താൾ:CiXIV128-2.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൫ —

സ്നേഹിക്കുന്നുവൊ എന്ന് ചോദിച്ചാറെ, കൎത്താവെ!
ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് നീ തന്നെ അ
റിയുന്നുവല്ലൊ എന്നവൻ പറഞ്ഞാറെ, എന്റെ ആ
ട്ടിങ്കുട്ടികളെ മെയ്ക്ക എന്ന് പറഞ്ഞു. പിന്നെ അവൻ
രണ്ടാമതും നീ എന്നെ സ്നേഹിക്കുന്നുവൊ എന്നു
ചോദിച്ചാറെ, പേത്രു ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്ന് നീ തന്നെ അറിയുന്നുവല്ലൊ എന്നു ചൊന്ന
ശേഷം, കൎത്താവു എന്റെ ആടുകളെ മെയ്ക്ക എന്ന്
പറഞ്ഞു. പിന്നെ അവൻ മൂന്നാം പ്രാവശ്യവും ആ
കാൎയ്യം തന്നെ ചോദിച്ചപ്പൊൾ, പേത്രുവിന്നു ദുഃഖ
മുണ്ടായി കൎത്താവെ! നീ സകലവും അറിയുന്നു ഞാ
ൻ നിന്നെ സ്നേഹിക്കുന്നു എന്നുള്ളതും നീ അറിയു
ന്നു എന്നുരച്ചാറെ, കൎത്താവ് എന്റെ ആട്ടിങ്കുട്ടികളെ
മെയ്ക്ക; നീ ബാലനായിരുന്നപ്പോൾ അര കെട്ടി നി
ണക്കിഷ്ടമുള്ള സ്ഥലത്തു സഞ്ചരിച്ചു പോന്നു വൃദ്ധ
നായ്‌വന്നാൽ, നീ കൈ നീട്ടി മറ്റൊരുത്തൻ നിന്നെ
കെട്ടി അനിഷ്ടമുള്ള സ്ഥലത്തു കൊണ്ടുപോകും സ
ത്യം എന്ന് പറഞ്ഞു, പേത്രു ഏത് പ്രകാരമുള്ള മര
ണംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്ന് കാ
ണിക്കേണ്ടതിന്നു കൎത്താവ് ഇതിനെ അറിയിച്ചത്.

൩൯. ക്രിസ്തന്റെ സ്വൎഗ്ഗാരോഹണം.

യേശു തന്റെ ശിഷ്യന്മാരെ വിട്ടു, സ്വൎഗ്ഗാരോ
ഹണം ചെയ്യും മുമ്പെ അവൎക്കു കൊടുത്ത കല്പനക
ളും വാഗ്ദത്തങ്ങളും ആവിത്: സ്വൎഗ്ഗത്തിലും ഭൂമിയി
യും സകലാധികാരവും എനിക്ക്നല്കപ്പെട്ടിരിക്കുന്നു;

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/107&oldid=182704" എന്ന താളിൽനിന്ന് ശേഖരിച്ചത്