താൾ:CiXIV126.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

304 THE PASSION WEEK: FRIDAY. [PART III. CHAP. IV.

പുറത്തു പൂമുഖത്തിലേക്ക് പുറപ്പെട്ടപ്പോൾ കോഴി ഒന്നു കൂകി (മാൎക്ക). അതും
നിഷ്ഫലമായി പോയി.—ആ ദാസി പിന്നേയും അവനെ കണ്ടു മറെറവരോടും
പറഞ്ഞു (മാൎക്ക). ആകയാൽ മറെറാരു വേലക്കാരത്തിയും (മത്ത.) അവനെ
കളിയാക്കുവാന്തുടങ്ങി. തീയരികെ നില്ക്കുന്നവരിൽ ഒരുത്തൻ(ലൂക്ക.) അതെ, നീ
യും ആ വകക്കാരൻ എന്നു പറഞ്ഞു; ശേഷം വേലക്കാരും ചോദിപ്പാൻ അടു
ത്തപ്പോൾ അവൻ ആണയോടെ “ഞാൻ അവനെ അറിയുന്നില്ല”എന്നും
(മത്ത.) “എടോ ഞാനല്ല” എന്നും മറുത്തു പറഞ്ഞു.—പിന്നേയും രണ്ടര നാഴി
കകയോളം പാൎത്തിരുന്നാറെ (ലൂക്ക.) ഒരുത്തൻ നീ സാക്ഷാൽ അവന്റെ ശി
ഷ്യൻ, ഗലീലക്കാരനല്ലോ ആകുന്നു, അതിന്റെ ഭാഷാഭേദം വെളിവാക്കുന്നു
(മത്ത. മാൎക്ക.) എന്നും, തോട്ടത്തിൽ അവനോട് കൂട നിന്നെ കണ്ടില്ലേ എന്നു
മറെറാരുവനും (യോ.) പറഞ്ഞപ്പോൾ മനുഷ്യ, നീ പറയുന്നതു അറിയുന്നില്ല
എന്നും, ഞാൻ അവനെ അറിയുന്നില്ല എന്നും ആണയിട്ടും പ്രാവിക്കൊണ്ടും
വാദിച്ചു പോന്നു (മത്ത. മാൎക്ക.) അപ്പോൾ രണ്ടാമത് കൂകൽ കേട്ടതല്ലാതെ
(അത് ഏകദേശം ൩മണിക്കു) യേശു ചേകവരോടു കൂട തടവുകാരനായിറ
ങ്ങി അവന്റെ അരികിൽ കടന്നു പോകേണ്ടി വന്ന നേരം അവനെ ഒന്നു
നോക്കി (ലൂക്ക.). അപ്പോൾ അവൻ ഗുരുവിന്റെ വാക്ക് ഓൎത്തുരുകി ശത്രു
ക്കളെ മറന്നു പുറത്തേക്ക് ഓടി കൈപ്പോടെ കരകയും ചെയ്തു. അന്നു യഹൂദാ
വിന്റെ അനുതാപം പോലെ മരണത്തിന്നുള്ള ദുഃഖമല്ല, ജീവങ്കലേക്ക് നട
ത്തുന്ന സത്യമാനസാന്തരം അത്രെ സംഭവിച്ചതു (ലൂക്ക. ൨൨, ൩൨).

യേശുവെ പിടിച്ചുകൊള്ളുന്ന ചേകവർ നേരം പോക്കുവാൻ അവനെ
മുഖത്തു തുപ്പി അടിച്ചും പരിഹസിച്ചുംകൊണ്ടിരുന്നു (യശ.൫൦, ൬: മിക.൫,൧).
ചിലർ അവന്റെ മുഖത്തെ മൂടിക്കെട്ടി ഉടനെ കൈകൊണ്ടു തല്ലി (മാൎക്ക.),
മശീഹാ നിന്നെ അടിച്ചതാർ? ഞങ്ങളോടു പ്രവചിപ്പൂതാക എന്നു പറഞ്ഞു
(മത്ത.). മറ്റു പലപ്രകാരത്തിലും തങ്ങളുടെ പ്രവാചകനും രാജാവും ആയവന്നു
ദൂഷണമായ വിനോദങ്ങളെ സങ്കല്പിക്കയും ചെയ്തു (ലൂക്കി.; സങ്കീ.൨൨,൧൧ƒƒ.).

(ലൂക്ക.) പുലരുമ്പോൾ മഹാചാൎയ്യന്മാരും മൂപ്പരും വൈദികരും ദേവാലയ
മലമേൽ കൂടി ക്രമപ്രകാരം നടുക്രട്ടമായി നിരൂപിച്ചു. യേശുവേയും കയഫാ
അരമനയിൽനിന്നു സൻഹെദ്രിനിലേക്ക് വരുത്തി,നാടുവാഴിയുടെ വിസ്താ
രത്തിന്നു തക്ക കുറ്റം ചൊല്ലി തുമ്പുണ്ടാക്കേണം എന്നു കണ്ടു, നീ യഹൂദരാജാ
വായ മശീഹയോ എന്നു ചോദിച്ചു. ഞാൻ പറഞ്ഞാലും നിങ്ങൾ വിശ്വസിക്ക
യില്ല. ഞാൻ ചോദിച്ചു വാദിച്ചാലും നിങ്ങം ഉത്തരം പറകയില്ല, എങ്ങിനെ
എങ്കിലും എന്നെ വിട്ടയക്കയും ഇല്ല. ആകയാൽ ഇതുമുതൽ മനുഷ്യപുത്രൻ
ദൈവത്തിന്റെ പലഭാഗത്തു ന്യായം വിസ്തരിക്കുന്നവനായിരിക്കും എന്നരുളി
ച്ചെയ്താറെ അവർ പിന്നേയും നീ ദേവപുത്രനോ എന്നു ചോദിച്ചു. “ആകുന്നു”
എന്നു കേട്ടാറെ മരണയോഗ്യൻ എന്ന് ആ ൭൦ പേർ വിധിച്ചു. അവരിൽ യോ
സേഫ് എന്നൊരുവൻ സമ്മതിച്ചില്ല എന്നു കേൾ്ക്കുന്നു (ലൂക്ക. ൨൩,൫൧; നി
ക്കൊദേമനും വേറെ, യോ, ൭, ൫൦ƒƒ). മറ്റുള്ളവർ നാടുവാഴിയേയും പുരുഷാര
ങ്ങളേയും വശീകരിച്ചു, വൈകാതെ വിധിയെ നടത്തുവാൻ ആലോചിച്ചു
കൊണ്ടിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/328&oldid=186548" എന്ന താളിൽനിന്ന് ശേഖരിച്ചത്