവൊ എ
ന്നു പറഞ്ഞു. ഇപ്രകാരം പിമ്പുള്ളവർ മുമ്പുള്ളവരാ
യും മുമ്പുള്ളവർ പിമ്പുള്ളവരായും ഇരിക്കും. വിളിക്ക
പ്പെട്ടവർ പലരും; തിരെഞ്ഞെടുക്കപ്പെട്ടവരൊ ചുരു
ക്കം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/44&oldid=182640" എന്ന താളിൽനിന്ന് ശേഖരിച്ചത്