താൾ:CiXIV126.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§155.] THE SEVEN WORDS ON THE CROSS. 317

ചാൎയ്യന്മാർ എഴുത്തിനെ മാറ്റുവാൻ ഉത്സാഹിക്കയും ചെയ്തു. പിലാതനോ
വായാൽ അരുളിച്ചെയ്ത വിധിയെ മാറ്റിയവൻ എങ്കിലും, ഞാൻ എഴുതിയത്
എഴുതിക്കിടക്കുന്നു എന്നു കല്പിച്ചു അവരെ വിട്ടയക്കയും ചെയ്തു. (യോ).

(ലൂക്ക.) യേശുവിന്റെ ഇരുഭാഗത്തും കള്ളന്മാരെ ക്രൂശുകളിൽ തറെച്ച
പ്പോൾ അവൻ പറഞ്ഞു: പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതെന്നു
അറിയായ്കകൊണ്ടു ക്ഷമിക്കേണമേ. എന്നതിനാൽ മൂഢരായ ൪ ചേക
വൎക്ക് മാത്രമല്ല, ബോധം കെട്ട യഹൂദരോമാധികാരികൾക്കും (അപോ. ൩, ൧൭;
൧ കൊ. ൨, ൮) സൎവ്വലോകത്തിന്നും വേണ്ടി പ്രാൎത്ഥിച്ചു (മത്ത. ൫, ൪൪), കൈ
കാലുകളിൽനിന്നും ഒഴുകി തുടങ്ങുന്ന വിശുദ്ധരക്തം ഹാബൈലിന്റേതിലും ശ്രേ
ഷ്ഠമായതു വിളിക്കുന്നപ്രകാരം (എബ്ര. ൧൨, ൨൪) അറിയിക്കയും ചെയ്തു.

ചേകവരുടെ വേല തീൎന്നപ്പോൾ രോമന്യായപ്രകാരം എടുത്തുവെച്ച വ
സ്ത്രങ്ങളെ പകുതി ചെയ്തു, യേശുവിൻ മേല്ക്കുപ്പായം മൂട്ടറുത്തു ൪ അംശം ആക്കി
തങ്ങളിൽ വിഭാഗിച്ചു, പിന്നെ കീഴങ്കി മൂട്ടു കൂടാതെ ഒറ്റ തുന്നൽപണി എന്നു
കണ്ടു ചീട്ടിട്ടു ഇന്നവനാകേണം എന്നുവെച്ചു ചൂതു കളിച്ചു കൊണ്ടതിനാൽ
സങ്കീ. ൨൨, ൧൮ എന്ന വേദവാക്യത്തെ നിവൃത്തിച്ചു, ശേഷം (യോ.) ൩ ദേ
ഹങ്ങളേയും മരണപൎയ്യന്തം കാത്തിരുന്നു (മത്ത.).

(യോ.) ആ സമയത്തു ക്രൂശോടു സമീപിച്ചു നില്ക്കുന്നവരിൽ യേശുവി
ന്റെ ബന്ധുക്കളും മറ്റും കൂടിയപ്പോൾ വസ്ത്രംപോലും ഇല്ലാത്തവൻ എങ്കി
ലും അനുഗ്രഹിപ്പാൻ ശക്തിയുള്ള രക്ഷിതാവ് അടുത്തവരുടെ സങ്കടം ഒഴി
പ്പാൻ ഒരു വഴി വിചാരിച്ചു, പേരുകളെ വിളിക്കാതെ "അമ്മയേ, കാണ്ക നി
ന്റെ മകൻ" എന്നും, സഖിയോടു "ഇതാ നിന്റെ അമ്മ" എന്നും പറഞ്ഞു.
അതിനാൽ മുമ്പെ അമ്മെക്കും പിന്നെ ഹല്ഫായുടെ മറിയ, ശലോമ, മഗ്ദലക്കാര
ത്തി മുതലായവൎക്കും ആശ്രയമായി നില്ക്കുന്ന ഒരു കുഡുംബരക്ഷകനെ കിട്ടി
യതു. അന്നു അമ്മയുടെ ഹൃദയത്തൂടെ വാൾ (ലൂക്ക.൨,൩൫) കടന്ന ദിവസം എങ്കി
ലും, യോഹനാൻ ഉടനെ അവളെ കൈക്കൊണ്ടതിനാൽ യേശുവിന്റെ പ്രിയ
ന്മാൎക്ക് ദുഃഖനാളുകളിലും ഓരോരോ ആശ്വാസം ഉണ്ടു എന്നു തെളിയുന്നു (യോ).

അനന്തരം പിലാതൻ എഴുതിച്ചതിന്നു മാറ്റം ഇല്ല എന്നു പരസ്യമായ
പ്പോൾ പട്ടണത്തിൽനിന്നു വെറുതെ മടങ്ങിവന്ന പ്രമാണികൾ തുടങ്ങിയുള്ള
വർ(ലൂക്ക.) ക്രൂശെ നോക്കി തല കുലുക്കി പരിഹസിച്ചതാവിത്: ഹാ! ഹാ! ദൈ
വാലയത്തെ ഇടിച്ചു ൩ ദിവസത്തിന്നകം കെട്ടുന്നവനേ, നിന്നെ തന്നെ ര
ക്ഷിക്ക! ദേവപുത്രൻ എങ്കിൽ ക്രൂശിൽനിന്നു ഇറങ്ങിവാ! ഉടനെ മഹാചാൎയ്യരും
മറ്റും അവൻ അന്യരെ രക്ഷിച്ചു തന്നെ രക്ഷിപ്പാൻ കഴികയില്ലയോ? (എഴു
ത്തിൽ കാണുന്നപ്രകാരം) ഇസ്രയേൽ രാജാവാകുന്ന മശീഹ എങ്കിൽ നാം ക
ണ്ടു വിശ്വസിക്കത്തക്കവണ്ണം ഇപ്പോൾ കിഴിഞ്ഞു വരട്ടെ എന്നും, അവൻ
ദൈവത്തിൽ ആശ്രയിച്ചുവല്ലോ! അവനിൽ കടാക്ഷിക്കുന്നുണ്ടെങ്കിൽ ഇ
പ്പോൾ ഉദ്ധരിപ്പൂതാക! ദൈവം തെരഞ്ഞെടുത്തവൻ ഞാൻ തന്നെ എന്ന് അ
വൻ പറഞ്ഞു പോൽ (ലൂക്ക.) എന്നും ദുഷിച്ചു തുടങ്ങി (മത്ത. മാൎക്ക.; സങ്കീ. ൨൨,
൭ƒ). ആയതു ചേകവർ കേട്ടു അനുസരിച്ചു മദ്യം കാട്ടി, ഹോ നീ യഹൂദരാജാ
വെങ്കിൽ നിന്നെ തന്നെ രക്ഷിക്ക എന്നു ചൊല്ലി യേശുവേയും യഹൂദജാതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/341&oldid=186561" എന്ന താളിൽനിന്ന് ശേഖരിച്ചത്