താൾ:CiXIV126.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§151.] JESUS BEFORE THE ECCLESIASTICAL TRIBUNAL. 303

മല്ലോ എന്നു പറഞ്ഞു. ഇതു ഹന്നാവെ വേണ്ടുവോളം മാനിക്കാതെ പറ
ഞ്ഞത് എന്നു വിചാരിച്ചു വേലക്കാരൻ മുഖത്തടിച്ചപ്പോൾ യേശു ശാന്തത
യോടെ ശാസിച്ചു, വലത്തെ കവിളിൽ അടിക്കുന്നുവന്നു മറ്റുതും കാട്ടേണ്ടുന്ന
തിന്റെ സൂക്ഷ്മം (മത്ത. ൫, ൩൯) ഉപദേശിക്കയും ചെയ്തു. ആകയാൽ ഹന്നാ
(ഭാഗ. ൬൪) തന്റെ വിസ്താരത്തിന്നു യേശു കീഴ്പെടുകയില്ല എന്നൂഹിച്ചു
അവനെ കയഫാവിന്റെ സഭയിലേക്ക് അയച്ചു, അവൻ മരണപാത്രം
എന്നുള്ള പക്ഷം കുറിക്കേണ്ടതിന്നു ബദ്ധനാക്കി അയക്കയും ചെയ്ത (യോ.).

(മത്ത. മാൎക്ക.) കയഫാവിന്റെ ശാലയിൽ ന്യായാധിപതിമാർ മതിയാ
വോളം കൂടി വന്നപ്പോൾ നടുരാവെങ്കിലും ക്രമം കൂടാത്ത വിസ്താരം തുടങ്ങിയതി
പ്രകാരം: യേശു ദേവദൂഷണം പറഞ്ഞപ്രകാരം കേട്ടവർ സാക്ഷി ചൊല്ലേ
ണം എന്നു തോന്നിയപ്പോൾ പലരും വന്നു പലതും പറഞ്ഞാറേയും വെവ്വേ
റെ സാക്ഷികളുടെ വാക്ക് ഒത്തു വന്നില്ല (മാൎക്ക). ഒടുക്കം രണ്ടാൾഎഴുനീറ്റു,
ഇവൻ ദൈവാലയത്തെ താൻ നശിപ്പിപ്പാനും കൈപ്പണിയില്ലാത്ത (മാൎക്ക)
പുതിയത് ഒന്നു ൩ ദിവസത്തിനകം തീൎപ്പാനും ശക്തനാകുന്നപ്രകാരം എ
ല്ലാം പ്രശംസിച്ചു കേട്ടിരിക്കുന്നു (യോ, ൨, ൧൯) എന്നു പറഞ്ഞപ്പോഴും ഞാൻ
നശിപ്പിക്കാം എന്ന വാക്കിന്നു തെളിവു വന്നില്ല (മാൎക്ക). ഇതിന്നിടയിൽ യേ
ശു മിണ്ടാതെ പാൎത്തതിനാൽ മഹാചാൎയ്യൻ അസഹ്യപ്പെട്ടു ക്ലേശിച്ചെഴുനീറ്റു
ശാലയുടെ നടുവിൽ ചെന്നു (മാൎക്ക), യേശുവോടു ഉത്തരം ചോദിച്ചാറേയും
അവൻ മൌനിയായിരുന്നു. നീ ദേവപുത്രനായ മശീഹയോ? ജീവനുള്ള ദൈ
വത്താണ പറക എന്നു കേട്ടാറെ തന്നെകൊണ്ടുള്ള ആണ സ്വീകരിച്ചു,
“ഞാൻ ആകുന്നു” എന്നു വിശ്വസ്തനായ സാക്ഷി പറഞ്ഞു (വെളി.൧,൫). പി
ന്നെ ഞാൻ ഒന്നു പറയുന്നു: ഇനി മനുഷ്യപുത്രൻ ഓജസ്സിന്റെ വലത്ത്
ഭാഗത്ത് ഇരിക്കുന്നതും വാനത്തിന്മേഘങ്ങളിൽ വരുന്നതും (ദാനി. ൫, ൧൩)
നിങ്ങൾ കാണും എന്നരുളിച്ചെയ്തു. ഹോ, ദേവദൂഷണം എന്നു ചൊല്ലി കയ
ഫാ സ്തംഭിക്കുന്നവനായി നടിച്ചു കീഴിൽനിന്നു മേലോട്ടു വസ്ത്രത്തെ കീറി, ഇ
നി സാക്ഷികളെകൊണ്ട് എന്ത് ആവശ്യം? നിങ്ങൾ ഈ ദേവദൂഷണും കേ
ട്ടുവല്ലോ. ആകയാൽ എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു അവർ ഒട്ടൊഴി
യാതെ ഇവൻ മരണയോഗ്യൻ എന്നു വിധിച്ചു.

ശിഷ്യന്മാരിൽ ശീമോനും യോഹനാനും മാത്രം അരമനയോളം പിഞ്ചെ
ന്ന ശേഷം യോഹനാൻ ആ ഭവനക്കാരോടു പരിചയമുള്ളവനാകയാൽ ഭയം
എന്നിയെ പ്രവേശിച്ചു, വാതുക്കലേ ദാസിയോടു പറഞ്ഞു ശീമോനേയും അ
കത്തു കടത്തി (യോ.). രാത്രിയിലേ കുളിർ മാറ്റുവാൻ വേലക്കാർ തീ കത്തിച്ചതു
ശീമോൻ കണ്ടു, അവസാനം കാണേണം എന്നിട്ട് അവരോടു ചേൎന്നു തന്റെ
ഭയം മറെപ്പാനായി കുത്തിരുന്നു (മത്ത. മാൎക്ക). അപ്പോൾ ഹന്നാ മീത്തലേ
ശാലയിൽ ശിഷ്യരെ കുറിച്ചു വിസ്തരിച്ചതു ശീമോൻ കേട്ടിട്ടു പേടിച്ചപ്രകാരം
ദാസി കണ്ടിട്ടോ, അവനെ സൂക്ഷിച്ചു നോക്കി, നീയും ആയാളുടെ ശിഷ്യന്മാ
രിൽ ഒരുവനല്ലോ എന്നു ചോദിച്ചപ്പോൾ അവൻ വലഞ്ഞു, നീ പറയുന്നതു
ബോധിക്കുന്നില്ല (മത്ത. മാൎക്ക.; “ഞാനല്ല” യോ; “ഞാൻ അവനെ അറിയു
ന്നില്ല” ലൂക്ക.) എന്നു പറഞ്ഞു. അനന്തരം മനസ്സാക്ഷിയുടെ പീഡവൎദ്ധിച്ചിട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/327&oldid=186547" എന്ന താളിൽനിന്ന് ശേഖരിച്ചത്