താൾ:CiXIV126.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 152.] THE TRAITOR'S END. 305

§ 152.

THE TRAITOR'S END.

ദ്രോഹിയുടെ അവസാനം.

MATT. XXVII.

8 Then Judas, which had betrayed him,
when he saw that he was condemned, repented
himself, and brought again the thirty pieces of
silver to the chief priests and elders,

4 Saying, I have sinned in that I have
betrayed the innocent blood. And they said,
What is that to us? see thou to that.

5 And he cast down the pieces of silver in
the temple, and departed, and went and hanged
himself.

6 And the chief priests took the silver pieces,
and said, it is not lawful for to put them

into the treasury, because it is the price of
blood.

7. And they took counsel, and bought with
them the potter's field, to bury strangers in.

8 Wherefore that field was called, The field
of blood, unto this day.

9 Then was fulfilled that which was spoken
by Jeremy the prophet, saying, And they took
the thirty pieces of silver, the price of him
that was valued, whom they of the children
of Israel did value;

10 And gave them for the potter's field, as
the Lord appointed me.

ഇപ്രകാരം ൩൦ ക്രിസ്താബ്ദം നീസാൻ ൧൫൹ (ഏപ്രിൽ ൭ ൹) രാവിലെ
ഇസ്രയേൽപ്രമാണികൾ യേശുവിന്മേൽ മരണവിധിയെ കല്പിച്ചപ്പോൾ
അവർ വിസ്താരത്തിൻ മുമ്പിൽ അഴിപ്പിച്ച ചങ്ങലകളെ പിന്നേയും ഇടുവി
ച്ചു, അവനെ ദേവാലയത്തിന്നു എതിരെ ഇരിക്കുന്ന രോമാപാളയത്തേക്ക്
കൊണ്ടുപോയി (യോ). അവിടെ മഹോത്സവംനിമിത്തം പിലാതൻ എന്ന
നാടുവാഴി (ഭാഗം ൬൪) താനും പരിവാരങ്ങളും കൈസരയ്യയിൽനിന്ന് എത്തി,
വല്ല കാൎയ്യവശാൽ കലഹം ഉണ്ടായാൽ ചേകവരെകൊണ്ട് അമൎപ്പാൻ ഒരു
ങ്ങി പാൎത്തു.

(മത്ത.) യേശുവെ ഘോഷത്തോടും കൂട കൊണ്ടുപോകുന്നതു യഹൂദാ
അറിഞ്ഞു മനസ്സ് ഭേദിച്ചു, ഗുരുവെ അല്ല മഹാചാൎയ്യന്മാരെ ചെന്നു കണ്ടു,
ഞാൻ കുറ്റമില്ലാത്ത രക്തം കാണിച്ചു കൊടുത്തതു മഹാപാപം എന്നു പറഞ്ഞാ
റെ, അതു ഞങ്ങൾ്ക്ക് എന്തു! നീ തന്നെ നോക്കിക്കോ എന്നു കേട്ടു, ഇവരും ഇ
പ്പോൾ അപമാനിക്കുന്നു എന്നു വിചാരിച്ചു ഖേദിച്ചു, ദൈവാലയത്തിൽ ചെ
ന്നു ആ ൩൦ ശേഖലെ (ഒരു ഭണ്ഡാരപ്പെട്ടിയിലോ) ഇട്ടും കളഞ്ഞു, ഏകാന്ത
ത്തിൽ വാങ്ങി പോയി, അവിടേയും മനസ്സൌഖ്യം കാണാതെ ഹിന്നൊംതാഴ്വ
രയിൽ ചെന്നു ഞേന്നു മരിച്ചു (മത്ത.). കയറ് അറ്റിട്ടോ മരക്കൊമ്പ് അടൎന്നി
ട്ടോ കവിണ്ണുവീണു പിളൎന്നു കുടലും തുറിച്ചു പോയി. ഇപ്രകാരം യഹൂദാ അ
പോസ്തലസ്ഥാനത്തിന്നും അവകാശത്തിന്നും പകരം ആ നിലത്തെ തനിക്ക്
സ്വന്തസ്ഥലമാക്കി സമ്പാദിച്ചിരിക്കുന്നു (അപോ. ൧, ൨൫).

മഹാചാൎയ്യരോ ആ മുപ്പത് ശേഖലെ കുറിച്ചു നിരൂപിച്ചുകൊണ്ടു ഇതു
രക്തത്തിൻ വില ആകകൊണ്ടു വിശുദ്ധസ്ഥലത്തിലേ ദ്രവ്യത്തോടു ചേൎത്തു
കൂടാ (൫മോ. ൨൩, ൧൮), എങ്കിലും ധൎമ്മം ചെയ്ത് അഴിക്കേണ്ടിയത് എന്നു നി
ശ്ചയിച്ചു, യഹൂദാവിന്റെ ശവം വെച്ചൊരു കുശവന്റെ ഭൂമി ചോരനിലം
എന്നു പേർകൊണ്ടപ്രകാരം കേട്ടു (അപോ. ൧, ൧൯), അതിനെ ആ അല്പ
വിലെക്ക് തന്നെ വാങ്ങി, പരദേശികളെ കുഴിച്ചിടുന്ന ശ്മശാനം ആക്കുകയും
ചെയ്തു (മത്ത.).


39

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/329&oldid=186549" എന്ന താളിൽനിന്ന് ശേഖരിച്ചത്