താൾ:CiXIV126.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 161.] THOMAS' UNBELIEF CHANGED INTO ADORING FAITH. 331

ഇങ്ങിനെ ശിഷ്യന്മാർ രണ്ടു കൂട്ടവും സന്തോഷവാൎത്തകളെ ചൊല്ലി തീ
രുമ്മുമ്പെ യേശു താൻ അവരുടെ നടുവിൽ നിന്നു, നിങ്ങൾ്ക്ക് സമാധാനം
ഉണ്ടാക എന്നു പറഞ്ഞു (ലൂക്ക.). യഹൂദഭയം നിമിത്തം വാതിൽ പൂട്ടിക്കിട
ന്നിട്ടും കൎത്താവ് അകത്തു വന്ന ഹേതുവാൽ (യോ.) അവൻ ശരീരത്തോടു
വേൎവ്വിട്ട പ്രേതമത്രെ എന്നു ഒരു ശങ്ക അതിക്രമിച്ചു. അതുകൊണ്ട് അവൻ അവ
രുടെ അവിശ്വാസത്തേയും ഖേദനിഷ്ഠയേയും മുമ്പെ സ്ത്രീകൾ അറിയിച്ച
തിൽ കാട്ടിയ ഉപേക്ഷയേയും ആക്ഷേപിച്ചു (മാൎക്ക.), നിങ്ങൾ കലങ്ങിയത്
എന്തു? ഹൃദയങ്ങളിൽ ദ്വന്ദ്വഭാവങ്ങൾ തോന്നുന്നതും എന്തു? എൻറ കൈകാ
ലുകളെ തൊട്ടു നോക്കുവിൻ! എന്നിൽ കാണുന്ന പോലെ പ്രേതത്തിന്നു അ
സ്ഥിമാംസങ്ങൾ ഇല്ലല്ലോ എന്നു ചൊല്ലി, അവൎക്കു വേണ്ടി ക്രൂശിന്മേൽ തറ
ച്ചിരുന്ന അവയവങ്ങളേയും (ലൂക്ക.) വിലാപ്പുറത്തേയും (യോ.) കാണിച്ചു.
അവരോ സന്തോഷപാരവശ്യത്താൽ വിശ്വസിയാതെ കിനാവു കാണുന്ന
വരെന്ന പോലെ നില്ക്കുമ്പോൾ യേശു കലക്കത്തെ ശമിപ്പിക്കേണ്ടതിന്നു
മറ്റൊരടയാളം കാണിച്ചു, തിന്മാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു, അവ
രോടു അത്താഴത്തിന്നുള്ള (മാൎക്ക.) വറുത്ത മീനും തേങ്കട്ടയും അസാരം വാങ്ങി,
അവർ കാണ്കെ ഭക്ഷിക്കയും ചെയ്തു.

ഇപ്രകാരം കൎത്താവെ പുതിയ ജീവൻറ മഹത്വത്തിൽ കണ്ടാറെ ശിഷ്യ
ന്മാർ ആനന്ദിച്ചു മെയ്യടങ്ങി പാൎത്തു. അവനും നിങ്ങൾ്ക്ക് സമാധാനം ഉണ്ടാക
എന്നു വീണ്ടും പറഞ്ഞു, തന്റെ ജയഫലങ്ങളെ അവൎക്കു ഏകുവാൻ തുടങ്ങി.
ഇനി ഭയമരുത്, വാതിൽ പൂട്ടി പാൎക്കേണ്ടതും അല്ല: പിതാവ് എന്നെ അയ
ച്ചതു പോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു ചൊല്ലി, അവരുടെ മേലൂ
തി, വിശുദ്ധാത്മാവെ കൈക്കൊൾ്വിൻ! നിങ്ങൾ ആരുടെ പാപങ്ങളെ മോചി
ച്ചാലും അവൎക്കു മോചിച്ചിരിക്കും, ആൎക്കു പിടിപ്പിച്ചാലും അവൎക്കു പിടിക്കപ്പെ
ടും എന്നരുളിച്ചെയ്തു, തന്റെ ആത്മാവിൽ ഒർ അംശം കൊടുത്തു, പുനൎജ്ജീവ
നത്തിന്റെ ശക്തികളെ രുചി നോക്കിച്ചു, ലോകത്തെ ജയിക്കേണ്ടുന്ന സഭ
യാക്കി സ്ഥാപിച്ചു തുടങ്ങുകയും ചെയ്തു.

§ 161.

THE SIXTH APPEARANCE. THOMAS BELIEVES AND ADORES.
(Sunday, 16th April. ഞായറാഴ്ച, ഏപ്രിൽ ൧൬).

ആറാം പ്രത്യക്ഷതയിൽ തോമാ വിശ്വസിച്ച് ആരാധിച്ചതു.

MARK XVI.

14 Afterward he
appeared unto the
eleven as they sat
at meat, and up-
braided them with
their unbelief and
hardness of heart,
because they be-
lieved not them
which had seen
him after he was
risen.

JOHN XX.

26 And after eight days again his disciples were within, and Thomas with
them: then came Jesus, the doors being shut, and stood in the midst, and
said, Peace be unto you.

27 Then saith he to Thomas, Reach hither thy finger, and behold my hands; and
reach hither thy hand, and thrust it into my side: and be not faithless, but believing.

28 And Thomas answered and said unto him, My Lord and my God.

29 Jesus saith unto him, Thomas, because thou hast seen me, thou hast
believed: blessed are they that have not seen, and yet have believed.

30 And many other signs truly did Jesus in the presence of his disciples,
which are not written in this book:

31 But those are written, that ye might believe that Jesus is the Christ, the
Son of God; and that believing ye might have life through his name.


42*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/355&oldid=186575" എന്ന താളിൽനിന്ന് ശേഖരിച്ചത്