താൾ:CiXIV126.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§1.] THE COUNTRY AND TIME OF CHRIST'S BIRTH. 37

വിടേണ്ടതിന്നു നിൎബ്ബന്ധിപ്പാൻ തുനിഞ്ഞപ്പോൾ (ക്രി. മു. ൧൬൯) അഹരോ
ന്യരായ മക്കാബ്യർ സത്യസ്വാതന്ത്ര്യത്തിന്നു വേണ്ടി ആയുധം എടുത്തു പൊ
രുതു ജയിച്ചു യഹൂദരാജ്യത്തെ പുതുതായി സ്ഥാപിച്ചു ശമൎയ്യരെ താഴ്ത്തി എദോ
മ്യരെ അടക്കി ചേലാ ഏല്പിക്കയും ചെയ്തു.

അനന്തരം ഒർ അന്തഃഛിദ്രം ഉണ്ടായിവൎദ്ധിച്ചതു പരീശർ ചദൂക്യർ എ
സ്സയ്യർ ഇങ്ങിനെ മൂന്നുവകക്കാരാൽ തന്നെ.

പറീശ് എന്ന വാക്കിന്നു വകതിരിക്കുന്നവൻ എന്ന അൎത്ഥം ആകുന്നു
അവർ ശുദ്ധാശുദ്ധങ്ങളെ വളരെ വിവേചിച്ചു യവനരെ മാത്രം അല്ല ജാതി
മൎയ്യാദകളെ അല്പം മാത്രം ആശ്രയിക്കുന്ന സ്വജനങ്ങളെയും മുഴുവൻ വെ
റുത്തു ശമൎയ്യരോടും സംസൎഗ്ഗം വൎജ്ജിച്ചു മോശധൎമ്മത്തെയും പ്രവാചകപു
സ്തകങ്ങളെയും ആശ്രയിച്ചത് ഒഴികെ വൈദികന്മാരുടെ വ്യാഖ്യാനം മുതലാ
യ പാരമ്പൎയ്യന്യായവും മാനുഷവെപ്പുകളും ദൈവികം എന്നു വെച്ചു അവലം
ബിച്ചു ജീവനെയും ആത്മാവെയും അല്ല അക്ഷരത്തെ പ്രമാണമാക്കി സേ
വിക്കയും ചെയ്തു.

ഇവരോടു ചദുക്യൎക്കു നിത്യവൈരം ഉണ്ടു. ആയവർ ചദൊക്ക് എന്ന
ഗുരുവെ ആശ്രയിച്ചു മോശധൎമ്മത്തെ നിവൃത്തിച്ചാൽ മതി, (പ്രവാചകമൊ
ഴിയും മാനുഷവെപ്പുകളും മറ്റു നുകങ്ങളും വേണ്ടാ, ഗുണം ചെയ്താൽ ഗുണം
വരും, ദൎശനം ദേവദൂതർ ജീവിച്ചെഴുനീല്പു മുതലായ അതിശയങ്ങളെ കുറിച്ചു
സംശയിച്ചാലും പരിഹസിച്ചാലും ദോഷം ഇല്ല, ബുദ്ധിപ്രകാരം നടക്കെണം,
യവനന്മാരുടെ വിദ്യകളിലും ആചാരങ്ങളിലും സാരമുള്ളതും ഉണ്ടു, അവരോടു
ലോകപ്രകാരം ചേൎച്ച ഉണ്ടാക്കുവാൻ മടിക്കരുത് എന്നിങ്ങിനെ സകലത്തി
ലും ലൌകിക സ്വാതന്ത്ര്യത്തിലേക്കു ചാഞ്ഞു പ്രപഞ്ചഭോഗങ്ങളും മൎയ്യാദയോ
ടെ അനുഭവിച്ചു പോന്നു. അവർ മിക്കവാറും ധനവാന്മാരും സ്ഥാനികളുമത്രെ.

ഹസിദ്യർ (എസ്സയ്യർ) എന്ന മൂന്നാമത് ഒരു പക്ഷത്തിൽ ൪൦൦൦ പുരുഷ
ന്മാർ ഉണ്ടായി. രാജ്യവും പള്ളിയും ആലയവും കുഡുംബവും ആകുന്ന ലോകം
വിട്ടു അവർ യോഗികളായി ഏകാന്തത്തിൽ ധ്യാനിച്ചു പാൎക്കും. ഇമ്മൂവരിൽ
പറീശന്മാർ പ്രത്യേകം യേശുവെ പകെച്ചു കൊന്നവരും, ചദൂക്യർ അവന്റെ
പുനരുത്ഥാനത്തോടു വിരോധിച്ചവരും ആയിരിക്കെ, ഹസിദ്യർ അടുക്കെ സംഭ
വിച്ച മഹാവിശേഷത്തെ കണ്ടതും കേട്ടതും ഇല്ല.

ഇങ്ങിനെ ഇസ്രയേലെ നടത്തുന്നവർ ദേവകാൎയ്യം ചൊല്ലി തമ്മിൽ ഇട
ഞ്ഞു സഹോദരയുദ്ധം തുടങ്ങിയപ്പോൾ രോമസേനാപതിയായ പൊമ്പേ
യൻ വന്നു ചാതിക്കാരം പിടിച്ചു യഹൂദയെ അടക്കി വെച്ചു (ക്രി.മു.൬൩). അന്നു
മുതൽ യഹൂദർ രോമസാമ്രാജ്യത്തെ അനുസരിക്കേണ്ടി വന്നു. അതു പറീശ
ന്മാൎക്ക് അസഹ്യം തന്നെ. അന്യന്മാൎക്കല്ല ദാവീദ്യനായ മശീഹെക്ക് അത്രെ
വാഴുവാൻ അവകാശം എന്നുവെച്ചു രോമരുടെ കാൎയ്യസ്ഥന്മാരായി ചുങ്കം മുത
ലായതിൽ സേവിക്കുന്ന സ്വദേശക്കാരെ ഒക്കെയും ഭ്രഷ്ടരാക്കികളഞ്ഞു. പിന്നെ
എദോമ്യനായ ഹെരോദാ സാമൎത്ഥ്യത്താലേ രോമമഹത്തുകളെ വശീകരിച്ചു
വലിയവനായി തീൎന്നു (൩൭), കനാൻ എദോം എന്ന രണ്ട് രാജ്യങ്ങളെയും അ
ടക്കി ഔഗുസ്തൻ കൈസരുടെ കീഴിൽ വാണു, രോമയവനന്മാൎക്ക് മൂലസ്ഥാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/61&oldid=186279" എന്ന താളിൽനിന്ന് ശേഖരിച്ചത്