താൾ:CiXIV126.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 147.] THE PASCHAL SUPPER: PETER'S DENIAL FORETOLD. 289

പ്രശംസിക്കേണ്ടിയപ്രകാരം ശിഷ്യന്മാർ കൎത്താവ് വരുവോളം അവന്റെ മര
ണത്തെ തിരുവത്താഴത്താൽ പ്രശംസിച്ച് ആശ്വസിച്ചു, പിതാവിൻ രാജ്യ
ത്തിൽ പുതിയൊരു രാത്രിഭക്ഷണത്തെ (വെളിപ്പ. ൩, ൨൦) കാത്തുകൊണ്ടിരി
ക്കേണ്ടത് എന്നും ഉപദേശിച്ചു (മത്തെ. മാൎക്ക. ലൂക്ക.).

രാഭോജനസ്ഥാപനത്തിൻ വസ്തുതയെ യോഹനാൻ അറിയിക്കാതെ അ
തിനോടു ഉറ്റു ചേൎന്നതും വാത്സല്യാൎദ്രഭാവങ്ങൾ നിറഞ്ഞതുമായ ഒരു കൎത്തൃവ
ചനത്തെ വിവരിക്കുന്നു. അത് എന്തെന്നാൽ (൧൩, ൩൩ƒƒ.): പൈതങ്ങളേ,
നിങ്ങൾ എന്നെ അന്വേഷിക്കും, ഞാൻ പോകുന്നതിൽ നിങ്ങൾക്ക് ഇപ്പോൾ
ചെല്ലുവാൻ കഴികയില്ല. എന്നാൽ ഇപ്രകാരം വേർപിരിഞ്ഞു പാൎക്കുന്ന സമ
യത്തിൽ സ്നേഹം നിങ്ങളുടെ മൂലലക്ഷണമായി വിളങ്ങേണ്ടതിന്നും അന്യോ
ന്യസ്നേഹത്താൽ ഒർ ആശ്വാസം ലഭിക്കേണ്ടതിന്നും പുതിയൊരു കല്പനയെ
നല്കുന്നു: ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ തമ്മിൽ തമ്മിൽ സ്നേഹി
പ്പാൻ തന്നെ. യേശുവിൻ ശിഷ്യരെ സ്നേഹത്താലും അവരുടെ സ്നേഹത്തെ
വിശേഷാൽ തിരുവത്താഴത്തിലേ സംസൎഗ്ഗത്താലും അറിയേണം എന്നത്രെ.

ഈ അത്താഴം ശിഷ്യൎക്ക് അന്നു വരേണ്ടിയ കൊടിയ പരീക്ഷനിമിത്തം
എത്രയും ആവശ്യമായിരുന്നു. അത് എങ്ങിനെ എന്നാൽ: ശീമോനേ, നിങ്ങളെ
കോതമ്പത്തെ പോലെ ചേറുവാൻ സാത്താ ൻ അധികാരം ചോദിച്ചു. ഞാ
നോ നിന്റെ വിശ്വാസം ഇളകിയാലും ക്ഷയിക്കാതെ ഇരിപ്പാൻ നിണക്കു
വേണ്ടി പ്രാൎത്ഥിച്ചു; നീയും ഒരിക്കൽ തിരിഞ്ഞു വന്നാൽ സഹോദരന്മാരെ ഉറ
പ്പിച്ചു കൊൾക (ലൂക്ക.) എന്നു കൎത്താവ് പറഞ്ഞാറെ ശീമോൻ നീ എവിടെ
പോകുന്നു എന്നു ചോദിച്ചു. നിണക്ക് ഇപ്പോൾ വന്നുകൂടാത്ത വഴി, മേലാൽ
നീ (സാക്ഷിമരണത്താൽ) വഴിയെ വരും എന്നു കേട്ടപ്പോൾ അതെന്തിന്ന് എ
ന്നും, ഞാൻ നിണക്ക് വേണ്ടി ജീവനെ വെച്ചുകളയും (യോ.), നിന്നോടു കൂടെ
തടവിലും മരണത്തിലും ചെല്ലുന്നതിന്നു ഒരുങ്ങി ഇരിക്കുന്നു (ലൂക്ക്.) എന്നും പ
റഞ്ഞു. നീ എനിക്ക് വേണ്ടി ജീവനെ കളയുമോ? ആമെൻ ആമെൻ നീ ൩
വട്ടം എന്നെ തള്ളിപ്പറയുന്നതിന്മുമ്പെ പൂവങ്കോഴി ഇന്നു കൂവുകയില്ല എന്ന്
ഉണൎത്തി (§൧൪൯ കൂട നോക്ക).

(ലൂക്ക.) എന്നതിന്റെ ശേഷം കൎത്താവ് അവരുടെ ബലഹീനതയുടെ വ
സ്തുതയെ വെളിച്ചത്താക്കുവാൻ വിചാരിച്ചു, നിങ്ങളെ പൊക്കണവും ചെരി
പ്പുകളും കൂടാതെ നിയോഗിച്ച കാലം ഒട്ടും കുറവുണ്ടായോ എന്നു ചോദിച്ചു. ഒന്നും
ഇല്ല എന്നു കേട്ടാറെ ഇനി ലോകശത്രുത്വം ഏല്ക്കേണ്ടതാകയാൽ പ്രയാണ
ത്തിന്നു പൊക്കവും മറ്റും എടുത്തു വസ്ത്രവും വിറ്റു വാൾ വാങ്ങേണം;
ശേഷം വേദവാക്യങ്ങളെ പോലെ അവൻ അക്രമക്കരിൽ എണ്ണപ്പെട്ടു എന്നു
ള്ളതും (യശ. ൫൩) ഒത്തു വരുവാൻ അടുത്തിരിക്കുന്നു, അതുകൊണ്ടു ആത്മാ
യുധങ്ങൾ്ക്ക് എത്രയും ആവശ്യമുണ്ടാകും എന്നുപദേശിച്ചപ്പോൾ അവർ ഇ
താ വാൾ രണ്ടു എന്നു പറഞ്ഞു തങ്ങളുടെ ആന്ധ്യത്തെ വിളങ്ങിച്ച ഉടനെ
കൎത്താവ് ഒന്നു വീൎത്തു മതി മതി എന്നു ചൊല്ലി, മൎയ്യാദപ്രകാരം ൧൧൫–൧൧൮
സങ്കീർത്തനങ്ങളെ പാടുകയാൽ ഉത്സവഭോജനത്തിന്നു സമാപ്തി വരുത്തുകയും
ചെയ്തു (മത്ത. മാൎക്ക.).


37

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/313&oldid=186533" എന്ന താളിൽനിന്ന് ശേഖരിച്ചത്