താൾ:CiXIV126.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 148.] THE PARTING DISCOURSE OF CHRIST. 293

മാളികമേൽനിന്നു പുറപ്പെടുമാറായപ്പോൾ ശിഷ്യന്മാർ ലോകത്തിൽ ഇനി
പാൎപ്പില്ലാത്തവരാകകൊണ്ടു യേശു ആശ്വാസം പറഞ്ഞതിവ്വണ്ണം: എന്നെ
വിളിക്കുന്ന ദൈവത്തെയും ഈ പോകുന്ന എന്നേയും വിശ്വസിപ്പിൻ. ഈ
നക്ഷത്രങ്ങൾ്ക്ക് മീതെ വാസസ്ഥലങ്ങൾ വളരെ ഉണ്ടു, അല്ലായ്കിൽ ഞാൻ
പിതാവിന്റെ ഭവനത്തിൽ നിങ്ങൾ്ക്ക് ഇടം ഒരുക്കുവാൻ പോകുന്നു എന്നു പറ
യുമായിരുന്നുവോ ? അതുവുമല്ല ഞാൻ പിന്നെയും വന്നു നിങ്ങളെ ചേൎത്തു
കൊണ്ടു ഞാൻ വസിക്കുന്നതിൽ നിങ്ങളെ വസിപ്പിക്കും. ഞാൻ പോകുന്ന
സ്ഥലവും വഴിയും അറിയുന്നുവല്ലോ എന്നു പറഞ്ഞാറെ തോമാ സ്ഥലം
അറിയായ്കയാൽ വഴിയും അറിഞ്ഞു കൂടാ എന്നു ചൊല്ലിയതിന്നു വഴി അറിക
യാൽ സ്ഥലവും ബോധിക്കേണ്ടത് എന്നു ഗുരു കാണിച്ചു. യേശുവല്ലോ ജീവ
നുള്ള വഴി; അതിൽ കൂടി കടന്നാലേ പിതാവോടു പൂൎണ്ണസത്യത്തോടും ജീവ
നോടും എത്തും. എങ്കിലും പിതാവെ നിങ്ങൾ കണ്ടറിഞ്ഞുവല്ലോ എന്നു പറ
ഞ്ഞാറെ ഫിലിപ്പ് യേശുവിൽ പിതാവ് വിളങ്ങി കണ്ടതു പോരാ എന്നു സൂ
ചിപ്പിച്ചു. പിതാവെ തന്നിൽ കണ്ടതിനേക്കാൾ അധികം സ്പഷ്ടമായി കാട്ടു
വാൻ കഴികയില്ല, തന്റെ നില എല്ലാം പിതാവിൽ എന്നും, തന്റെ വചന
ങ്ങൾ എല്ലാം പിതാവിൻ ക്രിയ എന്നും കാണിച്ചു. ഇതിനാൽ വിശ്വാസം വ
രാഞ്ഞാൽ അത്ഭുതപ്രവൃത്തികൾനിമിത്തം എങ്കിലും വിശ്വസിക്കേണം. വി
ശ്വസിക്കുന്നവനോ യേശുനാമത്തിൽ ഉള്ള പ്രാൎത്ഥനയാലെ മശീഹയുടെ
ക്രിയകളേയും അവറ്റിലും വലിയവറ്റേയും നടത്തും. കാരണം യേശുവിന്റെ
മദ്ധ്യസ്ഥാപേക്ഷയാൽ അവൎക്കു മറ്റൊരു കാൎയ്യസ്ഥൻ (“പരക്ലേതൻ”=വ
ക്കീൽ ൧ യോ. ൨, ൧) സാധിക്കും, സത്യാത്മാവ് തന്നെ. അവന്മൂലമായി അനാ
ഥഭാവം എല്ലാം വിട്ടു പോകും. നിങ്ങൾ എന്നെ കാണും, എൻറെ ജീവന്നു അംശ
ക്കാരായ്ചമകയും ചെയ്യും എന്നു കേട്ട നേരം തന്റെ സ്നേഹിതന്മാൎക്കല്ലാതെ ലോ
കൎക്കു മശീഹ വെളിപ്പെട്ടു വരാത്തത് എന്ത് എന്നു ലബ്ബയി യഹുദാ (ഭാഗ.
൧൪൪) ചോദിച്ചതിന്നു ഉത്തരം ആവിതു: യേശു പിതാവിൽനിന്നു കൊണ്ടു വ
ന്ന വചനത്തെ കരുതാത്തവൎക്ക് ദൈവത്തോടു സംസൎഗ്ഗം ഉണ്ടാവാൻ ഒരു വഴി
യും ഇല്ല. ഇപ്രകാരം ൩ സംശയങ്ങളെ തെളിയിച്ചതിൽ പിന്നെ ശേഷിച്ച രഹ
സ്യങ്ങളെ വിശുദ്ധാത്മാവാകുന്ന വക്കീൽ യേശുവിൻ വചനം ഓൎപ്പിച്ചം വ്യാ
ഖ്യാനിച്ചുംകൊണ്ടു തീൎത്തു കൊടുക്കും എന്നുപദേശിച്ചു, ലൌകിക വാക്കായിട്ടല്ല
തൻറ സമാധാനം (സലാം) അവൎക്കു കൊടുത്തു. ഇനി ലോകപ്രഭുവോടു പഴയ
വാദം തീൎത്തു, അനുസരണത്താൽ ലോകത്തെ വീണ്ടെടുത്തു, പിതാവിന്റെ
അടുക്കൽ ചെല്ലുവാൻ താൻ വട്ടം കൂട്ടി, ശിഷരുടെ ഭീരുത എല്ലാം അകറ്റി പോ
രേണ്ടതിന്നു ഉത്സാഹിപ്പിച്ചു, പട്ടണത്തിൽനിന്നു ഗഥ്ശമനെക്കാമാറു പുറ
പ്പെട്ടു പോകയും ചെയ്തു (യോ. ൧൪, ൩൧).

അവിടെനിന്നു പള്ളിപ്പറമ്പുകളൂടെ കിഴക്കോട്ടു ഇറങ്ങുമ്പോൾ പറമ്പു
തോറും ആ മാസത്തിൽ മുറിച്ചു കളഞ്ഞ വള്ളിക്കൊമ്പുകളെകൊണ്ടു പലരും
തീ ഉണ്ടാക്കി പെസഹയുടെ ശേഷിപ്പുകളെ ഭസ്മമാക്കുന്നതു കണ്ടു (൨ മോ.
൧൨, ൧൦). ഉടനെ യേശു (യോ. ൧൫) ഞാൻ സത്യമായ മുന്തിരിങ്ങാവള്ളി,
പിതാവ് തോട്ടക്കാരൻ എന്നും മറ്റും ഉപമ ചൊല്ലി (യശ. ൫,൧; ഹെസ. ൧൫).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/317&oldid=186537" എന്ന താളിൽനിന്ന് ശേഖരിച്ചത്