താൾ:CiXIV126.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

278 THE PASSION-WEEK: TUESDAY. [PART III. CHAP. IV.

നിന്നും പലർ എഴനീറ്റു, കാലം നിവൃത്തിയായി (ലൂക്ക.), ഞാന്തന്നെ മശീഹ
(ഇന്ന പുരുഷനോ മാൎഗ്ഗമോ ഉപദേശമോ കാൎയ്യനിവൃത്തിക്ക് മതി) എന്നു വെ
റുതെ പ്രശംസിച്ചു പലരേയും വശീകരിക്കും. ലോകത്തിലോ യുദ്ധമത്സരങ്ങ
ളും വൎദ്ധിക്കും. അതിനാൽ ഞെട്ടി കലങ്ങി പോകരുതേ! അവസാനം ക്ഷണ
ത്തിൽ ആകയില്ല (ലൂക്ക.). അനന്തരം രാജ്യങ്ങൾക്കും ജാതികൾക്കും കലക്കവും
പിണക്കവും അധികം പിടിക്കും, അതിനോടു ഒത്തവണ്ണം ഭൂമിയിൽ ക്ഷാമം
ചാക്കു കൊടുങ്കാറ്റു ഭൂകമ്പങ്ങളും ആകാശത്തിൽ ഉൽപാതങ്ങളും ഉണ്ടാകും. ഇത്
ൟറ്റുനോവുകളുടെ ആരംഭം. സഭയും ഹിംസയിൽ അകപ്പെട്ടു സൎവ്വജാതി
പകയാലും (കുഡുംബദ്രോഹങ്ങളാലും, മാൎക്ക. ലൂക്ക.)* ഇടൎച്ചകളുടെ അതിക്രമ
ത്താലും സഭയുടെ അവയവങ്ങൾ തമ്മിൽ തമ്മിൽ പീഡിപ്പിക്കയാലും കള്ള
പ്രവാചകത്താലും നന്നെ ക്ലേശിച്ചു പോകും. വേദധൎമ്മത്തിലേ സംഗം കുറ
യുന്തോറും പലരിലും സ്നേഹം കുളിൎന്നു പോകും. എന്നിട്ടും ക്ഷാന്തിയാലെ നി
ങ്ങൾ പ്രാണങ്ങളെ നേടും (ലൂക്ക.); അവസാനംവരെ ക്ഷാന്തിയുള്ളവന്നു രക്ഷ
നിശ്ചയം. ഈ കാലത്തിൽ ഒക്കയും സുവിശേഷം ക്രമത്താലെ സൎവ്വലോക
ത്തും (മത്ത.) എല്ലാ ജാതികളിലും (മാൎക്ക.) ഘോഷിക്കപ്പെടും. അത് എല്ലാവ
ൎക്കും ന്യായവിധിയിൽ ഒരു സാക്ഷ്യമായിരിക്കത്തക്കവണ്ണം അറിയിച്ചതിൽ പി
ന്നെ അത്രേ അവസാനം വരും.

അവസാനം വരുന്നതിന്നു മുങ്കുറി ആകുന്നതു യരുശലേമിൽ തട്ടുന്ന
ന്യായവിധി തന്നെ. അതു ശിഷ്യന്മാരുടെ ആയുഷ്കാലത്തിൽ വരേണ്ടതാക
യാൽ ദാനിയേൽ (൯, ൨൭) പറഞ്ഞപ്രകാരം (മത്ത. മാൎക്ക.) രോമസൈന്യങ്ങ
ളുടെ കഴുക്കൊടികൾ (ലൂക്ക.) പരിശുദ്ധപട്ടണത്തെ വളഞ്ഞു നില്ക്കുന്നതു കാ
ണുമ്പോൾ മൂലനാശം അടുത്തതു ബോധിച്ചു, ഒട്ടും താമസിയാതെ യഹൂദയെ
വിട്ടു (പരായ്യ)മലകളിൽ ഓടെണം.† മോശയുടെ ശിക്ഷാവാചകങ്ങൾ മുതൽ
മലാക്യയുടെ ശാപംവരെ എഴുതി കിടക്കുന്നതു എല്ലാം നിവൃത്തിയാകുന്ന പ്ര
തികാരദിവസങ്ങൾ ഇവ തന്നെ (ലൂക്ക.) ആകയാൽ ഗൎഭിണികൾ്ക്കും മുല കു
ടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! ഹിമകാലത്തും (മത്ത. മാൎക്ക.) യഹൂദരുടെ ഈൎഷ്യ
അധികം ജ്വലിക്കുന്ന ശബ്ബത്തിലും (മത്ത.) ആ ഓട്ടം സംഭവിക്കാതിരിപ്പാൻ
പ്രാൎത്ഥിപ്പിൻ! മുമ്പെ ഉണ്ടാകാതേയും മേലാൽ ഒരിക്കലും വരാതേയും ഉള്ള
കോപവും ക്ലേശവും ഈ ജാതിയിൽ പറ്റും. അവർ വാളാൽ പട്ടും ബദ്ധരായി
സകല ജാതികളിലും ചിതറി ഉഴന്നും പോകും. ജാതികളുടെ സമയങ്ങൾ തിക
വോളത്തേക്ക് യരുശലെം അന്യരാൽ ചവിട്ടപ്പെടുകയും ചെയ്യും (ലൂക്ക.). സൂ
ക്ഷ്മന്യായപ്രകാരം ഈ വിധി സൎവ്വലോകത്തും പറ്റേണ്ടതായിരുന്നു (പുറ
ത്തുള്ളവരും യഹൂദരെ പോലെ മശീഹയെ തള്ളിയല്ലോ), എങ്കിലും സകല ജാ
തികളിൽനിന്നും തെരിഞ്ഞെടുത്തവർ ഉണ്ടല്ലോ, അവരുടെ രക്ഷയെ വിചാരി
ച്ചു കൎത്താവ് ആ ശിക്ഷാദിനങ്ങളെ ചുരുക്കും. ഇവ്വണ്ണം ന്യായവിധി പതു


*ഇതും മറ്റും ചിലതു മാൎക്ക. ലൂക്ക, ൟ രണ്ടിൽ മത്ത. ൧൦, പറഞ്ഞതു പോലെ.

†“ഇതു വായിക്കുന്നവൻ കരുതിക്കൊൾക” എന്നു മത്ത. മാൎക്ക വിശേഷാൽ നാട്ടുകാരുടെ ഓൎമ്മെക്കാ
യി എഴുതി. ശിഷ്യന്മാർ അത് അനുസരിച്ചു നിരോധാരംഭത്തിൽ യൎദ്ദനെ കടന്നു വാങ്ങി പാൎക്കയും
ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/302&oldid=186522" എന്ന താളിൽനിന്ന് ശേഖരിച്ചത്