താൾ:CiXIV126.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

318 THE PASSION-WEEK: FRIDAY. [PART III. CHAP. IV.

യേയും കളിയാക്കി (ലൂക്ക.). അതല്ലാതെ കള്ളന്മാർ ഇരുവരും (മത്ത. മാൎക്ക)
യേശുവെ നിന്ദിച്ചു, മശീഹ എങ്കിൽ നിന്നേയും ഞങ്ങളേയും രക്ഷിക്ക എന്നു
ചൊല്ലി, ഒരുത്തൻ ദൂഷണം പറകയും ചെയ്തു (ലൂക്ക.). പക്ഷെ കള്ളന്മാർ ഇരു
വരും മശീഹാഗ്രഹം കലൎന്ന മനസ്സാലെ മത്സരദോഷങ്ങളിൽ അകപ്പെട്ടുപോ
യവരായിരുന്നു; എങ്ങിനെ എങ്കിലും ഒരുവൻ ദുഷിച്ചുകൊണ്ടിരിക്കേ മറ്റവൻ
മനസ്സ് ഭേദിച്ചു, കഷ്ടത എല്ലാം സഹിക്കുന്ന വീരനെ കണ്ടു വിസ്മയിച്ചു, ഇ
വൻ തനിക്ക് വേണ്ടുന്ന രാജാവ് എന്നും, അവന്റെ രാജ്യമഹത്വത്താൽ പാ
താളത്തിൽ ഇരിക്കുന്നവൎക്കും അനുഭവം ഉണ്ടാകും എന്നും വിശ്വസിച്ചു, സ്വജാ
തിയോടും തോഴനോടും സംബന്ധം അറുത്തു പറഞ്ഞിതു: അതേ ശിക്ഷയിൽ ത
ന്നെ അകപ്പെട്ടിട്ടുള്ള നീയും ദൈവത്തെ ഭയപ്പെടാതെ ഇരിക്കുന്നുവോ? നാ
മോ ഇതിൽ ആയ്പോയതു ന്യായപ്രകാരം തന്നെ, ചെയ്തു നടന്നതിനു യോ
ഗ്യമായതു ലഭിക്കുന്നു; ഇവനോ തെറ്റായിട്ടുള്ളത് ഒന്നും ചെയ്തിട്ടില്ല എന്നിങ്ങി
നെ ശാസിച്ചു യേശുവിന്നായി സാക്ഷ്യം ചൊല്ലിയ ഉടനെ കൎത്താവേ, നീ
തിരുവാഴ്ചയോടു കൂട വരുമ്പോൾ എന്നെ ഓൎക്കേണമേ എന്നു യാചിച്ചു. അതിനു
യേശു ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നു: ഇന്നു നീ എന്നോടു കൂടെ പ
റദീസിൽ (ഏദെനിൽ) ഇരിക്കും എന്നരുളിച്ചെയ്തു, അവന്റെ പ്രാൎത്ഥനെ
ക്കു മേലായിട്ടു വിശ്വാസത്തിന്നു തക്ക കൃപാനിശ്ചയം നല്കുകയും ചെയ്തു.
ഇപ്രകാരം പരിഹാസത്തിന്റെ പ്രവാഹത്തെ പൊറുക്കയാൽ ദിവ്യസ്നേഹ
ത്തിനു പൂൎണ്ണമായ ജയം ലഭിച്ചു (ലൂക്ക.).

ഉച്ചമുതൽ പകലിന്റെ വെളിച്ചും ഭൂമിമേൽ മങ്ങി മങ്ങി, മൂന്നാം മണി
നേരത്തോളം ഇരിട്ടു വൎദ്ധിച്ചു, ക്രമത്താലെ സൂൎയ്യനും കാണാതെ ആകയും ചെ
യ്തു (ലൂക്ക.). ആയതു സൂൎയ്യഗ്രഹണമല്ല (അന്നേത്ത ദിവസം വെളുത്ത വാവ
ല്ലോ), മഹാഭൂകമ്പത്തിന്റെ പ്രാരംഭമത്രെ. ഭൂമിയിൽ എന്ന പോലെ യേശു
വിന്റെ ദേഹിയും ഒർ അന്ധകാരം പോലെ മൂടി തുടങ്ങി. ദേഹത്തിൽ വേദന
യും ജ്വരപീഡയും പരവശതയോളം വൎദ്ധിച്ചിട്ടു മരണം അണയുന്നതറിക
അല്ലാതെ ഭയപരീക്ഷയും അതിക്രമിച്ചപ്പോൾ ദാവീദിന്റെ വിശ്വാസം അ
ഴിനിലയോടു പൊരുതു ജയിച്ചപ്രകാരം ഓൎത്തു (സങ്കീ, ൨൨, ൧), എലൊഹി
എലൊഹി(മാൎക്ക.), എൻ ദൈവമേ, എൻ ദൈവമേ, നീ എന്നെ കൈ
വിട്ടത് എന്തു എന്നു വിളിച്ചു പറഞ്ഞു. ഇങ്ങിനെ പാപകൂലിയായ മരണ
ത്തെ ആസ്വദിക്കുന്ന നേരത്തും യേശു പിതാവെ തന്റെ ദൈവം എന്ന്
വെച്ച് ആശ്രയിച്ച് കൊണ്ടു ചേതന വേൎവ്വിട്ടു പോകുമ്മുമ്പെ സ്പഷ്ടമായ ഉ
ത്തരവും കേട്ടിരിക്കുന്നു: അല്ലയോ എൻ പുത്ര, എന്നോടു അകന്നു നിന്ന മനു
ഷ്യരെ നമ്മോടടുപ്പിപ്പാൻ വേണ്ടി നീ ഇതിനെ അനുഭവിക്കുന്നു എന്നും,
ഈ ന്യായവിധി ഒക്കയും അനാദി കരുണയുടെ കാതലത്രെ എന്നും ഉള്ളിൽ
കേൾ്പിച്ചപ്രകാരം ആറാം ഏഴാം വാക്യങ്ങളാൽ ഊഹിച്ചറിയാം.

ചാരത്തു നില്ക്കുന്നവർ ചിലർ ആ നാലാം മൊഴിയെ കേട്ടപ്പോഴും ഇവൻ
തനിക്ക് വഴിയെ ഒരുക്കുവാൻ എലീയാവെ വിളിക്കുന്നു പോൽ എന്നു ചൊല്ലി,
യേശുവിൻ വചനത്തെ മറിച്ചു വെച്ച ഉടനെ മറ്റൊരു മൊഴിയും കേട്ടു. അതോ
യേശു (ലൂക്ക. ൪, ൨ വിശപ്പ് എന്ന പോലെ) പരീക്ഷയെ ജയിച്ച ശേഷമത്രെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/342&oldid=186562" എന്ന താളിൽനിന്ന് ശേഖരിച്ചത്