താൾ:CiXIV126.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

288 THE PASSION-WEEK: THURSDAY. [PART III. CHAP. IV.

കേട്ടാറെ യഹൂദ മനസ്സ് ഉറപ്പിച്ചു “റബ്ബി, ഞാനോ”? എന്നു ചോദിച്ചതിന്നു
നീ പറഞ്ഞുവല്ലോ എന്നും (മത്ത.), നീ ചെയ്യുന്നതു വേഗം ചെയ്ക എന്നും ചൊ
ല്ലി കേട്ടു, അശേഷം പിശാചിന്റെ കൈവശമായ്തീൎന്നു, പലൎക്കും കാരണം ബോ
ധിക്കാതവണ്ണം എഴനീറ്റു പുറപ്പെട്ടു പോകയും ചെയ്തു. അപ്പോൾ രാത്രിയായി
രുന്നു (യോ.). ഇവ്വണ്ണം യേശു സാത്താൻ ഉറഞ്ഞ ദ്രോഹിയെ വെളിപ്പെടുത്തി
വിശുദ്ധകൂട്ടത്തിൽനിന്നു അകറ്റിയ ശേഷം ൟ ജയം അടുത്തിരുന്ന തികഞ്ഞ
ജയത്തിന്റെ ആരംഭം തന്നെ എന്ന് അറിഞ്ഞു ദിവ്യസന്തോഷാനന്ദങ്ങൾ
കൊണ്ടു നിറഞ്ഞു വെളിച്ചമക്കളോടു പറഞ്ഞിതു: ഇപ്പോൾ മനുഷ്യപുത്രൻ മഹ
ത്വപ്പെട്ടു ദൈവവും അവനിൽ മഹത്വപ്പെട്ടു; ദൈവം അവനിൽ മഹത്വപ്പെ
ട്ടു എങ്കിൽ ദൈവം അവനെ തന്നിൽ തന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.*

യഹൂദമൎയ്യാദപ്രകാരം പുളിപ്പില്ലാത്ത അപ്പത്തെ നുറുക്കി വിഭാഗിച്ചു, പാ
നപാത്രത്തെ മൂന്നാമത് നിറെച്ചു സ്തോത്രക്കുറിയായി എല്ലാവൎക്കും കൈമാറേ
ണ്ടതിന്നു കൊടുപ്പാറായപ്പോൾ യേശു പെസഹയിലേ ആട്ടിങ്കുട്ടിക്ക് പൂൎത്തി
വരുത്തുന്നതു തന്റെ ബലി എന്നു കണ്ടു സന്തോഷിച്ചു, അപ്പത്തെ എടുത്തു
വാഴ്ത്തി നുറുക്കി പറഞ്ഞു: ( “ഇതു നമ്മുടെ പിതാക്കന്മാർ മിസ്രയിൽ ഭക്ഷിച്ച പീ
ഡയപ്പം” എന്നല്ല) “വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്ക് വേണ്ടി നല്കപ്പെ
ടുന്ന എന്റെ ശരീരം, എന്റെ ഓൎമ്മക്കായിട്ടു ഇതിനെ ചെയ്വിൻ” (ലൂക്ക.) എ
ന്നു ചൊല്ലിയതിൽ പിന്നെ അനുഗ്രഹപാത്രത്തെ എടുത്തു, അല്ലയോ നമ്മുടെ
ദൈവമായ യഹോവേ, മുന്തിരിഫലത്തെ സൃഷ്ടിച്ച ലോകരാജാവേ, നമോ
സ്തുതേ! എന്ന് ഇങ്ങിനെ ഒന്നു വാഴ്ത്തി, ഇതു നിങ്ങൾ എല്ലാവരും കുടിപ്പിൻ
എന്നു പറഞ്ഞു കൊടുത്തപ്പോൾ (മത്ത.) അവർ എല്ലാവരും കുടിച്ചു. അവനും
“ഇതു പുതിയ നിയമത്തിൻറ രക്തം, നിങ്ങൾക്കും (ലൂക്ക.) അനേകൎക്കും വേ
ണ്ടി പാപമോചനത്തിന്നായി (മത്ത.) ഒഴിച്ചു തരുന്ന എന്റെ രക്തം; ഇതു കു
ടിക്കുന്തോറും എന്റെ ഓൎമ്മക്കായിട്ടു ചെയ്വിൻ” (൧കൊ. ൧൧, ൨൫) എന്നത
ല്ലാതെ ഇസ്രയേലർ പെസഹതോറും മിസ്രയിൽനിന്നുള്ള ഉദ്ധാരണത്തെ


