താൾ:CiXIV128-2.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦ —

ഉണ്ടായ സ്ഥലത്തിൽ മേൽഭാഗത്തു വന്നു നിൽക്കു
വോളം സഞ്ചരിച്ചു, പൈതലിനെ മറിയയോടു കൂടി
കണ്ടു, പൊന്നും കുന്തുരുക്കവും കണ്ടിവെണ്ണയും കാഴ്ച
യായി വെച്ചു നമസ്കരിച്ചു; രാജസന്നിധിയിങ്കൽ
പോകരുതു എന്ന് ദൈവകല്പനയുണ്ടാകയാൽ, മറ്റൊ
രു വഴിയായി സ്വദേശത്തിലേക്ക് പോകയും ചെയ്തു.
പിന്നെ കൎത്താവിന്റെ ദൂതൻ യോസേഫിനോടു: നീ
കിഞ്നനെ എടുത്തു മാതാവെയും കൂട്ടി, മിസ്രയിലേക്ക്
ഓടിച്ചെന്നു, ഞാൻ കല്പിക്കും വരെ, അവിടെ പാൎക്ക;
ഹെരോദാ കുട്ടിയെ കൊല്ലുവാൻ അന്ന്വേഷിക്കും എ
ന്നു സ്വപ്നത്തിൽ കല്പിക്ക കൊണ്ടു, അവൻ അന്നു
രാത്രിയിൽ കുട്ടിയേയും അമ്മയേയും ചേൎത്തു, മിസ്ര
യിൽ പോകയും ചെയ്തു. വിദ്വാന്മാർ വരാഞ്ഞതിനാ
ൽ രാജാവ് കോപിച്ചു, ബെത്ലഹേമിലും അതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/12&oldid=182608" എന്ന താളിൽനിന്ന് ശേഖരിച്ചത്