താൾ:CiXIV126.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

280 THE PASSION-WEEK: TUESDAY. [PART III. CHAP. IV.

മിക്കും: തിന്നു കുടിക്കുക കൊള്ളക്കൊടുക്ക മുതലായ ജഡകൎമ്മങ്ങൾ മാത്രം നട
ക്കും. അതുകൊണ്ടു രണ്ടു വകക്കാരേയും വേർതിരിക്കുന്ന ന്യായവിധി പെട്ട
ന്നു സംഭവിക്കും (മത്ത.; അതു മുമ്പെ ലൂക്ക. ൧൭, ൨൬ƒƒ പറഞ്ഞപ്രകാരം).
ഇതറിഞ്ഞവർ ഉപജീവനവിചാരത്താലും ലഹരിയാലും ഹൃദയത്തിന്നു ഭാരം
ഏറി വരായ്വാൻ നോക്കേണം. ആ നാൾ സൎവ്വഭൂവാസികളുടെ മേൽ നാ
യാട്ടുവല പോലെ വീഴും. ആകയാൽ സകലത്തിന്നും തെറ്റി മനുഷ്യപുത്ര
ന്മുമ്പാകെ നിന്നുകൊള്ളുന്ന വരം ഉണ്ടാവാനായി നിത്യം ഉണൎന്നു പ്രാൎത്ഥിച്ചു
കൊൾ്വിൻ (ലൂക്ക.)! കാലം അറിയായ്കയാൽ ഉറക്കം ഇളച്ച പ്രാൎത്ഥിപ്പാൻ നോ
ക്കുവിൻ. യാത്രയാകുന്ന യജമാനൻ വെവ്വേറെ കല്പിക്കുന്നതിന്നിടയിൽ ദ്വാ
സ്ഥനോടു ഉണൎന്നു ഇരിപ്പാൻ കല്പിച്ചത് പോലെ തന്നെ. മടങ്ങി വരുന്ന
യാമം അറിയുന്നില്ലല്ലോ, അന്നുറങ്ങുന്നവരായി കാണപ്പെടരുതേ (മാൎക്ക.).
ഇഹലോകം ശിഷ്യൎക്ക് തറവാട് എന്ന പോലെ ഇഷ്ടമായ്ചമഞ്ഞാൽ കൎത്താവിൻ
വരവ് ഒരു കള്ളൻ തുരവു വെക്കുന്നതു പോലെ തന്നെ. അവൻ ഇന്ന യാ
മത്തിൽ വരും എന്നറിയായ്കയാൽ എപ്പോഴും ഒരുങ്ങി ഇരിക്ക തന്നെ നല്ലൂ.

§ 145.

FOUR PARABLES ILLUSTRATING THE JUDGMENT AT CHRIST'S COMING.

ന്യായവിധിയെ വൎണ്ണിക്കുന്ന ഉപമകൾ നാലും.

a) The faithful and the evil servant. വിശ്വസ്തദാസൻ. Matt. 24. 45-51 Text vide § 50.
b) The ten virgins. പത്തു കന്യകമാർ " 25. 1-13 " 49.
c) The talents. താലന്തുകളുടെ ഉപമ " 25. 14-30 " 43.
d) The last judgment. അന്ത്യ ന്യായവിധി " 25. 31-46 " 51.

ശേഷം ന്യായവിധിയുടെ അവസ്ഥയെ യേശു ൪ ഉപമകളെകൊണ്ടു വ
ൎണ്ണിച്ചതിവ്വണ്ണം: വിശ്വസ്തനായ വിചാരിപ്പുകാരൻ എത്രയും ധന്യൻ. അവി
ശ്വസ്തനായ മൂപ്പന്നോ അദ്ധ്യക്ഷന്നോ (ഭാ. ൯൯) നിനയാത നാളിൽ നിഗ്ര
ഹം വരും. ആകയാൽ ഉണൎന്നാൽ കൊള്ളാം. യേശുവിന്റെ ആത്മാവുള്ള
വർ അല്പം ഉറങ്ങിയാലും ബുദ്ധിയുള്ള കന്യകമാരിൽ കൂടും (ഭാ. ൯൮). ആത്മാ
വിൻ നിറവാകുന്ന എണ്ണ ഇല്ലാത്തവനോ കല്യാണത്തിൽ കൂടുക ഇല്ല. ആ
ത്മാവിൻ വിളിപ്രകാരം അദ്ധ്വാനിച്ചതിന്റെ ഫലത്തെ നോക്കുമ്പോൾ
മടിയനു ദാരിദ്ര്യവും അന്ധകാരവാസവും തന്നെ പറ്റും (ഭാ. ൯൪). ഒടുക്കം സ
ൎവ്വജാതികളിലും ന്യായവിധി നടത്തുമ്പോൾ ഓരോ സ്നേഹപ്രവൃത്തിയായും
യേശുവെ തിരഞ്ഞു സേവിച്ചവൎക്ക് നിത്യ രാജ്യാവകാശവും നിൎദ്ദയന്മാൎക്ക്
പിശാചങ്ങൾക്ക് ഒരുക്കിയ നിത്യാഗ്നിയും കല്പിച്ചു കൊടുക്കും (ഭാ. ൧൦൦). ഇപ്ര
കാരം തന്നെ ന്യായവിധി ദേവഭവനത്തിങ്കൽനിന്നു തുടങ്ങി സകല ജാതിക
ളോളം നടന്നെത്തും. ആകയാൽ നിങ്ങളോടു ഞാൻ പറയുന്നതിനെ എല്ലാവ
രോടും പറയുന്നു: ഉണൎന്നുകൊൾവിൻ!

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/304&oldid=186524" എന്ന താളിൽനിന്ന് ശേഖരിച്ചത്