താൾ:CiXIV126.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART I.

THE BIRTH AND CHILDHOOD OF CHRIST.

ഒന്നാം ഖണ്ഡം.

ക്രിസ്തോൽപത്തി ശൈശവാദികൾ.

§ 1.

THE COUNTRY AND TIME OF CHRIST'S BIRTH.
യേശു ജനിച്ച ദേശവും കാലവും.

സമസ്ത സൃഷിയുടെ തേജസ്സായ യേശു ഉലകിഴിഞ്ഞും തന്റെ
ഓട്ടം തികെച്ചും ഉള്ള നാടു കനാൻ തന്നെ ആകുന്നു. ഇസ്ര
യേൽ മനുഷ്യജാതിയുടെ സാരാംശം ആകുന്നതു പോലെ കനാൻ സൎവ്വ ഭൂമി
യുടെ സാരാംശം തന്നെ. അത് ആസ്യ ആഫ്രിക്ക യുരോപ ഖണ്ഡങ്ങളുടെ
നടുവിൽ ആകകൊണ്ട് അശ്ശൂർ ബാബലുകളുടെ ജയമഹത്വവും മിസ്രയിലേ
ദേവബാഹുല്യവും ജ്ഞാനഗൎവ്വവും തൂരിന്റെ വ്യാപാരസമൃദ്ധിയും യവന
ന്മാരുടെ നാനാ ചേഷ്ടകളുടെ പുതുക്കവും മറ്റും അടുക്കേ തന്നെ ചുറ്റി
കൊണ്ടിരുന്നു. ഇവറ്റോട് ഇസ്രയേലിന്ന് പലപ്രകാരം സംസൎഗ്ഗം ഉണ്ടായി
എങ്കിലും ആ ജാതി പാൎക്കുന്ന മലപ്രദേശത്തിന്നു വടക്കു ലിബനോൻ ഹെ
ൎമ്മോൻ എന്ന വന്മലകളും തെക്കും കിഴക്കും മരുഭൂമിയും പടിഞ്ഞാറു കടലും
ആകെ ൪ അതിരുകൾ ഒരു കോട്ട പോലെ ലഭിക്കകൊണ്ടു അന്യന്മാരോട്
തടുത്തുനില്പാൻ നല്ല പാങ്ങുണ്ടായിരുന്നു. പിന്നെ ഇസ്രയേൽ യഹോവ ത
നിക്ക് ഭൎത്താവായി പോരാ എന്നു വെച്ച് അന്യൎക്ക വേശ്യയായി സ്വപാപ
ത്താൽ അശ്ശൂർ മിസ്ര ബാബലുകൾക്കും വശമായി കിഴക്കോട്ടു ചിതറിപ്പോയ
തിന്റെ ശേഷം ദൈവം പാൎസികളെ കൊണ്ടു പാതി രക്ഷ വരുത്തി (ക്രി. മു.
൫൩൬) ഭരിപ്പിച്ചു ഒടുക്കം യവന സാമ്രാജ്യത്തിന്നു കീഴ്പെടുത്തി (൩൩൨). അന്നു
മുതൽ യഹൂദർ പടിഞ്ഞാറേ രാജ്യങ്ങളിലും ചിതറി കുടിയേറി ഏക ദൈവ
ത്തിൻറെ നാമവാസനയെ പരത്തുവാൻ തുടങ്ങി. യവന സാമ്രാജ്യത്തിന്റെ
ഒരു ശാഖയായി സുറിയ വാഴുന്ന അന്ത്യൊഹൻ അവരെ ദേവധൎമ്മത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/60&oldid=186278" എന്ന താളിൽനിന്ന് ശേഖരിച്ചത്