താൾ:CiXIV126.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§153.] OUR LORD SCOURGED, MOCKED AND CONDEMNED. 311

മരണം വരുത്തുവോളം കൊടുമ ഏറിയത് തന്നെ). അതു കൂടാതെ പിശാച് അ
വരെക്കൊണ്ടു ൩ ആമത് പരിഹാസവും നടത്തി. ശുഭ്രവസ്ത്രത്താൽ അ
പേക്ഷിച്ചതു കിട്ടേണം എന്ന് വെച്ച് അവർ യേശുവിന്നു രാജാഭിഷേകം
പോലെ കളിയായി കഴിച്ചു, കൂട്ടരെ എല്ലാം വിളിച്ചു വരുത്തി, മുള്ളു കൊണ്ടു മുടി
മിടഞ്ഞണിയിച്ചു, വെള്ളവസ്ത്രത്തിനു പകരം ധൂമ്രവസ്ത്രം എന്നു ചൊല്ലി ചു
വന്ന പടക്കുപ്പായം ഉടുപ്പിച്ചു, ചെങ്കോൽ എന്ന ചൂരലെ വലങ്കൈയിൽ വെ
ച്ചു, മുട്ടുകത്തി യഹൂദരാജാവേ വാഴുക എന്നു വന്ദിക്കയും ചെയ്തു. പിന്നെ ക
യ്യാലും കോലാലും അടിച്ചും മുള്ളുകളെ തറപ്പിച്ചും മുഖത്ത് തുപ്പിക്കൊണ്ടും പ
രിഹാസം കഴിച്ച ശേഷം (മത്ത. മാൎക്ക.) പീലാതൻ പുറത്തു ചെന്നു, ജനങ്ങ
ളോട് അവനെ ഭേദ്യം ചെയ്തിട്ടും കുറ്റത്തിനു തുമ്പ് ഉണ്ടായിട്ടില്ല എന്നറിയിയി
ച്ചു, യേശുവെ രാജചിഹ്നങ്ങളോട് കൂട വരുത്തി "ഇതാ മനുഷ്യൻ" എന്നു വി
ളിച്ചു കാണിച്ചു. യഹൂദൎക്ക് മനസ്സലിവുണ്ടായില്ല താനും. ദുഃഖാന്വിതനായ മ
ശീഹയെ കണ്ട ഉടനെ അവർ അധികം ക്രുദ്ധിച്ചു,. ഇവനെ ക്രൂശിൽ തറെക്ക
എന്നു നിലവിളിച്ചു. ആയതു പിലാതൻ പരിഹസിപ്പാൻ തുടങ്ങിയപ്പോൾ അ
വൻ തന്നെത്താൻ ദൈവപുത്രനാക്കുകകൊണ്ടു ഞങ്ങളുടെ ധമ്മപ്രകാരം മര
ണയോഗ്യൻ അത്രെ എന്ന് എതിർ പറഞ്ഞു വിളിക്കയും ചെയ്തു (യോ.).

ആയതു കേട്ടാറെ പിലാതൻ മുമ്പെ ഭാവിച്ചതിൽ അധികം ശങ്ക ജനിച്ചിട്ടു
ഗഥശമനയിലേ വൃത്താന്തവും ഭാൎയ്യയുടെ സ്വപ്നവിവരവും എല്ലാം വിചാരി
ച്ചപ്പോൾ ഇവൻ വല്ല ദേവാവതാരമോ എന്നുള്ള സംശയം തോന്നി,
അവൻ യേശുവോടു ഉൽപത്തിനിമിത്തം ചോദിക്കയും ചെയ്തു. ഇങ്ങിനെ
ആത്മകാൎയ്യം കൊണ്ടുള്ള ചോദ്യത്തിന്നു ഉത്തരം ഒന്നും പറയായ്കയാൽ (യോ.)
ചഞ്ചലനായ നാടുവാഴി വിസ്മയിച്ചു സ്ഥാനം ഓൎത്തു പറഞ്ഞു: എന്നോടു
സംസാരിക്കയില്ലയോ? നിന്നെ കൊല്ലുവാനും മോചിപ്പാനും ഞാൻ അധികാരം
ഉള്ളവൻ എന്നറിയുന്നില്ലയോ? എന്നതിന്നു യേശു ദൈവത്തിൽ നിന്നല്ലാ
തെ നിണക്കധികാരം ഒന്നും ഇല്ല, നിന്റെ അധികാരത്തിൽ അകപ്പെട്ടതു
നാട്ടുകാരുടെ ദ്രോഹത്താൽ അത്രെ, എന്നെ കൊന്നാൽ അവരുടെ കുറ്റം നി
ന്റേതിലും വലിയത് എന്നിപ്രകാരം ചൊല്ലി കേൾ്ക്കയാൽ അവന്നുള്ളിൽ കു
റ്റി തറെച്ചിട്ടു യേശുവെ വിട്ടുവിപ്പാൻ ഉത്സാഹിച്ചു തുടങ്ങി.

യഹൂദരോ ഇവനെ വിട്ടുവിച്ചാൽ കൈസരുടെ സഖി (കൈസരുടെ
സഖി എന്നത് നാടുവാഴികൾ്ക്ക് മാനപ്പേർ തന്നെ) ആകയില്ല എന്നും, തന്നെ
താൻ രാജാവാക്കുന്നവൻ കൈസൎക്കു വിരോധിയല്ലോ എന്നും ചൊല്ലിയതി
നാൽ നാടുവാഴിയെ നന്ന വലെച്ചു. തിബേൎയ്യൻ സ്വാമിദ്രോഹത്തിന്റെ
നന്നം എല്ലാം കേട്ടു നടക്കുന്ന നിഷ്കണ്ടകൻ ആകകൊണ്ടും പീലാതൻ മറ്റും
പലദോഷങ്ങളെ ചെയ്തിട്ടു പാപദാസനായി തീരുകകൊണ്ടും ആ ഒരു വാക്കു
തന്നെ സ്ഥാനഭ്രംശത്തിൻ ഭയം ഉണ്ടാക്കി ആ നിസ്സാരനെ മലൎത്തി വെ
പ്പാൻ മതിയായിരുന്നു. ഉച്ചയാകുന്ന പ്രാൎത്ഥനാനേരം അടുത്തിരിക്കയാൽ
അവൻ വൈകാതെ രണ്ടാം കുറി ന്യായാസനം ഏറി കാൎയ്യം തീൎപ്പാൻ ഒരുമ്പെട്ടു.
"ഇതാ നിങ്ങളുടെ രാജാവ്" എന്നു പരിഹാസം ചൊല്ലി യേശുവെ ചൂണ്ടി കാ
ണിച്ചാറെ യഹൂദർ ഇവനെ വേണ്ടാ, ക്രൂശിൽ തറെക്ക എന്നു വിളിച്ചതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/335&oldid=186555" എന്ന താളിൽനിന്ന് ശേഖരിച്ചത്