താൾ:CiXIV128-2.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൮ —

വെപ്പാൻ ഭാവിച്ചു പുരുഷാരം നിമിത്തം വാതിൽക്കൽ
കൂടി പോവാൻ പാടില്ലായ്കകൊണ്ടു വീട്ടിന്മേൽ കയറി
പുരമേലൂടെ അവനെ യേശുവിന്മുമ്പാകെ ഇറക്കി.
യേശു അവരുടെ വിശ്വാസം കണ്ടാറെ, അവനോടു:

പുത്ര! നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു; നീ
എഴുനീറ്റു നിന്റെ കുടക്ക എടുത്തു വീട്ടിൽ പോക
എന്നതു കേട്ട ഉടനെ പക്ഷവാതക്കാരൻ എഴുനീറ്റു,
കിടക്ക എടുത്തു വീട്ടിലേക് പോയതു കണ്ടാറെ, പ
ലരും അതിശയിച്ചു നാമിന്നു അപൂൎവ്വാവസ്ഥ കണ്ടു
എന്നു പറഞ്ഞു ദൈവത്തെ സ്തുതിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/30&oldid=182626" എന്ന താളിൽനിന്ന് ശേഖരിച്ചത്