താൾ:CiXIV126.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

312 THE PASSION-WEEK: FRIDAY. [PART III. CHAP. IV.

അല്ലാതെ നിങ്ങളുടെ രാജാവെ കഴുവേറ്റാമോ എന്നു ചോദിച്ചതിന്നു മഹാചാൎയ്യ
ന്മാർ കൈസരല്ലാതെ ഞങ്ങൾ്ക്ക് രാജാവില്ല എന്നുണൎത്തിക്കയാൽ യേശുവെ
മൂന്നാമതും മശീഹയിലേ പ്രത്യാശയും മുഴുവനും നിരസിച്ചു കളഞ്ഞു.

(മത്ത.) ആകയാൽ പിലാതൻ കലഹം അധികം വൎദ്ധിക്കുന്നതു കണ്ടു
മഹാചാൎയ്യരുടെ നിലവിളി ബലപ്പെടുന്നതു കേട്ടും (ലൂക്ക.) പു രുഷാരം കാണ്കെ
കൈകളെ കഴുകി, ഈ നീതിമാന്റെ രക്തത്തിൽ ഞാൻ നിൎദ്ദോഷൻ, നിങ്ങൾ
തന്നെ നോക്കുവിൻ എന്നു പറഞ്ഞു, ജനങ്ങളൊക്കയും ഇവന്റെ രക്തം ഞ
ങ്ങളുടെ മേലും മക്കളുടെ മേലും വരട്ടെ എന്നു വിളിക്കയും ചെയ്തു. നാടുവാഴിയു
ടെ ഒഴികഴിവ് എത്ര ദുൎബ്ബലമോ അത്ര ബലം ഏറിയത് യഹൂദരുടെ സ്വശ
പനം തന്നെ. ഇസ്രയേൽ പ്രധാനികളും തെരിഞ്ഞെടുത്ത ജാതിയും രോമാ
മഹാജനവും ഒന്നിച്ചെഴുനീറ്റു യഹോവയോടും അവന്റ അഭിഷിക്തനോ
ടും മത്സരിച്ച നേരം ഇതത്രെ (സങ്കീ. ൨).

(ലൂക്ക.) അനന്തരം നാടുവാഴി ബറബ്ബാവെ യഹൂദൎക്ക് വിടുവിച്ചു കൊ
ടുത്തു. അവനിലുള്ള മത്സരഭാവവും ഹിംസാതൃഷ്ണയും അന്നു മുതൽ യഹൂദദേശ
ത്തിൽ ഉറഞ്ഞു. മറ്റൊർ അൎത്ഥം കൂടെ ഉണ്ടു: ദൈവത്തോടു മത്സരിച്ചും സഹോ
ദരരെ കൊന്നും പോയ ഭ്രഷ്ടനായ മനുഷ്യന്നു പാപബന്ധനത്തിൽനിന്നു വീ
ണ്ടെടുപ്പു വന്നതു യേശുവിന്മേൽ ശിക്ഷവിധിക്കയാൽ അത്രെ.

§154.

JESUS LED AWAY TO GOLGOTHA
യേശുവെ ഗൊല്ഗഥയിലെക്കു കൊണ്ടുപോയതു.

a) Jesus bearing His cross. Simon of Cyrene. യേശു തന്റെ ക്രൂശിനെ ചുമന്നുകൊണ്ടു പോയതു.

MATT. XXVII.

31 ... and led him
away to crucify him.

32 And as they came
out, they found a man
of Cyrene, Simon by
name: him they com-
pelled to bear his Cross.

MARK XV.

20 ... and led him
out to crucify him.

21 And they compel
one Simon a Cyrenian,
who passed by, coming
out of the country, the
father of Alexander and
Rufus, to bear his cross.

LUKE XXIII.

26 And as they led
him away, they laid
hold upon one Simon, a
Cyrenian, coming out of
the country, and on him
they laid the cross, that
he might bear it after
Jesus.

JOHN XIX.

16 ... And they took
Jesus, and led him
away.

17 And he bearing his
cross went forth into a
place called the place of
a skull, which is called
in the Hebrew Golgotha:

b) Our Lord's address to the weeping women. കരയുന്ന സ്ത്രീകളോടു ഉണ്ടായ വാക്കു.

LUKE XXIII.
27 And there followed him a great company of
people, and of women, which also bewailed and
lamented him.

28 But Jesus turning unto them said, Daugh-
ters of Jerusalem, weep not for me, but weep
for yourselves, and for your children.

29 For, behold, the days are coming, in the
which they shall say, Blessed are the barren,

and the wombs that never bare, and the paps
which never gave suck.

30 Then shall they begin to say to the moun-
tains, Fall on us; and to the hills, Cover us.

31 For if they do these things in a green
tree, what shall be done in the dry?

32 And there were also two other, malefactors,
led with him to be put to death.

അക്രമക്കാരെ പട്ടണത്തിന്നു പുറത്തു വെച്ചു കൊല്ലേണ്ടതിന്നു (എബ്ര.
൧൩, ൧൩) യരുശലേമിന്റെ പടിഞ്ഞാറെ ഭാഗത്തു ഒരു കുലനിലം ഉണ്ടു. അതി
ന്നു ഗൊല്ഗഥ ("ഗുല്ഗൊല്ത്ത" =തലയോടിടം) എന്ന പേരുണ്ടായിരുന്നു. അവിടെ
ക്കു ചേകവർ യേശുവെ മടിയാതെ സ്വവസ്ത്രങ്ങളെ ഉടുപ്പിച്ചു ഉച്ചെക്കു മുമ്പെ
തന്നെ കൊണ്ടു പോയി. മൎയ്യാദപ്രകാരം ഒരു ശതാധിപൻ കുതിരപ്പുറത്തേറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/336&oldid=186556" എന്ന താളിൽനിന്ന് ശേഖരിച്ചത്