*യോ. ൧൩, ൨൧ലേ മനക്കലക്കത്തേയും ൩൧ƒലേ ആനന്ദത്തേയും വിചാരിച്ചാൽ അതു കൎത്താവി
ന്റെ ഉള്ളിൽ അന്നു നടന്നൊരു പരീക്ഷയെ സൂചിപ്പിക്കുന്ന് എന്നു തോന്നുന്നു. അതോ, യേശു ചി
ല നയവാക്കാദി ഉപായം പ്രയോഗിച്ചിരുന്നെങ്കിൽ യഹൂദാവെ അല്പം രഞ്ജിപ്പിച്ച് ഇണക്കുവാനും
ദ്രോഹനിൎണ്ണയത്തെ തടുപ്പാൻ അഥവാ താമസം വരുത്തുവാനും കഴിവുണ്ടായിരുന്നു. ൟ വക ഒന്നും തു
നിയാതേയും യഹൂദാവെ ഒട്ടും ആദരിയാതേയും കണ്ടു മനക്കരുത്തു പൂണ്ടു “ഇവൻ തന്നെ ദ്രോഹി” എ
ന്ന് എല്ലാവരുടെ മുമ്പാകെ ചൂണ്ടിക്കാട്ടുകയും, “ചെയ്യുന്നതിനെ വേഗം ചെയ്ക” എന്നു ചൊല്ലി കാൎയ്യനി
വൃത്തിക്കായി അവനെ ഒരുവിധേന ഉത്സാഹിപ്പിക്കയും ചെയ്തതിനാൽ വൈരികളുടെ ദുരാലോചനെ
ക്കു തൽക്ഷണം പൂൎത്തി ഉണ്ടാവാൻ യേശു താൻ മനസ്സോടെ സംഗതി വരുത്തി. പുത്രൻ ഇങ്ങിനെ പ
രീക്ഷയെ ജയിച്ചു കഷ്ടാരംഭത്തെ കുറഞ്ഞൊന്നു തെറ്റിപ്പാൻ അശേഷം നോക്കാതെ മനഃപൂർവ്വമായി
ആ രാത്രിയിൽ തന്നെ ശത്രുകൈയിൽ അകപ്പെടുവാൻ മുതിൎന്നതുകൊണ്ടു പിതാവു പെട്ടന്നു (സ്നാനത്തി
ലും രൂപാന്തരമലയിലും ദേവാലയത്തിലും എന്നപോലെ §§ ൧൭. ൧൦൧. ൧൪൩) ദിവ്യപ്രസാദമഹത്വങ്ങ
ളെ വിശേഷരീതിയിൽ പുത്രനിൽ ആവേശം ചെയ്യുമാറാക്കി. അതു ഇന്ന വിധത്തിൽ വിളങ്ങിവന്നു
എന്നു പറവാൻ കഴിയുന്നില്ല താനും. എങ്ങിനെ എങ്കിലും അന്നത്തെ മനക്കലക്കം കേവലം നീങ്ങി
കഷ്ടമരണങ്ങളുടെ ഘോരത മറക്കുമാറു പുനരുത്ഥാനാദി തേജസ്കരണത്തെ മുമ്പിൽകൂട്ടി ആസ്വദിച്ചു
സുഖിപ്പാനും, ശിഷ്യരേയും മഹത്വം നിറഞ്ഞ അനന്തരപ്പാടു പ്രാൎത്ഥനകളാൽ (യോ. ൧൪–൧൦) ആശ്വ
സിപ്പിച്ചുണൎത്തുവാനും സംഗതി വന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/312&oldid=186532" എന്ന താളിൽനിന്ന് ശേഖരിച്ചത്