താൾ:CiXIV128-2.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൬ —

ആകയാൽ, നിങ്ങൾ ഭൂമിയിൽ എല്ലാടവും സഞ്ചരിച്ചു,
സൎവ്വ സൃഷ്ടിക്കും സുവിശേഷം പ്രസംഗിപ്പിൻ! പി
താവു പുത്രൻ പരിശുദ്ധത്മാവ് എന്നീനാമത്തിൽ
സ്നാനം ചെയ്യിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്ക
യും പ്രമ്മാനിച്ചാചരിക്കെണ്ടതിന്നു ഉപദേശിച്ചും സ
കല ജാതികളെയും ശിഷ്യരാക്കികൊൾവിൻ! വിശ്വ
സിച്ചു സ്നാനം കൈക്കൊള്ളുന്നവർ രക്ഷയെ പ്രാ
പിക്കും; വിശ്വസിക്കാത്തവന്നുശിക്ഷാവിധിയുണ്ടാ
ക്കും; വിശ്വസിപ്പവരോടു കൂട നടന്നു വരുന്ന അടയാ
ളങ്ങൾ ഇവ: അവർ എന്നാമത്തിൽ പിശാചുകളെ
പുറത്താക്കും; പുതു ഭാഷകളെ പറയും; സൎപ്പങ്ങളെ
പിടിച്ചെടുക്കും; പ്രാണഹരമായതൊന്നു കുടിച്ചാലും
അവൎക്കു ഒരുപദ്രവവും വരികയില്ല; ദീനക്കാരുടെ
മേൽ കൈകളെ വെച്ചാൻ, അവർ സ്വസ്ഥരായ്തീരും;
ഞാനും ലോകാവസാനത്തോളം നിങ്ങളോടു കൂട ഇരി
ക്കുമെന്നു പറഞ്ഞു.

ഇങ്ങിനെ അവൻ മരിച്ചവരിൽനിന്നു ജീവിച്ചെ
ഴുനീറ്റ ശേഷം, ൪൦ ദിവസം കൂടക്കൂട തന്റെ ശി
ഷ്യന്മാരോടു സംസാരിച്ചും ഉപദേശിച്ചും പാൎത്താറെ,
അവരെ ഒലിവ് മലമേൽ വരുത്തി നിങ്ങൾ യരുശ
ലേം പട്ടണം വിട്ടു പോകാതെ, പിതാവിന്റെ വാഗ്ദ
ത്തമായ അഗ്നിസ്നാനത്തിനായി കാത്തിരിക്കേണ
മെന്നു കല്പിച്ചു. അന്നു അവർ കൎത്താവെ! നീ ഇ
ക്കാലത്തു ഇസ്രയേൽ രാജ്യത്തെ യഥാസ്ഥാനമാക്കി
നടത്തിക്കുമൊ എന്നു ചോദിച്ചാറെ, അവൻ പിതാ
വ് തന്റെ അധികാരത്തിൽ നിശ്ചയിച്ചു വെച്ചിട്ടുള്ള
കാലത്തേയും നാഴികയേയും അറിവാൻ നിങ്ങൾക്ക്

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/108&oldid=182705" എന്ന താളിൽനിന്ന് ശേഖരിച്ചത്