താൾ:CiXIV126.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

320 THE PASSION-WEEK: FRIDAY. [PART III. CHAP. IV.

കാഴ്ചെക്ക് കൂടിവന്ന യഹൂദരും ഞെട്ടി വിചാരിച്ചു മാറിലലച്ചു മടങ്ങിപ്പോ
യി തുടങ്ങി. പുറജാതികളുടെ വിശ്വാസത്താൽ ഇസ്രയേലിന്നും മാനസാന്ത
രം ജനിപ്പതിന്നു ഇതു മുങ്കുറി തന്നെ. യേശുവിന്റെ പരിചയക്കാരായ സ്ത്രീ
കൾ മുതലായവരോ അനന്തരവരെ പോലെ അടുത്തു വന്നു, ആ കേട്ട വച
നങ്ങൾ എപ്പോഴും കൈക്കലാക്കി മേലാൽ വരുന്നതിനെ കാത്തുകൊണ്ടിരുന്നു.

യേശുവിൻ മരണഫലത്തെ മറ്റു രണ്ടു ലക്ഷണങ്ങൾ വിളങ്ങിച്ചിതു:
ദൈവാലയത്തിന്റെ അകത്തു അതിവിശുദ്ധസ്ഥലത്തെ അടെച്ചു തൂക്കിയ തി
രശ്ശീല മേലിൽനിന്നു താഴത്തോളം (മത്ത.) നടുവെ (ലൂക്ക.) ചീന്തിപ്പോയിട്ടു
യേശുവിന്റെ ആത്മബലിയാൽ പാപപ്രായശ്ചിത്തത്തിന്നു പൂൎത്തി വരിക
കൊണ്ടു ഇനി വിശുദ്ധസ്ഥലത്തേ കൎമ്മനിഷ്ഠെക്ക് ഒട്ടും ആവശ്യം ഇല്ല എ
ന്നും, സ്വൎഗ്ഗപ്രവേശത്തെ മുമ്പെ മുടക്കിയ മൃത്യുഭയം മുതലായ മൂടികൾ നീങ്ങി
പ്പോയി എന്നും, യേശു രക്തംമൂലം കൃപാസനത്തേക്കു ചെല്ലുംവഴി സൎവ്വലോക
ത്തിന്നും തുറന്നു കിടക്കുന്നു എന്നും (എബ്ര. ൯, ൨൪; ൧൦, ൧൯ƒƒ.) തെളിഞ്ഞുവന്നു.*

പാതാളത്തോളവും ആ മരണത്താലുള്ള കമ്പം പരന്നു, പ്രേതക്കുഴികൾ തു
റന്നിട്ടു വിശുദ്ധന്മാരുടെ ദേഹങ്ങൾ പലതും എഴുനീറ്റു വന്നു എന്നു
കേൾക്കുന്നു (മത്ത.). അത് അന്നു കാണായ്വന്നതല്ല, യേശുവിൻ പുനരുത്ഥാ
നത്തിൽ പിന്നെ അത്രെ യരുശലേമിലേ യേശുഭക്തന്മാർ പലൎക്കും ആ സി
ദ്ധന്മാർ പ്രത്യക്ഷരായി ചമഞ്ഞു. ഇതു ശരീരത്തിന്റെ ഒർ എഴുനീല്പു പോ
ലെ കാണുന്നുതു എങ്കിലും അതു തന്നെ അല്ല, അതിന്റെ മുങ്കുറി അത്രെ എ
ന്നു തോന്നുന്നു. യേശു താനല്ലോ മരിച്ചവരിൽനിന്നു ആദ്യജാതനായതു. അ
വന്റെ മരണമോ പാതാളപൎയ്യന്തം മരണവാഴ്ചയെ ഇളക്കി, പെട്ടന്നു ജീവ
നെ തഴപ്പിക്കുന്ന വീൎയ്യത്തോടെ വ്യാപരിച്ചതു നിശ്ചയം.

§ 156.

THE BURIAL OF CHRIST.

തിരുശവസംസ്കാരം.

a) The spear-thrust. John's solemn testimony. വിലാപ്പുറത്തേ കുത്തും യോഹനാന്റെ ഗുരുസാക്ഷ്യവും.

JOHN XIX.
31. The Jews therefore, because it was the pre-
paration, that the bodies should not remain
upon the cross on the sabbath day, (for that
sabbath day was an high day,) besought Pilate
that their legs might be broken, and that they
might be taken away.

32 Then came the soldiers, and brake the
legs of the first, and of the other which was
crucified with him.

33 But when they came to Jesus, and saw
that he was dead already, they brake not his legs:

34 But one of the soldiers with a spear
pierced his side, and forthwith came there out
blood and water.

35 And he that saw it bare record, and his
record is true: and he knoweth that he saith
true, that ye might believe.

36 For these things were done, that the
scripture should be fulfilled, A bone of him
shall not be broken.

37 And again another scripture saith, They
shall look on him whom they pierced.


* ദേവാലയം നശിക്കും മുമ്പെ ൪൦ ആം വൎഷത്തിൽ തന്നെ പൊൻവിളക്കിലേ ദീപം വെറുതെ
കെട്ടു പോയെന്നും, വാതിൽ രാത്രികാലത്തു യദൃഛയാ തള്ളി തുറന്നു പോയെന്നും, ആ ആണ്ടിൽ തന്നെ
ദേവസാന്നിദ്ധ്യം ആ ക്ഷേത്രത്തെ വിട്ടു നീങ്ങിയ പ്രകാരവും മറ്റും പലതും യഹൂദരുടെ പഴമ
യിൽ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/344&oldid=186564" എന്ന താളിൽനിന്ന് ശേഖരിച്ചത്