താൾ:CiXIV126.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§153.] JESUS BEFORE THE SECULAR AUTHORITIES. 309

പുറത്തു നിന്നുകൊണ്ടപ്പോൾ നാടുവാഴി പുറത്തുവന്നു, ഈ കൊണ്ടു വന്നവ
ന്റെ നേരെ കുറ്റം എന്തു എന്നു ചോദിച്ചു. കുററം തെളിഞ്ഞപ്രകാരം അവർ
ഉണൎത്തിച്ചാറെ പിലാതൻ എന്നാൽ നിങ്ങളുടെ ധൎമ്മപ്രകാരം (ഭ്രഷ്ടാ അടി
യോ) വിധിപ്പിൻ എന്നു കല്പിച്ചു. അവരോ മരണം വിധിപ്പാൻ ഞങ്ങൾക്കു
ള്ളതല്ലല്ലോ എന്നു പറഞ്ഞു. ദേവദൂഷണത്തിന്നു കല്ലെറിഞ്ഞു കൊല്ലുക ത
ന്നെ യഹൂദരിൽ ശിക്ഷയായിരുന്നു; യേശുവെ രോമക്കാരിൽ ഏല്പിക്കയാൽ അ
വർ അടിമകൾക്ക് വിധിച്ചു നടത്തുന്ന ക്രൂശാരോഹണത്തിന്നു സംഗതി വന്നു.
കഴുവേററം പോലെ ഉള്ള ആ അധമമൃത്യുവെ യേശു മുന്നറിയിച്ചിരുന്നുവ
ല്ലോ (യോ. ൩, ൧൪; ൮, ൨൮ ഇത്യാദി).

അപ്പോൾ യഹൂദപ്രമാണികൾ സങ്കടം ബോധിപ്പിച്ചതിപ്രകാരം: ഇവൻ
തന്നെത്താൻ യഹൂദ രാജാവാക്കുന്നു, കൈസൎക്ക് കപ്പം കൊടുക്കേണ്ടിയതു
വിരോധിക്കുന്നു (ലൂക്ക.) എന്നും മറ്റും കേട്ടാറെ നാടുവാഴി നിലവിളിനിമിത്തം
യേശുവെ അകത്തു വരുത്തി, തനിയെ അല്ല ചില മറുപക്ഷക്കാരുടെ മുമ്പാ
കെ എങ്കിലും (ലൂക്ക. ൨൩, ൧൪) വിസ്തരിച്ചു. നീ യഹൂദരാജാവു തന്നെയോ
എന്നുള്ള ചോദ്യത്തിന്നു യേശു ഉത്തരം പറയുമ്മുമ്പെ ഈ വാക്കിന്നു ൨ അ
ൎത്ഥം ഉണ്ടാകുന്നപ്രകാരം സൂചിപ്പിച്ചപ്പോൾ പിലാതൻ ഞാൻ യഹൂദനോ?
നിൻറ ജാതിയും മഹാചാൎയ്യരും നിന്നെ എങ്കൽ ഏല്പിച്ചു, നീ എന്തു ചെയ്തു
എന്നു ചോദിച്ചു. യേശു എന്റെ രാജ്യം ഇഹലോകത്തിൽനിന്നുള്ളതല്ല എന്നും,
അതു രോമരാജ്യത്തെ പോലെ ആയുധബലത്താൽ ജയിക്കുന്നതല്ല എന്നും,
യഹൂദർ അതിന്നു പ്രജകൾ അല്ല ശത്രുക്കളത്രെ എന്നും കാട്ടിയശേഷം, എങ്കി
ലോ നീ ഒരു രാജാവു തന്നെയോ എന്നു നാടുവാഴി ചോദിച്ചാറെ, "ഞാൻ രാജാ
വാകുന്നു" എന്നു സ്വീകരിച്ചു, അതിന്റെ താല്പൎയ്യം അറിയിച്ചതിവ്വണ്ണം: ഞാൻ
സത്യത്തിന്റെ സാക്ഷ്യത്തിന്നായി ജനിച്ചും ലോകത്തിൽ നിയോഗിച്ചു വ
ന്നും ഇരിക്കുന്നു; സത്യത്തിൽനിന്നുള്ളവൻ എല്ലാം എൻറെ ശബ്ദം കേൾക്കു
ന്നു (എനിക്ക് പ്രജ ആകുന്നു). എന്നു കേട്ട ഉടനെ പിലാതൻ സത്യം എന്ത്
എന്നു ഗൎവ്വിച്ചു ചൊല്ലി എഴുനീറ്റ്, ചെന്നു പുറത്തുള്ളവരോട് ഇവങ്കൽ ഒരു
കുറ്റവും കാണുന്നില്ല എന്ന് അറിയിക്കയും ചെയ്തു (ലൂക്ക. യോ.).

(ലൂക്ക.) ആയതു യഹൂദർ കേട്ട ഉടനെ അധികം ഖണ്ഡിച്ചു പറഞ്ഞു: ഇ
വൻ യഹൂദയിൽ എങ്ങും ജനത്തെ കലഹിപ്പിച്ചിളക്കി ഇരിക്കുന്നു, എങ്കിലും
ഇവിടെ അധികം പ്രസിദ്ധമായില്ല; ഈ വക കുറ്റം എല്ലാം ചെയ്തു തുടങ്ങിയ
തു ഗലീലയിൽ നിന്നു തന്നെ എന്നു നാടുവാഴി കേട്ടാറെ യേശു ഗലീലക്കാ
രനാകകൊണ്ടു ഗലീലവാഴിയുടെ സന്നിധിയിൽ അയക്കേണം എന്നു തോ
ന്നി. ആ വിസ്താരം തനിക്കസഹ്യമായി വൎദ്ധിക്കുന്നതല്ലാതെ ഇങ്ങിനെ ഉ
പചാരം കാട്ടിയാൽ വൈരിയായ പ്രഭുവോടു നിരപ്പു വരുത്തുവാൻ മതി എന്നൂ
ഹിച്ചു. ഇടപ്രഭു അന്നു ഉത്സവം നിമിത്തം യരുശലേമിൽ വന്നിരുന്നു. യേ
ശുവെ കണ്ടപ്പോൾ ലക്ഷണം പറഞ്ഞു കേൾക്കുകയോ അതിശയം ചെയ്തു
കാണുകയോ എന്നിങ്ങിനെ വല്ല നേരമ്പോക്കു ആഗ്രഹിച്ചു കൊണ്ടു വളരെ
ചോദിച്ചാറേയും യേശു ഉത്തരം ഒന്നും പറയാതെ പാൎത്തു. അതിനാൽ ഹെ
രോദാ വ്യസനപ്പെട്ടതല്ലാതെ മഹാചാൎയ്യന്മാർ കുററം ചുമത്തുന്നത് എല്ലാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/333&oldid=186553" എന്ന താളിൽനിന്ന് ശേഖരിച്ചത്