താൾ:CiXIV128-2.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൩ —

പഴുതുകളെ കണ്ടു, അതിൽ എന്റെ വിരൽ ഇട്ടു അ
വന്റെ പാൎശ്വത്തിൽ എൻ കൈ വെക്കാഞ്ഞാൽ
ഞാൻ വിശ്വസിക്കയില്ല എന്നു പറഞ്ഞു. എട്ടു ദി
വസം കഴിഞ്ഞശേഷം, ശിഷ്യന്മാർ പിന്നെയും അ
കത്തു കൂടി തോമയും അവരോടു ചേൎന്നു വാതിലുകൾ
പൂട്ടിയിരിക്കുമ്പോൾ, യേശു വന്നു മദ്ധ്യെനിന്ന് നി
ങ്ങൾക്ക് സമാധാനം ഭവിക്കട്ടെ എന്നു ചൊല്ലി തോ
മയെ നോക്കി നിന്റെ വിരൽ ഇങ്ങൊട്ടു നീട്ടി എ
ന്റെ കൈകളെ തൊട്ടു നോക്ക്; നിന്റെ കൈ എൻ
പാൎശ്വത്തിലിടുക; അവിശ്വാസിയാകാതെ വിശ്വാ
സിയായിരിക്ക എന്നു പറഞ്ഞാറെ, തോമ എൻ ക
ൎത്താവും ദൈവവുമായവനെ എന്ന് വിളിച്ചു. യേശു

തോമയെ നീ എന്നെ കണ്ടതിനാൽ വിശ്വസിച്ചിരി
ക്കുന്നു: കാണാതെ കണ്ട് വിശ്വസിക്കുന്നവർ തന്നെ
ഭാഗ്യവാന്മാർ എന്ന് പറഞ്ഞു.

മറ്റൊരു സമയത്ത് പേത്രു മുതലായ ചില ശി
ഷ്യന്മാർ കൂടി ഇരുന്നപ്പൊൾ പേത്രു ഞാൻ മീൻ
പിടിപ്പാൻ പോകുന്നു എന്ന് പറഞ്ഞാറെ, മറ്റെവർ
ഞങ്ങളും കൂടെ വരും എന്നു ചൊല്ലി എല്ലാവരും ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/105&oldid=182702" എന്ന താളിൽനിന്ന് ശേഖരിച്ചത്