താൾ:CiXIV126.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§154.] JESUS LED OUT TO GOLGOTHA. 313

മുൻചെന്നു, ഒരു വെള്ള പലകമേൽ ശിക്ഷയുടെ കാരണം എഴുതിച്ചു കഴുത്തിൽ
കെട്ടിയിട്ടോ കുറ്റക്കാരന്റെ മുമ്പിൽ ഒരാളെ അയച്ച് ഉയരവേ ചുമത്തീട്ടോ
എല്ലാവൎക്കും കാട്ടി നടക്കും. ഇതു പിലാതൻ അന്നത്തെ പരിഭവം വീളേണ്ട
തിന്നു യഹൂദരെ അപമാനിപ്പാൻ നടത്തിയതു യേശുവിന്റെ മാനത്തിന്നാ
യത്രെ സംഭവിച്ചു. "നചറക്കാരനായ യേശു യഹൂദന്മാരുടെ രാജാവ്" എന്നു
പലകമേൽ എഴുതുകയാൽ അല്ലോ ശൂലാരോഹണത്തിന്റെ കാരണം സ്പഷ്ട
മായി വിളങ്ങിയതു. അതു ൩ ഭാഷകളിലേ അക്ഷരങ്ങളാൽ എല്ലാവൎക്കും തോ
ന്നുകയും ചെയ്തു. അതു കൂടാതെ ൨ കള്ളന്മാരെ കൂടെ മരണത്തിന്നു കൊണ്ടു
പോവാൻ കല്പിക്കയാൽ ഇവൻ കള്ളരാകുന്ന ജാതിക്കത്രെ രാജാവാകുന്നു എ
ന്നു സൂചിപ്പിച്ചിട്ടും താൻ അറിയാതെ ഒരു വേദവാക്യത്തിന്നു നിവൃത്തി വ
രുത്തി ഇരിക്കുന്നു (യശ. ൫൩, ൧൨).

ക്രൂശെ എടുക്കേണ്ടതു കുറ്റക്കാരൻ തന്നെ (യോ.). ആ രാപ്പകലുടെ പോ
രാട്ടത്താലും വാറടി കൊണ്ട തളൎച്ചയാലും യേശുവിന്നു അതിനെ കുലനില
ത്തോളം വഹിപ്പാൻ കഴിവില്ലാതെ വന്നു. ആയതു ചേകവർ കണ്ടു, നഗര
ത്തിന്റെ പുറത്തെത്തിയപ്പോൾ (മത്ത.) അഫ്രിക്കപ്പട്ടണമായ കുറേനയിൽ
നിന്നുള്ള ഒരു ശീമോൻ നാട്ടുപുറത്തുനിന്നു വെറുതെ എതിരേറ്റു വരുന്നതു
(ലൂക്ക.) കണ്ടു ഉടനെ പിടിച്ചു യേശുവിന്റെ പിന്നാലെ ക്രൂശെടുത്തു നടപ്പാൻ
നിൎബ്ബന്ധിച്ചു. അവൻ അപോ. ൧൩, ൧ ഉദ്ദേശിച്ചിട്ടുള്ള കറുത്ത ശീമോ
നോ എന്നറിയുന്നില്ല. അവൻറ മക്കളായ അലക്ഷന്ത്രനും രൂഫനും (അപോ.
൧൯, ൩൩; രോ. ൧൬, ൧൩) പിന്നത്തേതിൽ സഭയിൽ പ്രസിദ്ധി ഉള്ളവർ
എന്നു തോന്നുന്നു (മാൎക്ക.).

(ലൂക്ക.) ന്യായവിസ്താരം നടക്കുന്ന കാലം യേശുവിന്റെ ആശ്രിതന്മാർ
ചെയ്തത് ഒന്നും കേൾക്കുന്നില്ല. പാതാളത്തിലേ ഭയങ്കരങ്ങൾ അവരെ മൂടി ഒ
തുങ്ങിച്ചിരുന്നു പോൽ. പുറത്തു കൊണ്ടു പോകുമ്പോഴോ കൂടി നടക്കുന്നവരിൽ
അനേക സ്ത്രീകൾ തൊഴിച്ചു മുറയിട്ടു തുടങ്ങി. ആയത് കേട്ടാറെ തനിക്കല്ല
അവൎക്ക് നിൎഭാഗ്യം അധികം ഉണ്ട് എന്നു യേശു അറിഞ്ഞു പറഞ്ഞിതു: യരു
ശലെംപുത്രിമാരേ, എനിക്ക് എന്നല്ല നിങ്ങൾക്കും മക്കൾക്കും വേണ്ടി കരവിൻ!
മച്ചികളെ ധന്യമാർ എന്നു വിളിക്കുന്ന നാളുകൾ വരുമല്ലോ (യരുശലേമിൻ
നിരോധകാലത്ത് ഒർ അമ്മ കുട്ടിയെ വെട്ടി മാംസം വറുത്തു തിന്നുന്നതു പ്ര
സിദ്ധമല്ലോ, ൫ മോ. ൨൮, ൫൭). അപ്പോൾ അവർ കുന്നുകളോടു *ഞങ്ങളെ മ
റെച്ചു മൂടുവിൻ എന്നു പറവാൻ തുടങ്ങും. അതിന്റെ കാരണം, പച്ചമരത്തിൽ
ഈവക ചെയ്താൽ ഉണങ്ങിയതിൽ എന്തുണ്ടാകും (നീതിമാന്നു കഴുവേറ്റം
തന്നെ കൂലിയായാൽ മനഃകാഠിന്യം തികഞ്ഞവർ ഏതിന്നു പാത്രമാകും? ഹെസ.
൨൦, ൪൭; ൨൧, ൩)! ഇപ്രകാരം തന്നെ കൎത്താവ് ജാതിയുടെ സങ്കടം മുന്നറി
ഞ്ഞു വിചാരിച്ചു, തന്റേത് മറന്നു നടന്നു കുലനിലത്തു എത്തുകയും ചെയ്തു.


* ആ നഗരത്തെ എടുപ്പിച്ച രണ്ടു മൂന്നു കുന്നുകളുടെ ഉള്ളിൽ കൌശലത്തോടെ കുഴിച്ചു തീൎത്ത
ഗുഹകൾ വളരെ ഉണ്ടു. അതിൽ പല യഹൂദന്മാരും ഒളിച്ചു പാൎക്കുമ്പോൾ രോമാചേകവർ കോട്ടയിൽ
കയറി സകലവും തകൎത്തു കുന്നും താഴ്വരയും എല്ലാം നികത്തീട്ടും ഉണ്ടു.

40

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/337&oldid=186557" എന്ന താളിൽനിന്ന് ശേഖരിച്ചത്