താൾ:CiXIV126.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 155.] JESUS EXPIRES ON THE CROSS. 319

ഘോരമായ മൈയഴല്ചയെ വിചാരിച്ചു, തന്റെ കഷ്ടമരണങ്ങളെ കുറിച്ചുള്ള
വേദവാക്യങ്ങൾ തീരെ നിവൃത്തിയാകേണം എന്നു വെച്ചു (സങ്കീ. ൨൨, ൧൫)
"ദാഹിക്കുന്നു" എന്നു വിളിച്ചു (യോ.). ഇങ്ങിനെ പിതാവോടല്ല മനുഷ്യരോടു
പറഞ്ഞതിനാൽ താൻ താപസനും വമ്പനും അല്ല എന്നു കാണിച്ചു, മനുഷ്യ
രാൽ ആകുന്ന സല്ക്കാരത്തെ യാചിച്ചു. അതിൻവണ്ണം ഒരുത്തൻ പുളിച്ച
വീഞ്ഞിൽ സ്പൊങ്ങിനെ ഇട്ടു നിറെച്ചു, (ഒരുവക തൃത്താവ് ആകുന്ന) ഈ
സോപ്പ് തണ്ടിന്മേൽ കെട്ടി, യേശുവിന്നു നീട്ടി കാണിക്കയും ചെയ്തു. മറ്റ
വർ (മത്ത.) നില്ക്ക, എലീയാ അവനെ രക്ഷിപ്പാൻ വരുമോ എന്നു ചൊല്ലി
പരിഹാസം നടിക്കുമ്പോൾ യേശുവെ കുടിപ്പിക്കുന്നവനും ദുൎന്നിമിത്തങ്ങളുടെ
ഭയം ഏറ്റു, പക്ഷേ എലീയാ വരുമോ എന്നു ശങ്കിച്ചു പറഞ്ഞു (മാൎക്ക.).

യേശു "നിവൃത്തിയായി" എന്നു വിളിക്കയാൽ ആയുസ്സോടു തന്റെ
പോരും വേലയും പുതു ലോകനിൎമ്മാണവും എല്ലാം പ്രാൎത്ഥിച്ച പ്രകാരം തന്നെ
(യോ. ൧൭,) പൂരിച്ചു വന്നു എന്നു ലോകരെ ചുരുക്കത്തിൽ അറിയിച്ചു (യോ.). പി
ന്നെ ദൈവത്തെ നോക്കി, "പിതാവേ, നിൻ കൈകളിൽ ഞാൻ ആത്മാ
വെ ഏല്പിക്കുന്നു (ലൂക്ക.) എന്നുറക്കേ വിളിച്ചു (സങ്കീ, ൩൧, ൫), ദൂരത്തുനിന്നു
കേൾ്ക്കുന്നവരേയും കുലുക്കിച്ചു (മത്ത. മാൎക്ക.) പ്രാണനെ വിടുകയും ചെയ്തു.

യേശുവിന്റെ ത്രാണകപ്രവൃത്തിക്കു മൂന്നു വിധത്തിലും നിവൃത്തി സാധി
ച്ചതു പറയാം: ൧.) പിശാചിൻ അധികാരം മൃത്യുഭയം തുടങ്ങിയുള്ള പ്രപഞ്ചച
ങ്ങലകളെ എല്ലാം (എബ്ര. ൨, ൧൫) താൻ മരിക്കയാൽ അഴിച്ചു സ്വാതന്ത്ര്യം വരു
ത്തിയതു അവന്റെ വീണ്ടെടുപ്പു (൧ പേത്ര. ൧, ൧൮). ൨.) പാപശിക്ഷയെ
ഏറ്റു തന്നെത്താൻ പ്രായശ്ചിത്തമാക്കിയതിനാൽ (൧ യോ. ൨, ൨) അവൻ ദി
വ്യ കൃപാപ്രസാദങ്ങളെ മനുഷ്യൎക്കായി സമ്പാദിച്ചു. ൩.) മനുഷ്ട്രരുടെ ദേവദ്വേ
ഷത്തേയും മാറ്റി തമ്മിൽ ഇടഞ്ഞു പോയിരുന്ന ഇരു പക്ഷങ്ങളെ ചേൎത്തു ദൈ
വത്തിന്നും ലോകത്തിനും ഇണക്കം* (യോജിപ്പു, ൨ കോ. ൫, ൧൯) വരുത്തിയതു.
ഇവ്വണ്ണം ദൈവത്തിന്റെ സാക്ഷിയും മഹാചാൎയ്യനും രാജാവുമായി ത്രിവിധ
മായ വേലയെ തീൎത്തു പരലോകത്തിൽ കടന്നപ്പോൾ പിതാവിൽ ആശ്വസി
ച്ചതല്ലാതെ ജയസന്തോഷത്തോടും കൂട പാതാളത്തിൽ ഇറങ്ങി, അവിടെ തനി
ക്കായി ഒരുക്കി പാൎപ്പിച്ചിട്ടുള്ള വലിയ സഭയോടു സുവിശേഷം അറിയിച്ചു
(൧ പേത്ര. ൩, ൧൯; ൪, ൬), പുതു ഏദെനിൽ ആ കള്ളനേയും ചേൎത്തു, സം
ശയം കൂടാതെ അവിടേയും പലൎക്കു ജീവവാസനയും മരണവാസനയുമായി
തീൎന്നു (൨ കോ. ൨), ഇപ്രകാരം അതിശയമുള്ള ആത്മയാത്ര കഴിക്കയും ചെയ്തു.

യേശു പ്രാണനെ വിട്ട ഉടനെ ഭൂമിക്ക് ൟറ്റുനോവു പോലെ (രോ. ൮,
൧൮ƒƒ) ഇളക്കം പിടിച്ചു, പാറകൾ പിളൎന്നുപോകയും ചെയ്തു. എതിരേ നില്ക്കു
ന്ന ശതാധിപൻ അത് എല്ലാം കണ്ടും യേശു ഇവ്വണ്ണം വിളിച്ചു മരിച്ചതു വി
ചാരിച്ചും (മാൎക്ക.) കൊണ്ടു ഇവൻ പുണ്യവാൻ സത്യം എന്നും (ലൂക്ക.), അ
വൻ ദേവപുത്രൻ എന്നുള്ളതു ശുദ്ധ പട്ടാങ്ങ് എന്നും (മത്ത. മാൎക്ക.) സാക്ഷ്യം
ചൊല്ലി, കൂട്ടരിലും ആ ഭാവത്തെ തന്നെ ജനിപ്പിക്കയും ചെയ്തു (മത്ത.). ക്രൂശി
നെ മാനിച്ച പുറജാതികളിൽ ഇവൻ മുമ്പൻ തന്നെ.


*"ക്രിസ്തൻ ഉണ്ടാക്കിയ നിരപ്പിനെ കുറിച്ചു" എന്ന പ്രബന്ധത്തേയും ഒത്തു നോക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/343&oldid=186563" എന്ന താളിൽനിന്ന് ശേഖരിച്ചത്