താൾ:CiXIV126.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

256 THE LAST THREE MONTHS' MINISTRY. [PART III. CHAP. III.

§ 135.

JESUS AND ZACCHÆUS. THE PARABLE OF THE POUNDS.

ചുങ്കക്കാരനായ ജക്കായിയും പത്തു മ്നാക്കളുടെ ഉപമയും.

LUKE XIX.

1 And Jesus entered and passed through
Jericho.

2 And, behold, there was a man named
Zacchæus, which was the chief among the
publicans, and he was rich.

3 And he sought to see Jesus who he was;
and could not for the press, because he was
little of stature.

4 And he ran before, and climbed up into a syco-
more tree to see him: for he was to pass that way.

5 And when Jesus came to the place, he
looked up, and saw him, and said unto him,
Zacchæus, make haste, and come down; for to
day I must abide at thy house.

6 And he made haste, and came down, and
received him joyfully.

7 And when they saw it, they all murmured,
saying, That he was gone to be guest with a
man that is a sinner.

8 And Zacchæus stood, and said unto the
Lord; Behold, Lord, the half of my goods I
give to the poor; and if I have taken any
thing from any man by false accusation, I
restore him fourfold.

9 And Jesus said unto him, This day is
salvation come to this house, forsomuch as he
also is a son of Abraham.

10 For the Son of man is como to seek and
to save that which was lost.

. . . v. 11-27. vide § 42. . . . .

28 And when he had thus spoken, he went
before, ascending up to Jerusalem.

ഗലീലയാത്രക്കാരും മറ്റും അധികം ചേരുകകൊണ്ടു യേശു തിങ്ങിയ പു
രുഷാരങ്ങളോടും കൂട യരിഹൊ സമീപത്തു വന്നു. ആ ചൂടുള്ള താഴ്വര ഈത്ത
പ്പനകൾ നിമിത്തം ചൊല്ക്കൊണ്ടത്. അഹരോന്യർ പലരും അവിടെ പാൎക്കും.
നികിതിക്കായിട്ടും നിത്യജനസഞ്ചാരം നിമിത്തവും ചുങ്കക്കാരും അധികം ഉണ്ടു.
അവരിൽ സമ്പന്നനായ ഒരു പ്രമാണി യേശുവെ കാണ്മാൻ ആഗ്രഹിച്ചു.
കുള്ളനാകകൊണ്ടു നടക്കാവിലുള്ള ഒർ അമാറത്തിമേൽ കരേറി നോക്കുന്ന സ
മയം യേശു വന്നു മേല്പെട്ടു നോക്കി, ജകായി, വേഗം ഇറങ്ങി വരിക, ഞാൻ
നിന്റെ വീട്ടിൽ ഇന്നു പാൎക്കേണ്ടതാകുന്നു എന്നു പറഞ്ഞു. അവനും ഇറങ്ങി
സന്തോഷത്തോടെ അതിഥിയെ കൈക്കൊണ്ടാറെ ഭ്രഷ്ടനായവനോടു കൂടെ
പാൎക്കുന്നതു ദോഷം എന്നു പലരും പിറുപിറുത്തു. അപ്പോൾ ജക്കായി നേ
ൎന്നത് ഇപ്രകാരം: ഞാൻ എന്റെ മുതലിൽ പാതി ദരിദ്രൎക്ക് കൊടുക്കുന്നുണ്ടു,
അതുവും പോരാ, വല്ലതും വൎഗ്ഗിച്ചിട്ടുണ്ടെങ്കിൽ ഇരട്ടിച്ചു തിരികെ കൊടുക്കാം എ
ന്ന് ഇങ്ങിനെ സകല കല്പനകൾ്ക്കും മേലായി (൩ മോ. ൬, ൫; ൭,
൨ മോ.൨൨, ൧−൯) മുതൽ മടക്കി കൊടുപ്പാൻ നിശ്ചയിച്ചതിനാൽ കൃപാസു
വിശേഷത്തിൽ ഉള്ള ആനന്ദം വിളങ്ങിയപ്പോൾ യേശു ആ നാളിലേ ധന
ഛേദംകൊണ്ടു സങ്കടം തോന്നാതെ ഈ ഭവനത്തിന്ന് ഇന്നു രക്ഷ വന്നു
എന്നു ചൊല്ലി, ജക്കായെ മുമ്പെ കാണാതെ പോയവൻ എങ്കിലും ഇപ്പോൾ
അബ്രഹാമിന്റെ ധനപുത്രൻ എന്നു അനുഗ്രഹിച്ചു. ജഡപ്രകാരം എല്ലാ
ആബ്രഹാമ്യരും കാണാതെ പോയവരാകയാൽ അവരെ അനേഷിച്ചു രക്ഷി
ക്കുന്നതു മനുഷ്യപുത്രന്റെ പണി അത്രെ എന്നു പറകയും ചെയ്തു.

അവിടെ പലരും യരുശലേമിന്നു സമീപമായിരുന്നതുകൊണ്ടു മശീഹരാ
ജത്വത്തിന്നായി കാത്തിരുന്നപ്പോൾ ൧ ൦ ഭൃത്യന്മാരുടെ ഉപമയെ (ഭാ. ൯൩)
പറഞ്ഞു, ൟ രാജ്യം അല്ല ദൂരത്ത് ഒരു രാജ്യം അടക്കുവാനുണ്ടു എന്നും, അതി
ന്റെ ഇടെക്കു ലോകരുടെ യുദ്ധാദികൾ അല്ല പതുക്കെ നടക്കുന്ന ഒരു വ്യാ
പാരമത്രെ തന്റെ ശിഷ്യന്മാൎക്ക് ഇവിടെ കൊള്ളുന്നത് എന്നും കാണിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/280&oldid=186500" എന്ന താളിൽനിന്ന് ശേഖരിച്ചത്