താൾ:CiXIV126.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 THE BIRTH AND CHILDHOOD OF CHRIST. [PART I.

ക്കുന്നു (യോ. ൧൫, ൧൯) എന്നും മറ്റും ചൊല്ലിയല്ലോ. പിന്നെ യേശു ജീവി
ച്ചെഴുനീറ്റ ശേഷം അവന്റെ അനുജന്മാരും വിശ്വസിച്ചു അപോസ്തല
രോട് ഒന്നിച്ചു പാൎത്തു എന്നു കേൾ്ക്കുന്നു (അപോ. പ്രവൃ. ൧, ൧൪). എന്നാൽ
ആ പട്ടികയിൽ ലൂക്കാ പതിനൊന്നു അപോസ്തലരെ പേരായി വിവരിച്ച
ശേഷം (൧൩) “ഇവർ മറിയയോടും യേശുവിന്റെ സഹോദരന്മാരോടും ഒരുമ
നപ്പെട്ടു” (൧൪) എന്നു ചൊല്ലിയതിനാൽ അപോസ്തലർ വേറെ യേശുവി
ന്റെ സഹോദരന്മാരും വേറെ എന്നു എത്രയോ തെളിവായി വകതിരിക്കുന്നു.

ഇപ്രകാരം യേശുവിന്റെ ഉടപ്പിറന്നവർ അപോസ്തലസ്ഥാനത്തിൽ
കയറാത്തതു വേദാധാരത്തിന്മേൽ സ്പഷ്ടമായി തെളിയുന്നെങ്കിലും, അവരിൽ
മൂവർ പിന്നത്തേതിൽ അപോസ്തലരുടെ കൂട്ടുവേലക്കാരായി ചമഞ്ഞു സഭാ
ശുശ്രൂഷയിൽ വിശിഷ്ടരായി വിളങ്ങുകയും ചെയ്തു. മറ്റവരേക്കാളും ചൊ
ല്ക്കൊണ്ടവൻ യാക്കോബ് എന്ന ലേഖനകൎത്താവും യരുശലേംസഭയെ പ
രിപാലിച്ച മൂപ്പനും ആയവൻ തന്നെ (യാക്ക. ൧, ൧; ഗല. ൧, ൧൯; ൨, ൯;
അപോ. പ്രവൃ. ൧൨, ൧൭; ൧൫, ൧൩). അവൻ വളരെ തപസ്സോടും കൂടെ മോ
ശധൎമ്മം മുറ്റും ആചരിച്ചു പോരുകയാൽ യഹൂദരും അവനെ മാനിച്ചു നീ
തിമാൻ എന്നും ജനമതിൽ എന്നും വിളിക്കും. ക്രി. ൬൩ൽ അവൻ സാക്ഷി
മരണം ഏറ്റു, അവന്റെ അനുജനായ യൂദാവും ഒരു ലേഖനം എഴുതിയിരി
ക്കുന്നു; ശേഷം പാൎസ്സി മുതലായ കിഴക്കേ രാജ്യങ്ങളിൽ സുവിശേഷത്തെ
ഘോഷിച്ചു എന്ന് ഒരു പുരാണം ഉണ്ടു. ശീമോൻ എന്ന മൂന്നാം സഹോ
ദരൻ യാക്കോബിന്റെ അനന്തരവനായിട്ടു ഏറിയ കാലം യരുശലേംസ
ഭെക്കു മൂപ്പനായിരുന്ന ശേഷം ഒടുക്കം ൧൨൦ വയസ്സുള്ള വൃദ്ധനായി ത്രയാൻ
കൈസർ നടത്തിയ ഹിംസാകാലത്ത് രക്തസാക്ഷിയായി കഴിഞ്ഞു. (ക്രി. ൧൦൭.)

മേല്പറഞ്ഞ നാലു അനുജന്മാരല്ലാതെ യേശുവിന്നു ജ്യേഷ്ഠാനുജത്തി മക്ക
ളായ ഇരുവരും ഉണ്ടായിരുന്നു. അവർ ആരെന്നാൽ ജബദിപുത്രരായ യാ
ക്കോബു യൊഹനാനും തന്നെ. ഇവരുടെ അമ്മയായ ശലൊമയും യേശു
വിൻ അമ്മയായ മറിയയും സഹോദരിമാർ തന്നെ. എങ്ങിനെ എന്നാൽ
(യോ. ൧൯, ൨൫.) യേശുവിന്റെ ക്രൂശിന്നരികിൽ അവൻറെ അമ്മയും അമ്മ
യുടെ സഹോദരിയും, ഹല്ഫായുടെ മറിയയും മഗ്ദലക്കാരത്തിയായ മറിയയും
നിന്നിരുന്നു എന്നു വായിക്കുന്നു. ഇതിനോട് മത്ത. ൨൭, ൫൬; മാൎക്ക. ൧൫,
൪൦ എന്ന സമവാക്യങ്ങളെ ഒത്തു നോക്കിയാൽ, അമ്മയുടെ സഹോദരി എന്ന
വൾ ജബദിയുടെ ഭാൎയ്യയും യാക്കോബ് യോഹനാൻ എന്നവരുടെ അമ്മയു
മായിരിക്കുന്ന ശലോമ തന്നെ എന്നു സ്പഷ്ടമായിട്ടു തെളിയും. അവൾ യേശു
വിന്നു ഇളയമ്മ ആകയാൽ തന്റെ മക്കൾ്ക്കായിക്കൊണ്ടു മശീഹരാജ്യത്തിൽ
ഒന്നാം സ്ഥാനത്തെ അപേക്ഷിച്ചതു (മത്ത. ൨൦, ൨൦). മറിയ യോഹനാന്നു
അമ്മയായി തീൎന്നതും ഇതിനാൽ അധികം സ്പഷ്ടമായി വരുന്നു (യോ. ൧൯,
൨൭). ഈ ജബദിപുത്രർ ഇരുവരും നചറത്തിൽ അല്ല ഗലീലസരസ്സിൻ
വക്കത്തു പാൎത്തു വളൎന്നവരത്രെ (മത്ത. ൪, ൨൧).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/86&oldid=186304" എന്ന താളിൽനിന്ന് ശേഖരിച്ചത്