താൾ:CiXIV126.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 148.] THE SACERDOTAL PRAYER OFT CHRIST. 295

ശിഷ്യന്മാർ തങ്ങൾ ചോദിക്കുന്നതിന്മുമ്പിലും കൎത്താവ് അവരുടെ സംശയ
ങ്ങളെ അറിയുന്നപ്രകാരം ഗ്രഹിച്ചു വാക്കിൻറ സ്പഷ്ടതയാൽ സന്തോഷി
ച്ചു, നീ സാക്ഷാൽ എല്ലാം അറികകൊണ്ടു നീ ദൈവത്തിൽനിന്നു പുറപ്പെട്ടു
വന്നതു ഞങ്ങൾ ഇപ്പോൾ ഉറപ്പിച്ചു വിശ്വസിക്കുന്നു എന്നു പറഞ്ഞാറെ
യേശു അരുളിച്ചെയ്തു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നു എന്നു തന്നെയോ?
ഇതാ നിങ്ങൾ ഓരോരുത്തർ താന്താൻറ സ്വന്തത്തിലേക്ക് ചിതറിപ്പോയി
എന്നെ ഏകനായി വിടുവാനുള്ള മുഹൂൎത്തം വന്നു. ഞാൻ ഏകനല്ല താനും, പി
താവു കൂടെ ഉണ്ടു. നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാവാൻ ഞാൻ ഇതു
പറഞ്ഞു. ലോകത്തിൽ നിങ്ങൾക്ക് ക്ലേശം ഉണ്ടാകും എങ്കിലും ധൈൎയ്യപ്പെടു
വിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു (൨൫–൩൩).

ഇവ്വണ്ണം എല്ലാം കിദ്രോൻ താഴ്വരയോളം നടന്നു പറഞ്ഞു തീൎന്നശേഷം
യേശു മേല്പെട്ടു നോക്കി മഹാചാൎയ്യനായി പ്രാൎത്ഥിച്ചതു (യോ. ൧൭).
പിതാവു പുത്രന്നു സൎവ്വജഡത്തിന്മേൽ നിത്യജീവനെ കൊടുക്കുന്ന അധികാ
രം നല്കിയതുകൊണ്ടു ഏകദൈവത്തേയും അവനെ പ്രകാശിപ്പിക്കുന്ന യേശു
മശീഹയേയും അറിയുമാറാക്കുകയാൽ തന്റെ നാമത്തെ ലോകത്തിൽ മഹ
ത്വപ്പെടുത്തേണമേ (൧–൫). അതിന്നു വഴിയാകേണ്ടത് ലോകത്തിൽനിന്നു
വചനപരിഗ്രഹത്താൽ വേൎതിരിച്ചു കിട്ടിയ ഈ ശിഷ്യന്മാർ തന്നെ. അവർ
ലോകത്തിന്നു വിശുദ്ധ രക്ഷാപാത്രവും പുത്രന്റെ പകരവും ആയ്ചമവാൻ
അവരെ തിരുനാമത്തിൽ ഒന്നാക്കി കാക്കേണമേ. ഇതുവരെ പുത്രൻ അവരെ
കാത്തുകൊണ്ടിരുന്നു. ദ്രോഹിയെ മാത്രം രക്ഷിപ്പാൻ കഴിവുണ്ടായിട്ടില്ല (അ
വൻ വേദപ്രകാരം നീതിമാൻറ മരണത്തെ കൂട്ടാക്കാത്ത നാശപുത്രനല്ലോ,
യശ. ൫൭, ൧–൪ƒƒ). ഇനി അവരെ ലോകദ്വേഷത്തിൽനിന്നും ഇടകലൎച്ച
യിൽനിന്നും കാത്തു സത്യവചനത്താൽ വിശുദ്ധീകരിക്കേണമേ എന്നു തന്നെ
അല്ല, അവൎക്കു വേണ്ടി താൻ ബലിയാകുന്നതിനാൽ അവർ ശക്തിപ്പെട്ടു ത
ന്റെ ദൂതരായി ചെന്നു ലോകത്തെ ജയിക്കുമാറാകേണമേ (൬–൧൯). മേലാൽ
അവരുടെ വചനത്താൽ വിശ്വസിപ്പാനുള്ളവൎക്കു വേണ്ടി അപേക്ഷിച്ച
തോ: ൧.) ലോകത്തിന്നു വിശ്വാസം ജനിക്കത്തക്കവണ്ണം അവർ എപ്പേൎപ്പെട്ട
വരും ഒന്നായ്ചമയേണമേ. ൨.) ലോകത്തിന്നു പിതൃസ്നേഹത്തിന്റെ പരിജ്ഞാ
നവും ജനിക്കത്തക്കവണ്ണം അവർ യേശുവിൻ തേജസ്സുള്ളവരായ്തികഞ്ഞു വ
രേണമേ. ൩.) പുത്രൻ ഉള്ളേടത്തു അവരും ചേൎന്നു അവന്റെ അനാദിതേ
ജസ്സ് കണ്ണാലെ കാണേണമേ (൨൦–൨൪). ഒടുക്കം ലോകം പിതാവേയും
അവൻറ നീതിയേയും അറിയായ്കയാൽ പുത്രൻ ആ അറിവിൽ ഉറെച്ചു, അ
വൻ നീതിക്കു കീഴ്പെട്ടു, സ്വമരണത്താലും ദേവസ്നേഹത്തെ ശിഷ്യന്മാൎക്ക്
അറിയിപ്പാൻ ഒരുമ്പെട്ടു കൊള്ളുന്നു.

ഇപ്രകാരം യേശു തൻറ വേലയേയും കൂട്ടരേയും പിതാവിങ്കൽ ഭരമേ
ല്പിച്ചു, ആത്മപ്രകാരം മഹാബലിയെ തികച്ചു, കിദ്രോൻ തോട്ടിനെ കടന്നു
പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/319&oldid=186539" എന്ന താളിൽനിന്ന് ശേഖരിച്ചത്