താൾ:CiXIV126.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 144.] ON CHRIST'S COMING AND THE END OF THE WORLD. 279

ക്കേ നടക്കുന്ന കാലത്തിൽ ലോകത്തിന്നു ഒരു യരുശലേമും സഭെക്ക് മൂല
സ്ഥാനവും ഇല്ലായ്കയാൽ കള്ളമശീഹമാരും പ്രവാചകരും എഴനീറ്റു, കഴിയും
എങ്കിൽ തെരിഞ്ഞെടുത്തവരെ കൂടെ വാഗ്വൈഭവത്താലും അതിശയങ്ങളാലും
വശത്താക്കും (മത്ത. മാൎക്ക.). നിങ്ങളോ ഭ്രമിക്കാതെ മുഞ്ചൊല്ലിയതിനെ ഓൎത്തു
കൊൾ്വിൻ. അവർ “ഇതാ കാട്ടിലേ മശീഹ” (സന്യാസതപസ്സുകളാൽ വിളങ്ങു
ന്നവൻ) എന്നു പ്രശംസിച്ച് കേട്ടാൽ പുറപ്പെടരുത്. “ഇതാ പാണ്ടിശാല
ഭണ്ഡാരങ്ങളിലേ മശീഹ” (ഐഹികത്തിൽ മഹോത്സവം വരുത്തുന്നവൻ) എ
ന്നു കേട്ടാലും പ്രമാണിക്കരുത്. ഇടി പോലെ അല്ലോ മനുഷ്യപുത്രന്റെ പ്രത്യ
ക്ഷത! അതിന്മിന്നലെ പ്രകാശിപ്പിപ്പാൻ മനുഷ്യവെളിച്ചം വേണ്ടാ, അതി
ന്റെ മുഴക്കം അറിയിപ്പാൻ മനുഷ്യവാക്കും വേണ്ടാ! പുതിയ നിയമത്തിന്റെ
സഭ ഏതു ഭാഗം എങ്കിലും ന്യായവിധിക്കായി മുഴത്തപ്പോൾ അവിടെ പിണ
ത്തിൽ കഴു എന്ന പോലെ ന്യായകൎത്താവ് വന്നു കൂടും (മത്ത.).

ആ ദിവസങ്ങളിലേ പീഡയുടെ ശേഷമോ യുഗസമാപ്തിയെ കുറി
പ്പാൻ സൂൎയ്യന്നു ഇരുൾ്ച പറ്റും, അതിനാൽ നിലാവും ക്ഷയിക്കും, ഗ്രഹാദി
കൾ്ക്ക് വീഴ്ചയും ആകാശങ്ങളുടെ മൂലശക്തികൾ്ക്ക് ഇളക്കവും സംഭവിക്കും (മത്ത.
മാൎക്ക.). കടലും പൊങ്ങി അലെക്കുമ്പോൾ പ്രളയശങ്കയാൽ ജാതികൾ വ്യാകു
ലപ്പെട്ടു ഭ്രമിച്ചു പാൎക്കും (ലൂക്ക.). അപ്പോൾ മനുഷ്യപുത്രന്റെ അടയാളം വാ
നത്തിൽ കാണും. അവൻ ശക്തിമഹത്വത്തോടും കൂടെ മേഘത്തിന്മേൽ വരു
ന്നതു ഭൂവംശങ്ങൾ കണ്ടു തൊഴിക്കും. ഇവ ഒത്തു വരുവാൻ തുടങ്ങുമ്പോൾ
നിങ്ങളുടെ ഉദ്ധാരണം അണഞ്ഞു വരുന്നു എന്നറിഞ്ഞു തലകളെ ഉയൎത്തി
നിവിൎന്നു നോക്കുവിൻ (ലൂക്ക.)! അവൻ തെരിഞ്ഞെടുത്തവരെ ചേൎപ്പാൻ കാഹ
ളശബ്ദത്തോടെ തൻറ ദൂതന്മാരെ അയക്കും; ആയവർ ചിതറി പാൎത്ത നാലു
ദിക്കിൽനിന്നും ഒന്നിച്ച് കൂടുകയാൽ ജാതികളിലും ന്യായതീൎപ്പു തികഞ്ഞു വരും.

ഇപ്രകാരം പുതിയ യുഗത്തിന്റെ വിശേഷവും യരുശലേമാദി തിരുസ
ഭയിലേ ന്യായവിധിയും ജാതികളിലേ ന്യായവിധിയും ൩ അംശങ്ങളായിട്ടു വ
ൎണ്ണിച്ചതിന്റെ ശേഷം അത്തിമരം മുതലായ (ലൂക്ക.) വൃക്ഷങ്ങളുടെ ഉപ
മയാലേ അടയാളങ്ങളുടെ സാരത്തെ ഗ്രഹിപ്പിച്ചു. യഹൂദനാട്ടിൽ അതിന്റെ
കൊമ്പ് ഇളതായി ഇല വിടുമ്പോൾ വേനിൽക്കാലം വരും എന്നല്ല അടുക്കേ
തന്നെ ഉണ്ടു എന്നറിയാം. അതു പോലെ ഈ അടയാളങ്ങളുടെ ശേഷം താമ
സം കൂടാതെ മഹാകാൎയ്യവും നടക്കും. അവ ഒക്കയും സംഭവിപ്പോളം ഈ യ
ഹൂദജാതി ഒഴിഞ്ഞു പോകയില്ല സത്യം. വാനവും ഭൂമിയും ഒഴിഞ്ഞു പോകും,
എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല, വചനം ആകുന്ന വിത്തിന്റെ
ശക്തിയാൽ വിളഞ്ഞതും കൂട നിലനില്ക്കും. എങ്കിലും ദിവസമോ നാഴി
കയോ പിതാവല്ലാതെ ദൈവദൂതരും (പുത്രൻ താനും, മാൎക്ക.) അറിയാതെ ഇരിക്കു
ന്നു (മത്ത. മാൎക്ക.). ആകയാൽ നാനാ വിധത്തിൽ ഗണിച്ചുനിശ്ചയം വരുത്തു
വാൻ എത്ര പ്രയാസപ്പെട്ടാലും അതിനാൽ ഒർ ഉപകാരവും സാദ്ധ്യവും ഇല്ല.

ഉണൎന്നു കൊണ്ടിരിപ്പാനേ ശിഷ്യൎക്ക് ആവശ്യമുള്ളൂ. അതിൻറ കാരണം,
നോഹയുടെ കാലത്ത് എന്ന പോലെ (പക്ഷേ വിശേഷാൽ ആയിരത്താണ്ടു
കളുടെ അവസാനത്തിൽ) പറഞ്ഞു കൂടാത്ത പ്രമാദം ലോകത്തിൽ അതിക്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/303&oldid=186523" എന്ന താളിൽനിന്ന് ശേഖരിച്ചത്