താൾ:CiXIV126.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

310 THE PASSION-WEEK: FRIDAY. [PART III CHAP. IV.

കേട്ടുംകൊണ്ടു വിസ്തരിപ്പാൻ മനസ്സു വരാതെ യേശുവെ കളിയാക്കി, ശുഭ്രവ
സ്ത്രം ഉടുപ്പിച്ചു*, പ്രസന്നനായി നാടുവാഴിക്ക് തിരികെ അയച്ചു വൈരം മറ
ക്കയും ചെയ്തു (ലൂക്ക.).

ഇപ്രകാരം യേശു രണ്ടാമത്തെ വിസ്താരത്തിലും പരിഹാസത്തിലും അക
പ്പെട്ടശേഷം പിലാതൻ വിധി കല്പിപ്പാനായി വെളിയെ ഒരു ചിത്രകല്ക്കെട്ടി
ന്മേൽ എടുപ്പിച്ച ന്യായാസനം ഏറി വാദികളെ വിളിപ്പിക്കയും ചെയ്തു. വാദി
കൾ ന്യായാസനത്തിന്മുമ്പാകെ കൂടിവന്നപ്പോൾ (മത്ത. ൨൭, ൧൭) പിലാതൻ
വിധി പറഞ്ഞതിപ്രകാരം: നിങ്ങൾ ഇവനെ ജനത്തെ കലഹത്തിന്നായി
തെറ്റിക്കുന്നവൻ എന്നു കൊണ്ടുവന്നുവല്ലോ. ആയത് ഒക്കയും നിങ്ങളുടെ
മുമ്പാകെ വിസ്തരിച്ചിട്ടും ഞാനും ഹെരോദാവും കുറ്റം ഏതും കണ്ടില്ല, മരണ
യോഗ്യമായത് ഒന്നും തെളിഞ്ഞില്ല ആകയാൽ ഞാൻ അടി ഏല്പിച്ചു അവനെ
വിട്ടയക്കും.

ഇങ്ങിനെ കല്പിച്ചതിൻറ കാരണമോ, ശത്രുക്കൾ ആത്മീയകാൎയ്യങ്ങളെ
ചൊല്ലി യേശുവിൽ പകയും അസൂയയും ഭാവിക്കുന്നപ്രകാരം ബോധം വന്ന
തല്ലാതെ (മാൎക്ക.) ഭാൎയ്യയും രാത്രിയിൽ കണ്ട ഒരു ഘോരസ്വപ്നത്തെ അന്നേരം
തന്നെ അറിയിച്ചു, ആ നീതിമാനെ രക്ഷിക്കേണ്ടതിന്നു ഉത്സാഹിപ്പിക്കയും
ചെയ്തു (മത്ത.). ആകയാൽ ഭേദ്യം ചെയ്തെങ്കിലും കുറ്റം ഒന്നും ഏറ്റു പറയാ
തെ ഇരുന്നാൽ മഹാചാൎയ്യന്മാൎക്കും വൈരം കുറയ ശമിച്ചു യേശുവെ വിട്ടയ
ക്കേണ്ടിയപ്രകാരം തോന്നും എന്നു പിലാതൻ നിരൂപിച്ചു. പിന്നെ ഒരുപായം
പ്രയോഗിച്ചതാവിത്: മഹോത്സവങ്ങളിൽ ഒരു കുറ്റക്കാരനെ ജനപ്രസാദ
ത്തിന്നായ്വിട്ടയക്കുന്നത് മൎയ്യാദയാകകൊണ്ടു ജനക്കൂട്ടങ്ങളോടു പക്ഷമായി
ചോദിച്ചാൽ യേശുവെ വിട്ടയപ്പാൻ സംഗതി വരും എന്നു നിനച്ചു അന്വേ
ഷിച്ചിട്ടും അപ്രകാരം സംഭവിച്ചില്ല. മഹാചാൎയ്യന്മാർ പൈശാചകൌശലങ്ങ
ളാലെ പുരുഷാരത്തെ വശീകരിച്ചു, ബറബ്ബാ ("പിതാവിൻ പുത്രൻ") എന്ന
മറെറാരു യേശുവെ ചോദിക്കേണം എന്നു സമ്മതിപ്പിച്ചിരുന്നു. അവൻ ന
ഗരത്തിൽ ഒരു കലഹമുണ്ടാക്കി കുലചെയ്ത സംഗതിയാൽ ചങ്ങലക്കാരനായ്തീ
ൎന്നവന്തന്നെ (മാൎക്ക. ലൂക്ക. യോ.) ഇവനെ വരിക്കയാൽ യഹൂദജാതി ബറ
ബ്ബാവോട് ഒത്ത മശീഹ അല്ലാത്തവൻ തങ്ങൾക്ക് വേണ്ടാ എന്നു സ്പഷ്ടമാ
യി കാട്ടി, തങ്ങൾക്കായുള്ള ദേവാലോചനയെ മുറ്റും തള്ളിയിരിക്കുന്നു.

പുരുഷാരം ഇപ്രകാരം എതിരെ വിളിക്കുന്നതു കൂട്ടാക്കാതെ പിലാതൻ
വിധി നടത്തി യേശുവെ അടി ഏല്പിക്കയും ചെയ്തു† (യോ.). ആകയാൽ ചേ
കവർ യേശുവെ തൂണോടു വരിഞ്ഞുറക്കെ കെട്ടി, മുതുക് എല്ലാം മുറിയുമാറു
ഈയം കെട്ടിയ വാറുകളെകൊണ്ടടിച്ചു (ഇങ്ങിനെ ഉള്ള അടിശിക്ഷ പലൎക്കും


* രോമയിൽ ശുഭ്രവസ്ത്രം ഉടുത്തു നടക്കുന്നത് ഒരു സ്ഥാനത്തെ അപേക്ഷിക്കുന്നതിന്നു കുറിയാകുന്നു.
പക്ഷെ ഇവൻ മത്സരക്കാരനല്ല ബുദ്ധിക്ക് തിരക്കുണ്ടായിട്ടു രാജകിരീടം നിങ്ങളോടു യാചിക്കുന്നവനെ
പോലെ വിചാരിക്കേണം എന്ന് ഒർ അഭിപ്രായത്തെ സൂചിപ്പിച്ചിരിക്കുന്നു. ഹെരോദാവിന്റെ മന
സ്സിൽ ആ അപേക്ഷ തന്നെ ഉളവായപ്രകാരം മീത്തൽ (ഭാ. ൬൬ƒ.) പറഞ്ഞുവല്ലോ.

† ക്രൂശിൽ തറെക്കുന്നതിന്നു മുമ്പെ വാറടി തന്നെ നടപ്പുള്ളതാകകൊണ്ടു മാൎക്ക. (൧൫, ൨൫) ഇതു
മരണശിക്ഷയുടെ ആരംഭമായി രാവിലെ ൯ മണിക്കു തന്നെ സംഭവിച്ചതിനെ വിചാരിച്ചിട്ടു ക്രൂശാ
രോഹണം മൂന്നാം മണിനേരത്തു തന്നെ എന്ന് എഴുതിയായിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/334&oldid=186554" എന്ന താളിൽനിന്ന് ശേഖരിച്ചത്