താൾ:CiXIV126.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

294 THE PASSION-WEEK: THURSDAY. [PART III. CHAP. IV.

ഫലം തരാത്ത കൊമ്പ് ഒക്കയും തോട്ടക്കാരൻ മുറിച്ചു കളകയും നല്ലതിന്നു ക
ത്തികൊണ്ടു ശുദ്ധി വരുത്തുകയും ചെയ്യുന്നതുകൊണ്ടു ശിഷ്യന്മാർ അഗ്നിയിൽ
നിന്നു തെറ്റി തന്നിൽ കൊമ്പുകളായി പാൎത്തു വളൎന്നു നന്നായി ഫലിച്ചു കൊ
ള്ളേണ്ടതിന്നു ഉപദേശിച്ചു (൧–൮). ഉപമയുടെ വ്യാഖ്യാനമോ നിങ്ങൾ എ
ന്റെ സ്നേഹത്തിൽ നിലനിന്നു, ഞാൻ പഴയ കല്പനകളെ പ്രമാണിച്ചതു പോ
ലെ നിങ്ങൾ സ്നേഹമാകുന്ന പുതിയ നിയമത്തെ കരുതിക്കൊണ്ടാൽ ദാസഭാ
വം മറഞ്ഞു ചങ്ങാതികളുടെ സന്തോഷനിശ്ചയം മുഴത്തു വന്നിട്ടു നിങ്ങൾ സ
കല പ്രാൎത്ഥനെക്കും ഉത്തരവും സ്നേഹപ്രയത്നത്തിന്നു തികഞ്ഞ ഫലവും പ്രാ
പിക്കും (൯–൧൭). ഇപ്രകാരം ശിഷ്യന്മാർ ഈ ലോകത്തിൽ കൎത്താവിന്റെ ജീ
വത്വത്തെ തന്നെ വിളങ്ങിച്ചാൽ ലോകരിൽനിന്നു പക ഉണ്ടാകും നിശ്ചയം.
നിങ്ങളെ ലോകത്തിൽനിന്നു തെരിഞ്ഞെടുത്തതിന്നു ഇതു തന്നെ അടയാളം എ
ന്നു മുമ്പിൽ കൂട്ടി ചൊന്നതിനെ ഓൎപ്പിൻ (മത്ത. ൧൦, ൨൪). ലോകം ശിഷ്യന്മാരെ
ദ്വേഷിപ്പതു പുത്രനേയും പിതാവേയും ദ്വേഷിക്കയാൽ അത്രെ ഉണ്ടാകുന്നു. അ
ത് ഒഴികഴിവും ഇല്ലാത്ത ദ്വേഷം (സങ്കീ. ൩൫, ൧൯; ൬൯, ൪), ആകയാൽ ഒട്ടും
അടങ്ങാതെ സത്യാത്മമൂലമായി സാക്ഷ്യം പറഞ്ഞുകൊണ്ടു ആ ദ്വേഷത്തെ
ഏല്ക്കെണം. അതും നിങ്ങളെ കൊല്ലുന്നതു ദേവാരാധന എന്നു തോന്നുവോളം
വളരും (൧൫, ൧൮–൧൬, ൪.).

ഇപ്രകാരം ലോകദ്വേഷം സഹിച്ചു നില്ക്കുന്നതല്ലാതെ ലോകത്തെ എതി
രേറ്റു ചെന്നും ജയിക്കേണം. ഞാൻ പോകുന്നതുകൊണ്ടു നിങ്ങൾ ദുഃഖി
ക്കരുത് സന്തോഷിക്കേ വേണ്ടു. ഞാൻ പോയിട്ടല്ലാതെ ആത്മാവെ അയ
പ്പാൻ കഴികയില്ലല്ലോ. അവന്റെ പ്രവൃത്തിയോ ലോകത്തെ ശാസിച്ചു സ
ത്യബോധം വരുത്തി ജയിക്കും. പാപം എന്നതു മശീഹയെ വിശ്വസിക്കാതെ
തള്ളിയതു തന്നെ എന്നും, നീതി എന്നതു യേശു പ്രായശ്ചിത്തമായി മരിച്ചു
ദേവനീതിയാൽ ഉയിൎത്തു വിശുദ്ധീകരണത്തിന്നായി പിതാവിൻ സന്നിധി
യിലേക്ക് കയറി കൊള്ളുന്നതത്രെ എന്നും, ന്യായവിധി എന്നത് ഇഹലോക
പ്രഭ വെളിപ്പെട്ടു പരിഹാസമായി ചമഞ്ഞും പാമ്പിൻ തല ചതഞ്ഞും പോയതു
തന്നെ എന്നും ആത്മാവ് കാട്ടി ലോകത്തെ അടക്കും (൧൬,൫–൧൧).

പിന്നെ ശിഷ്യരെ ആത്മാവ് സകല സത്യത്തിലും വഴിനടത്തി പിതാ
വിന്നും പുത്രന്നും ഉള്ളതു എല്ലാം സഭയുടെ മുതലാക്കി തരും. കുറഞ്ഞോന്നു കഴി
ഞ്ഞിട്ടു നിങ്ങൾ എന്നെ കാൺ്കയില്ല; അതു നിങ്ങൾക്ക് ദുഃഖവും ലോകത്തിന്നു
സന്തോഷവും തന്നെ. പിന്നെ കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്ന ദൎശി
ക്കും; അപ്പോൾ സകല വിഷാദവും വാടാത്ത ആനന്ദമായ്മാറും. ൟ ൩ ദിവസ
മല്ലോ പ്രസവിക്കുന്നവളുടെ നോവും ഭാഗ്യവും എന്നപോലെ. ഇങ്ങിനെയുള്ള
പൂൎണ്ണജയത്തിന്നായി എന്നാമംമൂലം പ്രാൎത്ഥിപ്പാൻ തുടങ്ങേണം (൧൨–൨൪).

ഇത്രോളം പറഞ്ഞതു എല്ലാം മറപ്പൊരുളും ഉപമയുമായുള്ളതും പിന്നെയോ
സകലവും സ്പഷ്ടമായി പറവാനും എന്നാമത്തിലേ പ്രാൎത്ഥനയാലെ പിതാ
വോടു തികഞ്ഞ സംസൎഗ്ഗം ഉണ്ടാവാനും സമയം വരുന്നു. എന്റെ ക്രിയയു
ടെ സാരാംശം ആവിതു: ഞാൻ പിതാവിൽനിന്നു പുറപ്പെട്ടു ലോകത്തിൽ വ
ന്നു; ഇനി ലോകത്തെ വിട്ടു പിതാവിങ്കലേക്ക് പോകുന്നു. എന്നതു കേട്ടാറെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/318&oldid=186538" എന്ന താളിൽനിന്ന് ശേഖരിച്ചത്