താൾ:CiXIV126.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

286 THE PASSION-WEEK: THURSDAY. [PART III. CHAP. IV.

i) Equipment with a sword required. ആയുധധാരണയെ കൊണ്ടുള്ള വാക്കു.

LUKE XXII.

35 And he said unto them, When I sent you
without purse, and scrip, and shoes, lacked ye
any thing? And they said, Nothing.

36 Then said he unto them, But now, he that
hath a purse, let him take it, and likewise his
scrip: and he that hath no sword, let him sell
his garment, and buy one.

37 For I say unto you, that this that is
written must yet be accomplished in me, And
he was reckoned among the transgressors: for
the things concerning me have an end.

38 And they said, Lord, behold, here are two
swords. And he said unto them, It is enough.

വ്യാഴാഴ്ച (നീസാൻ ൧൪ ൹, ഏപ്രിൽ ൬) വീടുതോറും പുളിച്ച അപ്പം എ
ല്ലാം നീക്കി പെസഹയെ ഒരുക്കേണ്ടുന്ന ദിവസം ആകയാൽ (ലൂക്ക.) ശിഷ്യർ
യേശുവോടു ഭക്ഷണത്തിന്റെ സ്ഥലം ചോദിച്ചപ്പോൾ (മത്താ. മാൎക്ക.) ശീമോ
നേയും യോഹനാനേയും നിയോഗിച്ചു (ലൂക്ക.), പട്ടണപ്രവേശത്തിൽ കാ
ന്നുന്ന ഒർ ആളുടെ മാളികമേൽ തന്നെ എന്നു ദൂരദൃഷ്ടിയാൽ കുറിച്ചു, താൻ പ
റഞ്ഞപ്രകാരം അവരെ കണ്ടെത്തുമാറാക്കുകയും ചെയ്തു. ഇപ്രകാരം സൂചിപ്പി
ക്കയാൽ ഇന്ന് വീട്ടിൽ കൂടും എന്നു ദ്രോഹി അറിയാതെ ഇരുന്നു. ശിഷ്യന്മാരോ
യേശു കല്പിച്ചത് എല്ലാം അനുഷ്ഠിച്ചു, കുഞ്ഞാടിനെ (ദേവാലയപ്രാകാരത്തിൽ
വെച്ചു തന്നെ) വെട്ടി കൊന്നു, രക്തം ബലിപീഠത്തിന്മേൽ പകരുവാൻ ഒർ
അഹരോന്നു നല്കി, തോലിനെ വീട്ടുജമാനന്നു കൊടുത്തു, മേദസ്സ് ഒഴികെ
മാംസം എല്ലാം ഒരസ്ഥിയും ഒടിക്കാതെ വറുത്തു, ശേഷം പദാൎത്ഥങ്ങളെ ഒരുക്കു
കയും ചെയ്തു.

അസ്തമാനത്തിന്റെ മുമ്പിൽ തന്നെ (യോ. ൧൩,൧) യേശു വന്നു പന്തി
രുവരോടും കൂടെ ഇരുന്നു. ഭക്ഷിപ്പാൻ തുടങ്ങും മുമ്പേ ആചാരപ്രകാരം
കാൽകഴുകേണ്ടിയതു. അതിന്നു ആൾ കാണായ്കയാൽ ശിഷ്യരിൽ കുറയ നീ
രസം തോന്നി, മറ്റുള്ളവരെ സേവിപ്പാൻ പെസഹശുദ്ധി നിമിത്തം ആൎക്കും
തോന്നിയതും ഇല്ല. ആകയാൽ യേശു ദ്രോഹിയും ചേൎന്നിരിക്കുന്ന കൂട്ടരെ
സ്നേഹിപ്പാൻ നിരസിക്കാതെ അന്നു പിതാവിന്റെ സന്നിധിയിൽ ചെല്ലുവാൻ
ഒരുങ്ങിയവൻ എങ്കിലും ദാസവേലെക്ക് മുതിൎന്നു, എഴുനീറ്റു വസ്ത്രം ഊരി വെ
ച്ചു, അരയിൽ ഒരു ശീല കെട്ടി, വെള്ളം ഒഴിച്ചു പന്തിരുവരുടെ കാൽ കഴുകി
തുവൎത്തുവാൻ തുടങ്ങി. ശീമോന്റെ അടുക്കൽ വന്നാറെ അവൻ വിരോധിച്ചു.
ഈ ചെയ്യുന്നത് നീ പിന്നെ അറിയും എന്ന വാക്കും ബോധിക്കാതെ നീ
എന്നും എന്റെ കാൽ കഴുകേണ്ടാ എന്നു പറഞ്ഞു. യേശു ഞാൻ നിന്നെ ക
ഴുകുന്നില്ല എങ്കിൽ നിണക്ക് എന്നിൽ ഒരു പങ്കില്ല എന്നു ശാസിച്ചാറെ അ
വൻ അടങ്ങി, കൈയും തലയും കൂടെ എന്നു ചോദിച്ചു. കുളിച്ചവൻ കാൽ കഴു
കി എങ്കിൽ (ഭക്ഷണത്തിന്നു വേണ്ടുന്ന) ശുദ്ധി ഉണ്ടു; അതു പോലെ ശിഷ്യ
ന്മാർ സ്നാനത്താലും സഭാപ്രവേശത്താലും ശുദ്ധരായ ശേഷം ദിവസേന പുതു
ക്കുന്ന അനുതാപത്തിന്നത്രെ ആവശ്യമുള്ളൂ. നിങ്ങളോ ശ്രദ്ധരാകുന്നു, എല്ലാ
വരും അല്ല താനും എന്നതിനാൽ തിരുവത്താഴത്തിന്മുമ്പെ വരുത്തേണ്ടുന്ന
ശുദ്ധിയേയും ദ്രോഹത്തിന്നു യാതൊരു സ്നാനവും ഭേദം വരുത്താത്തതിനേയും
സൂചിപ്പിച്ചു (യോ.).

ഈ ചെയ്തത് എന്തെന്നാൽ, ഗുരു താൻ കാൽ കഴുകി എങ്കിൽ ദാസൻ
സ്വാമിയോളം വലിയവനല്ല എന്നു ശിഷർ അറിഞ്ഞു, അന്യോന്യം അപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/310&oldid=186530" എന്ന താളിൽനിന്ന് ശേഖരിച്ചത്