താൾ:CiXIV126.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

332 CHRIST'S RESURRECTION AND ASCENSION. [PART III. CHAP. V.

അല്ലൽ എറയുള്ള തോമാ കൎത്താവെ കണ്ടവരിൽ കൂടീട്ടില്ലാത്തത് ഒഴികെ
ഞങ്ങൾ അവനെ കണ്ടു എന്നു കേട്ടാറെ, ഞാൻ ആണികളുടെ പഴുതിൽ വി
രലും വിലാപ്പുറത്തിൽ കയ്യും ഇട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
വിശ്വാസം അത്രോടം കുറഞ്ഞിട്ടും അവൻ സഹോദരന്മാരുടെ സംസൎഗ്ഗത്തെ
വിടാത്തതും അവർ അവനെ നീക്കാത്ത ക്ഷാന്തിയും അവന്നു രക്ഷയായ്ചമ
ഞ്ഞു. പെസഹ കഴിഞ്ഞ ഉടനെ ഗലീലെക്കു പോവാൻ കല്പന ഉണ്ടു, എങ്കിലും
പക്ഷെ തോമാ മുതലായ ചിലരുടെ ചഞ്ചലഭാവത്താൽ മുടക്കം വന്നിരുന്നു
എന്നു തോന്നുന്നു. എങ്ങിനെ എങ്കിലും എട്ടു ദിവസം കഴിഞ്ഞശേഷം ശി
ഷ്യന്മാർ പിന്നെയും അകത്തു കൂടിയിരുന്നപ്പോൾ വാതിൽ അടച്ചിരിക്കുന്ന
സമയം യേശു നടുവിൽ നിന്നുകൊണ്ടു, നിങ്ങൾ്ക്ക് സമാധാനം ഉണ്ടാക എ
ന്നു പറഞ്ഞു, തോമാവെ നോക്കി, നീ വിരൽ നീട്ടി എൻറ വിലാപ്പുറത്തിൽ
ഇടുക! അവിശ്വാസി അല്ല വിശ്വാസിയായിരിക്ക എന്നുള്ള സ്നേഹശാസന
യെ ചൊല്ലിയാറെ തോമാ ആനന്ദിച്ചു നാണിച്ചു, എൻ കൎത്താവും ദൈവവും
ആയുള്ളോവേ എന്ന് ആരാധിക്കയും ചെയ്തു. അവൻ തൊട്ടില്ല കണ്ടത്രെ
വിശ്വസിച്ചു എന്നിട്ടു "കാണാഞ്ഞു വിശ്വസിച്ചവർ ധന്യന്മാർ" എന്നു യേശു
പറഞ്ഞു, കണ്ണു കാണാതെ ചെവി കേട്ടു വിശ്വസിക്ക തന്നെ ഈ യുഗത്തി
ലേ നിയമമാൎഗ്ഗം ആയുള്ളതു കാട്ടുകയും ചെയ്തു. താൻ ശരീരത്തോടെ എഴുനീ
റ്റപ്രകാരവും ദൈവപുത്രനായ മശീഹ ആകുന്നപ്രകാരവും യേശു മറ്റും
പല ചിഹ്നങ്ങളാലും കാണിച്ചിട്ടും ആ വിശ്വാസത്തെ ജനിപ്പിപ്പാൻ ഈ കഥി
ച്ചതു മതി എന്നു യോഹനാന്നു തോന്നിയിരിക്കുന്നു.

പുനരുത്ഥാനത്തിൻറെ വാസ്തവം വിഷയമായി തോമാ സംശയിച്ചതു
പോലെ ഉയിൎത്തെഴുനീറ്റതിന്റെ ശേഷം യേശുവിൻറെ ശരീരം മായമത്രെ
എന്നു മറ്റു ചിലർ നിരൂപിച്ചിരിക്കുന്നു. എങ്ങിനെ എന്നാൽ അവന്റെ രൂ
പം മാറിയതും (മാൎക്ക. ൧൬, ൧൨; ലൂക്ക. ൨൪, ൧൬; യോ. ൨൧) അവൻ അതിശ
യമായി അകത്തു പ്രവേശിക്കുന്നതും മറഞ്ഞു പോകുന്നതും വിശേഷാൽ സ്വ
ൎഗ്ഗാരോഹണമായതും വിചാരിച്ചാൽ അതു ദേഹലക്ഷണങ്ങളോട് ഒക്കുന്നത
ല്ലല്ലോ എന്നു തോന്നും. എങ്കിലും കൈകാലിലുമുള്ള പഴുതുകളും തൊണ്ടയുടെ
ഒച്ചയും (യോ. ൨൦, ൧൬) പ്രാൎത്ഥിച്ചു വാഴ്ത്തുന്ന ഭാവവും (ലൂക്ക. ൨൪, ൩൦) പര
ദേശിയായ്നടിക്കുന്നതും പുതുജീവശ്വാസത്തെ ഊതുന്നതും (യോ. ൨൦) അവയ
വങ്ങളെ അസ്ഥിമാംസങ്ങൾ എന്നു ചൊല്ലി ശിഷ്യകൊണ്ടു തൊടുവിക്കു
ന്നതും (ലൂക്ക. ൨൧) താൻ ഭക്ഷിക്കുന്നതും ശിഷ്യന്മാൎക്കായിട്ടു മുത്താഴം വെച്ച്
ഒരുക്കുന്നതും (യോ.൨൧) വിചാരിച്ചാൽ ഇതു സാക്ഷാൽ ദേഹം എന്നും മുമ്പേ
ത്ത ദേഹം തന്നെ എന്നും തെളിയും. ഈ വിപരീതങ്ങൾനിമിത്തം സംശയം
തോന്നാതവണ്ണം യേശു മഹത്വപ്പെട്ടതിന്റെ സാരം അല്പം ഗ്രഹിപ്പാൻ നോ
ക്കേണം. യേശു മുമ്പേ ആദാമിൻറെ മകനായിരുന്നു, ഭൌമൻറ പ്രതിമയെ
ധരിച്ചു നടന്നു; തന്റെ തേജസ്സിൽ പ്രവേശിച്ച നാൾമുതൽ അവൻ സ്വ
ൎഗ്ഗത്തിൽനിന്നുള്ള നാഥനായി വാണു, അവന്റെ ശരീരം ആത്മീകവും ആത്മാ
വ് ശാരീരികവും ആയ്വരികയും ചെയ്തു. അതിൽ ദേഹി വേറെ എന്നു വാദി
പ്പാൻ പാടുള്ളതല്ല : ഇനി ഒരുനാളും വേൎപിരിയാത്തവറ്റെ എന്തിന്നു വേറാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/356&oldid=186576" എന്ന താളിൽനിന്ന് ശേഖരിച്ചത്