താൾ:CiXIV126.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

300 THE PASSION-WEEK: FRIDAY. [PART III, CHAP. IV.

ആയവർ ആയുധക്കാർ എതിരെ വരുന്നതു കണ്ടു (ലൂക്ക.) വരുന്ന കാൎയ്യം
ഊഹിച്ചു, ശീമോനും ഞങ്ങൾ വാൾകൊണ്ടു വെട്ടാമോ എന്നു ചോദിച്ചു, ഉത്ത
രം വരുമ്മുമ്പേ മഹാചാൎയ്യന്റെ ദാസനായ മല്കൻ എന്നവനെ (യോ.) ഒന്നു
വെട്ടി ചെവി മുറിച്ചതു യേശു കണ്ടു, ആയുധക്കാരോട് ഇത്രോളം പൊറുപ്പിൻ
എന്ന് അപേക്ഷിച്ചു തൊട്ടു സൌഖ്യം വരുത്തി (ലൂക്ക.). പിന്നെ ശീമോനെ
ശാസിച്ചു, വാൾ ഉറയിൽ ഇടുക, വാൾ എടുക്കുന്നവർ എല്ലാം വാളാൽ നശിക്കും
എന്നും,* ഞാൻ ഇപ്പോഴും കൂടെ പിതാവോടു അപേക്ഷിച്ചാൽ അവൻ ൧൨ ലെ
ഗ്യോനേക്കാൾ അധികം ദൂതരെ നിയോഗിക്കയില്ലയോ? എന്നാലും തിരുവെഴു
ത്തുകൾ എങ്ങിനെ നിവൃത്തിക്കും (മത്ത.)? പിതാവ് തന്നതു കുടിക്കാതെ ഇരി
ക്കാമോ (യോ.)? അതിപ്പോൾ വേണ്ടത് (മത്ത.) എന്നും പറഞ്ഞു.

അനന്തരം അവന്റെ കൈകളെ കെട്ടുമ്പോൾ യേശു മൂപ്പന്മാരോടും മറ്റും
പറഞ്ഞു: ഒരു കവൎച്ചക്കാരനെ പിടിപ്പാനുള്ളതു പോലെ വാളുവടികളോടും കൂടെ
എന്നെ കൊള്ളെ പുറപ്പെട്ടു. ദിനമ്പ്രതി ഞാൻ ദൈവാലയത്തിൽ ഉപദേശിച്ചു
കൊണ്ടിരുന്നു. പകല്ക്കാലത്തു നിങ്ങൾ എന്നെ പിടിച്ചില്ല. എങ്കിലും ഇതു വേദ
നിവൃത്തിക്കായി (മത്ത.) സംഭവിച്ച നിങ്ങളുടെ മുഹുൎത്തവും ഇരിട്ടിൻ അധി
കാരവും ആകുന്നു (ലൂക്ക.).

ഇവ്വണ്ണം തല്ക്കാലത്തേക്ക് സാത്താന്നുള്ള അധികാരത്തെ യേശു താൻ
അനുവദിച്ചപ്പോൾ ശിഷ്യന്മാർ ഐഹികരാജ്യത്തിൻ ആശെക്കു ഭംഗം വന്ന
തു കണ്ടു, ഇരിട്ടിൻ അധികാരം അല്ലാതെ കാരണം എന്നിയെ ചിതറി ഓടി
പ്പോയി (മത്തെ. മാൎക്ക.). ഏകനായി ഒരു ബാല്യക്കാരൻ (സുവിശേഷകനായ
മാൎക്കൻ എന്നോ) യേശുവെ അനുഗമിപ്പാൻ വിചാരിച്ചു, ചേകവർ പിടിച്ച
പ്പോൾ പുതപ്പുവിട്ടു നഗ്നനായി മണ്ടിപ്പോകയും ചെയ്തു.

§ 151.

JESUS BEFORE THE ECCLESIASTICAL TRIBUNAL.

PETER'S THREEFOLD DENIAL.

സഭാധികാരികളാൽ ഉണ്ടായ വിസ്താരങ്ങൾ മൂന്നും.

a) The preliminary trial by Annas. The first blow on the cheek.

ഹന്ന കഴിച്ച ആദ്യവിസ്താരവും ഒന്നാം കവിളത്തടിയും.

JOHN X VIII.

13 And led him away to Annas first; for he
was father in law to Caiaphas which was the
high priest that same year.

14 Now Caiaphas was he, which gave counsel
to the Jews, that it was expedient that one man
should die for the people. . . . . .

19 The high priest then asked Jesus of his
disciples, and of his doctrine.

20 Jesus answered him, I spake openly to the
world; I ever taught in the synagogue, and in

the temple, whither the Jews always resort;
and in secret have I said nothing.

21 Why askest thou me? ask them which
heard me, what I have said unto them: behold,
they know what I said.

22 And when he had thus spoken, one of the
officers which stood by struck Jesus with the
palm of his hand, saying, Answerest thou th
e high priest so?

23 Jesus answered him, If I have spoken evil,
bear witness of the evil: but if well, why
smitest thou me?


*ഇതു വിശേഷാൽ കേഫാവിന്റെ അനന്ത്രവന്മാൎക്ക് പറ്റുന്ന ഉപദേശം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/324&oldid=186544" എന്ന താളിൽനിന്ന് ശേഖരിച്ചത്