താൾ:CiXIV126.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 147. THE PASCHAL SUPPER. 287

കാരം തന്നെ ആചരിക്കേണ്ടിയവർ ആകയാൽ ഞാൻ നിങ്ങളിൽ ആയ പ്ര
കാരം പ്രമാണി ആവാൻ ഭാവിക്കുന്നവൻ ദാസനായ്തീരുക (ലൂക്ക.). ഇവ്വണ്ണം
അവൎക്കു നാണം ജനിപ്പിച്ച ശേഷം ആശ്വാസവാക്കു പറഞ്ഞിതു: എന്റെ
പരീക്ഷകളിൽ എന്നോടു കൂടെ പാൎത്തു നിന്നവർ നിങ്ങൾ ആകകൊണ്ടു പി
താവ് എനിക്ക് എന്ന പോലെ ഞാൻ നിങ്ങൾ്ക്ക് രാജ്യത്തെ നിയമിച്ചു വെക്കു
ന്നുണ്ടു; നിങ്ങൾ പിതാവിന്റെ രാജ്യത്തിൽ എന്റെ പന്തിക്കാരായി സുഖിച്ചു
ഇസ്രയേൽ ൧൨ ഗോത്രത്തെ വിധിച്ചു വാഴും (ലൂക്ക.). ഇത് എല്ലാവരെ കുറി
ച്ചും പറയുന്നില്ല, ഞാൻ തെരിഞ്ഞെടുത്തവരെ അറിയുന്നു. എന്റെ അപ്പം
ഭക്ഷിക്കുന്നവൻ (ചവിട്ടുവാൻ) കുതിങ്കാലെ എന്റെ നേരെ ഉയൎത്തി (സങ്കീ.
൪൧, ൯) എന്നു അഹിതോഫലെ കുറിച്ചുള്ള വാക്യം നിവൃത്തി ആകേണ്ടത
ല്ലോ. ഈ ചൊന്നതു സംഭവിക്കുമ്പോൾ നിങ്ങൾ എന്റെ മഹത്വം അറി
ഞ്ഞു വിശ്വസിക്കേണ്ടതിന്നു തന്നെ ഞാൻ മുമ്പിൽ കൂട്ടി പറയുന്നു. എങ്കി
ലും നിങ്ങളുടെ ഇടയിൽനിന്നു ഒരുവൻ ഇങ്ങിനെ ദ്രോഹിച്ചു പിഴുകി പോയാ
ലും ശേഷമുള്ളവർ ഇളകാതെ ധൈൎയ്യം പൂണ്ടു, അപോസ്തലത്വം എന്ന ഉയ
ൎന്ന സ്ഥാനത്തെ ഓൎത്തു യോഗ്യമാംവണ്ണം ഉറെച്ചു നില്ക്കേണ്ടു (യോ.).

അപ്പോൾ അസ്തമിച്ചിട്ടു നീസാൻ ൧൫൹ പൌൎണ്ണമി തന്നെ ആയ
പ്പോൾ സ്തുതി ബലിയാകുന്ന പെസഹ ആട്ടിങ്കുട്ടിയെ ഭക്ഷിച്ചു, മിസ്രയിൽ
നിന്ന് ഇസ്രയേലിന്റെ ഉദ്ധാരണം ഓൎത്തു പ്രയാണവേഗതയുടെ സ്മരണ
മായിട്ടു പുളിപ്പില്ലാത്ത അപ്പങ്ങളേയും മറ്റും തിന്നു തുടങ്ങുമ്പോൾ യേശു പ
റഞ്ഞു: കഷ്ടപ്പെടുമ്മുമ്പെ ഈ പെസഹ നിങ്ങളോടു കൂടെ ഭക്ഷിപ്പാൻ ഞാൻ
മഹാവാഞ്ഛയോടെ ആഗ്രഹിച്ചു. ഇതു ദേവരാജ്യത്തിൽ നിവൃത്തിയാകുവോളം
ഞാൻ അതിനെ ഇനി ഭക്ഷിക്കയില്ല. പിന്നെ മൎയ്യാദപ്രകാരം അവൻ പാന
പാത്രത്തേയും എടുത്തു സ്തുതിച്ചു, നിങ്ങൾ വാങ്ങി പകുത്തു കൊൾ്വിൻ, ദൈ
വരാജ്യം വരുവോളം ഇനി ഞാൻ ദ്രാക്ഷാരസം കുടിക്കയില്ല എന്നു പറ
ഞ്ഞു (ലൂക്ക.).

പിന്നെ ദ്രോഹിയും കൂടെ പന്തിയിൽ ഇരിക്കുന്നു എന്നു യേശു നിനെ
ച്ചു ആത്മാവിൽ കലങ്ങി ഞെട്ടി പറഞ്ഞിതു: ആമെൻ ആമെൻ നിങ്ങളിൽ
ഒരുവൻ എന്നെ കാണിച്ചു കൊടുക്കും “(കൂടെ ഭക്ഷിക്കുന്നവൻ തന്നെ”
മാൎക്ക.; “ദ്രോഹിയുടെ കൈ എന്നോടു കൂടെ മേശയിൽ ഉണ്ടു” ലൂക്ക.). ഉടനെ ശി
ഷ്യർ വിഷാദിച്ചു നോക്കി, തങ്ങളിലും അവനോടും ഞാനോ? ഞാനോ? എന്നു
ചോദിച്ചു തുടങ്ങി (മത്ത.). യഹൂദാവെ കുറിച്ചു അവൎക്കും സംശയം ഇല്ലാഞ്ഞു
പോൽ. യോഹനാൻ യേശുവിന്റെ വലത്തിരുന്നു ഇടങ്കൈ ഊന്നി കൊള്ളു
മ്പോൾ തലയെ യേശുവിൻ മാൎവ്വിടത്തിങ്കൽ ചായിച്ചു ശീമോന്റെ ഇഷ്ട
പ്രകാരം ചോദിച്ചു. യേശുവും മതിയായ ഉത്തരം പറഞ്ഞു, ഒർ അപ്പക്കഷ
ണം നടുവിൽ നില്ക്കുന്ന താലത്തിൽ മുക്കി കൎയ്യോത്യന്നു കൊടുത്തു, ഇവനും
ബദ്ധപ്പെട്ടു കൈയെ എതിരെ നീട്ടി, താലത്തിൽനിന്നു കഷണത്തെ വാങ്ങു
കയും ചെയ്തു (യോ.). എഴുതി കിടക്കുന്ന പ്രകാരം മനുഷ്യപുത്രൻ പോകുന്നു
സത്യം; അവനെ കാണിച്ചു കൊടുക്കുന്നവന്നോ ഹാ കഷ്ടം! അവൻ ആ
യാളായി ജനിക്കാതെ ഇരുന്നു എങ്കിൽ നന്നായിരുന്നു (മത്ത. മാൎക്ക.)! എന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/311&oldid=186531" എന്ന താളിൽനിന്ന് ശേഖരിച്ചത്