താൾ:CiXIV126.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§14.] THE FAMILY OF JESUS. 61

ന്മാർ എന്ന പേർ ധരിച്ച ആ നാല്വർ ഇപ്പറഞ്ഞ ക്ലോഫാവിന്റെ മക്കൾ
ആയിരുന്നു എന്നും, ക്ലോഫാ മരിച്ച ശേഷം യോസെഫ് ജ്യേഷ്ഠന്റെ ഭാൎയ്യ
യായ മറിയയേയും നാലു മക്കളേയും ചേൎത്തു കൊണ്ടു രക്ഷിച്ചായിരിക്കും എ
ന്നും ചൊല്ലുന്നു. പിന്നെ യോസെഫ് താനും കഴിഞ്ഞപ്പോൾ ആ നാല്വർ
വളൎന്നു മറിയയുടെ വീട്ടുകാൎയ്യം നോക്കുകയും യേശുവിന്റെ സഹോദരന്മാർ
എന്ന പേരോടെ നടക്കയും അവരിൽ ചിലർ പിന്നേതിൽ അപോസ്തലരായി
തീരുകയും ചെയ്തു. ഇങ്ങിനെ എല്ലാം സങ്കല്പിപ്പാൻ കാരണം എന്തെന്നു
ചോദിച്ചാൽ, യേശുവിന്റെ അമ്മ വേറെ മക്കളെ പെറ്റതു മാനക്കുറവ് ആ
കുന്നു എന്നു പുരാതനമേ വ്യാഖ്യാനികൾ്ക്കു തോന്നിയതുകൊണ്ടു, ഈ നാ
ല്വർ യേശുവിന്റെ ഉടപ്പിറന്നവർ അല്ല ജ്യേഷ്ഠാനുജ മക്കൾ അത്രെ എന്നു
മറിയയുടെ മാനരക്ഷക്കായി തെളിയിപ്പാൻ നന്ന പ്രയത്നിച്ചു. ഇങ്ങു വിവ
രിച്ചു കൂടാത്ത വേറെ ചില സംഗതികളും ഉണ്ടെങ്കിലും മുഖ്യമായ ഹേതു ഇതേ

എന്നാൽ അവൾ ആദ്യജാതനായ (ലൂക്ക. ൨, ൭) തന്റെ മകനെ പ്രസ
വിക്കുംവരെ യോസേഫ് അവളെ അറിയാതെ നിന്നു എന്ന വാക്യത്താൽ (മ
ത്ത. ൧, ൨൫) മറിയ പിന്നെയും പ്രസവിച്ചു എന്നതു പൂൎണ്ണ നിശ്ചയത്തോടെ
തെളിയുന്നില്ലെങ്കിലും അവൾ നിത്യ കന്യാവ്രതം ദീക്ഷിക്കാതെ ഭാൎയ്യാധൎമ്മം
എല്ലാം അനുസരിച്ചു നടന്നു എന്നും വേറെ മക്കളെ പെറ്റിട്ടുണ്ടായിരിക്കും എ
ന്നും ഉള്ള ഭാവം ആ വേദോക്തികളിൽ അടങ്ങുന്നു പോൽ. ആകയാൽ യേ
ശുവിന്നു നാലു “സഹോദരന്മാർ” ഉണ്ടെന്നു സ്പഷ്ടമായ സുവിശേഷസാ
ക്ഷ്യം കേൾ്ക്കുന്നേരം സഹോദരൻ എന്ന ശബ്ദത്തിൻ സാധാരണമായ അ
ൎത്ഥത്തെ മാറ്റുവാൻ ഒർ ആവശ്യവും ഇല്ലാതെ ശുദ്ധ ഉടപ്പിറന്നവരായിരു
ന്നു എന്നേ വിചാരിപ്പാൻ പാടുള്ളു. പിന്നെയും പ്രസവിച്ചതിനാൽ മറിയ
യുടെ മാനവും ശുദ്ധിയും ഏതാനും കുറഞ്ഞു എന്നു നിരൂപിക്കിലോ അതു
രോമ പുളിച്ച മാവിന്റെ ശേഷിപ്പു എന്നേ ചൊല്വു.

പിന്നെ അപോസ്തല പട്ടികയിൽ (§§ ൮൦. ൯൧) കാണുന്ന യാക്കോബ്,
യൂദാ, ശീമോൻ എന്ന മൂവരും, യേശുവിന്റെ ഉടപ്പിറന്നവരായ യാക്കോ
ബ്, യൂദാ, ശീമോൻ എന്നവരും കേവലം വെവ്വേറെ ആകുന്നു. യേശുവി
ന്റെ അനുജന്മാർ പന്തിരുവരുടെ കൂട്ടത്തിൽ ചേൎന്നവർ അല്ല എന്നതിന്നു
വിശേഷാൽ തുമ്പു വരുന്നതു അവരുടെ അവിശ്വാസത്താൽ തന്നെ (“അവ
ന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല” യോ. ൭, ൫). അപോസ്ത
ലരേയും കൂടെ യേശു ചിലപ്പോൾ അവിശ്വാസം നിമിത്തം ശാസിക്കേണ്ടി
വന്നു നിശ്ചയം (മത്ത. ൮, ൨൬; ൧൭, ൧൭; മാൎക്ക. ൧൬, ൧൪). എങ്കിലും അതിശ
യങ്ങളെ പ്രവൃത്തിച്ചു കൂടാത്തതും പുനരുത്ഥാനസാക്ഷ്യത്തെ കൈക്കൊള്ളാ
ത്തതുമായ അവിശ്വാസതരം വേറെ, “അവങ്കൽ വിശ്വസിച്ചില്ല” എന്ന തീ
ൎച്ചയായ അവിശ്വാസവിധവും വേറെ സ്പഷ്ടം. അവിശ്വാസികളായ സ
ഹോദരന്മാരോട് യേശു: ലോകത്തിന്നു നിങ്ങളെ പകെപ്പാൻ കഴിയുന്നതല്ല
(യോ. ൭, ൭) എന്നു പറഞ്ഞിരിക്കേ, പന്തിരുവരോടു എത്രയോ വിപരീതമായി:
നിങ്ങൾ ലോകക്കാരായിരുന്നെങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേ
ഹിക്കുമായിരുന്നു; ലോകക്കാരല്ലാത്തവരാകകൊണ്ടു ലോകം നിങ്ങളെ പകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/85&oldid=186303" എന്ന താളിൽനിന്ന് ശേഖരിച്ചത്