താൾ:CiXIV126.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 TIE BIRTH AND CHILDHOOD OF CHRIST. [PART I.

നമായി കൈസരയ്യ പട്ടണവും തുറമുഖവും ഉണ്ടാക്കി, അസൂയ നിമിത്തം
മക്കാബ്യ വംശത്തെ മൂലഛ്ശേദം വരുത്തി, ഇസ്രയേലിൽ ഉൽകൃഷ്ടന്മാരെയും
സ്വപുത്രന്മാർ മൂവരെയും കൊന്നു, പ്രജകൾ്ക്കും ഒടുവിൽ കൈസൎക്കും നീരസം
ജനിപ്പിച്ചു നടന്നു. യഹൂദർ എല്ലാവരും കൈസൎക്ക് സത്യം ചെയ്യെണം
എന്ന് കല്പിച്ചപ്പോൾ പറീശന്മാർ ൬൦൦൦ത്തു ചില്വാനം പേർ മാത്രം
ഇതു ദേവനിഷിദ്ധം എന്നുവെച്ച് വിരോധിച്ചു. അതുകൊണ്ടു പിഴ കല്പിച്ചപ്പോൾ
രാജാവിൻ സഹോദരഭാൎയ്യ ആ പിഴ അവൎക്ക് വേണ്ടി കൊടുത്തു, അവരും
ദൈവത്താണ രാജത്വം നിനക്കും സന്തതിക്കും ലഭിക്കും എന്നു കള്ളപ്രവാ
ചകം പറകയാൽ രാജാവ് അനേകം പറീശന്മാരെ നിഗ്രഹിച്ചു ബന്ധുക്ക
ളിലും ശിക്ഷ നടത്തുകയും ചെയ്തു. പിന്നെ യഹൂദരെ വശീകരിപ്പാൻ അവൻ
ദൈവാലയത്തെ ക്രമത്താലെ പുതുക്കി അലങ്കരിച്ചു എങ്കിലും മശീഹ വേഗം
വന്നു എദോമ്യനെയും രോമരെയും നീക്കി സ്വാതന്ത്ര്യം വരുത്തിയാൽ കൊള്ളാം
എന്നു പ്രജകൾ സാധാരണമായി ആശിച്ചുകൊണ്ടിരുന്നു. പാപത്തെ നീക്കി
ഹൃദയസ്വാതന്ത്ര്യം വരുത്തണം എന്നു ചില സാധുക്കൾ ആഗ്രഹിച്ചതേ
ഉള്ളു. ലോകരക്ഷിതാവ് ഉദിപ്പാൻ ഇത് തന്നെ സമയം എന്ന് ശേഷം ജാ
തികളിലും ഒരു ശ്രുതി നീളെ പരന്നു.

അന്നു രാജ്യം നാല് അംശമായി കിടന്നു. തെക്കു യഹുദനാടു മികെച്ചതു;
അതിലുള്ള യരുശലേം നഗരം ദൈവാലയത്തിൻ നിമിത്തം സകല യഹൂദ
ന്മാൎക്കും മൂലസ്ഥാനം തന്നെ. യഹൂദനാട്ടുകാരും ആ നഗരക്കാരും പ്രത്യേകം
ദൈവം ഇങ്ങു വസിക്കുന്നു എന്നു നിശ്ചയിച്ചു എല്ലാവരേക്കാളും അധികം
വാശി പിടിച്ചു ഞെളിഞ്ഞു പുറജാതികളെ വൎജ്ജിക്കുന്നവർ തന്നെ. അതിന്നു
വടക്കെ ശമൎയ്യനാടു ഉണ്ടു. അതു മുമ്പെ യോസഫ് ഗോത്രങ്ങളുടെ വാസ
സ്ഥലമായ സമയം യഹൂദയിൽ നിത്യമത്സരം ഭാവിക്കുമാറുണ്ടു. പിന്നെ അശ്ശൂർ
രാജാവു വരുത്തിയ അന്യജാതികൾ അഞ്ചും (൨ രാ. ൧൭, ൨൪–൪൧) കുടിയേറി
ബിംബപൂജയും യഹോവാസേവയും ഇടകലൎന്നു പാൎത്തു യഹൂദരോടു പിണ
ങ്ങിപോന്നു (എസ്ര. ൪), ഒടുവിൽ ഗരിജീംമലമേൽ ഒരു ദൈവാലയം ഉണ്ടാക്കി
മോശധൎമ്മപ്രകാരം ബലികഴിച്ചം ഉപദേശിച്ചും കൊണ്ടിരുന്നു. മക്കാബ്യർ
അതിനെ ഇടിച്ചു കളഞ്ഞശേഷവും ആ മലമുകളിൽ ആരാധന നടന്നു
(യോ. ൪, ൨൦) ഇന്നേവരെയും നടക്കുന്നു. ഇവൎക്കും യഹൂദൎക്കും ഉള്ള കുലവൈരം
പറഞ്ഞുകൂടാ. യോസെഫിൽനിന്നു ഒരു മശീഹ ഉത്ഭവിക്കും എന്ന് അവരുടെ
നിരൂപണം. ശമൎയ്യെക്കു വടക്കു ഗലീല നാടു ഉണ്ടു. അതു പണ്ടു തന്നെ തൂർ
ദമസ്ക്ക മുതലായ അയലിടങ്ങൾ നിമിത്തം പുറജാതികൾ ഇടകലൎന്നു വസി
ക്കുന്ന ഇസ്രയേല്യനാടായിരുന്നു (യശ. ൯, ൧). അവിടെനിന്നു യഹൂദയിലേ
ദൈവാലയത്തിന്നും ധൎമ്മോപദേശത്തിന്റെ ഉറവിന്നും ദൂരത ഉള്ളതല്ലാതെ
ശമൎയ്യ ആ രണ്ടിന്നും ഒരു നടുച്ചവർ എന്ന പോലെ നില്ക്കുന്നു. അതുകൊണ്ടു
പറീശർ ചദൂക്യർ മുതലായവരുടെ തക്കങ്ങൾ്ക്കു ഗലീലയിൽ ഉഷ്ണം കുറഞ്ഞു
കൎമ്മഘോഷവും ശാസ്ത്രവിജ്ഞാനവും കാണാഞ്ഞിട്ടു സാധുക്കളിൽ ദേവഭക്തി
ക്ക് അധികം ഇടം ഉണ്ടായ്വന്നു. ഈ മൂന്നു നാടുകളും യൎദ്ദന്റെ പടിഞ്ഞാറെ
തീരത്തു തന്നെ. അക്കരെ നാട്ടിന്നു പരായ്യ എന്ന പേർ ഉണ്ടു. അതിലും പുറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/62&oldid=186280" എന്ന താളിൽനിന്ന് ശേഖരിച്ചത്