താൾ:CiXIV126.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§134. THE AMBITIOUS REQUEST OF THE SONS OF ZEBEDEE. 255

യേശു ഗലീലയിൽനിന്നു പോകുന്ന യാത്രക്കാരോട് ഒന്നിച്ചു യരുശലേ
മിന്റെ നേരെ ചെല്ലുന്ന സമയം അവൻ കാൎയ്യനിവൃത്തി വരും എന്നറിഞ്ഞു
മുമ്പിൽ കാണ നടന്നു (മാൎക്ക), ശിഷ്യരും ഗുരുവിൻ മുഖവികാരത്തിൽ നിഴലി
ച്ച മരണമുതിൎച്ചയെ കണ്ടിട്ടോ സ്തംഭിച്ചും ഭയപ്പെട്ടും കൊണ്ടു പിഞ്ചെന്നു (മാ
ൎക്ക). അന്നു യേശു അവരോടു അറിയിച്ചതു: ഇപ്പോൾ യരുശലേമിലേക്ക്
ചെല്ലുന്നുവല്ലോ; മനുഷ്യപുത്രനെ കുറിച്ചു എഴുതിക്കിടക്കുന്നതു എല്ലാം നിവൃ
ത്തിക്കപ്പെടും (ലൂക്ക.). അവനെ ദ്രോഹിച്ചു മഹാചാൎയ്യരിൽ ഏല്പിക്കും (മത്ത.),
ആയവർ മരണശിക്ഷ വിധിച്ചു പുറജാതികളിൽ സമൎപ്പിക്കും, ഇവർ നിന്ദി
ച്ചും പരിഹസിച്ചും തുപ്പിക്കൊണ്ടും അടിച്ചശേഷം ക്രൂശിൽ തറെക്കും, മൂന്നാം
നാൾ അവൻ ഏഴുനീല്ക്കയും ചെയ്യും. എന്നതു കേട്ടു ശിഷ്യന്മാർ സാരം വി
ചാരിക്കാതെയും ബോധിക്കാതെയും ഇരുന്നു (ലൂക്ക; അതും ൯,൪൫ എന്ന
പോലെ, §൧൦൨.).

എങ്കിലും കഷ്ടമരണങ്ങളെ ഏല്പാൻ ഒരുങ്ങീട്ടുള്ള കൎത്തൃമനസ്സിനോടു എത്ര
യോ വിപരീതമായൊരു സ്വഭാവം അഭിമാനികളായ ശിഷ്യരിൽ അപ്പോൾ
തന്നെ വിളങ്ങിയതിവ്വണ്ണം: മക്കളുടെ അഭിപ്രായത്തെ അനുസരിച്ചു (മാൎക്ക.)
ശലൊമ മുൽപുക്കു കുമ്പിട്ടു സ്വരാജാവോട് ഒരു വരത്തെ വരിപ്പാൻ തുനിഞ്ഞു
(മത്ത.). അത് എന്തെന്നാൽ, മക്കൾ ഇരുവരും മശീഹയുടെ വലതും ഇടത്തും
ഇരുന്നു വാഴുവാൻ കല്പന ആകേണം എന്നത്രെ. ഇതു വേഗത്തിൽ ൨ കള്ള
ന്മാൎക്ക് വരേണ്ടുന്ന സ്ഥാനം എന്നു യേശു അറിഞ്ഞു പറഞ്ഞിതു: നിങ്ങൾ
യാചിക്കുന്നതു ഇന്നത് എന്നു ബോധിക്കാത്തവർ അത്രെ; ഞാൻ കുടിക്കേ
ണ്ടുന്നതു കുടിപ്പാനും ഞാൻ മുഴുകേണ്ടതിൽ മുഴുകുവാനും നിങ്ങൾ്ക്ക് കഴിയുമോ
(യിറ. ൪൯, ൧൨; ലൂക്ക. ൧൨, ൫൦)? എന്നതു കേട്ടാറെ അവർ “കഴിയും” എ
ന്നു പറഞ്ഞപ്പോൾ കൎത്താവ് അപ്രകാരം തന്റെ കഷ്ടങ്ങളിൽ ചേരുവാൻ
മേലാൽ സംഗതി വരും എന്നും, രാജ്യത്തിലേ സ്ഥാനമാനങ്ങൾ പിതാവ് വി
ധിക്കും പോലെ അത്രെ ആവു, ആയതിനെ താൻ കല്പിപ്പാൻ ആൾ അല്ല
എന്നും അറിയിച്ചു.

അതിനാൽ ശേഷം ശിഷ്യന്മാരിൽ നീരസവും അഭിമാനഭാവവും പി
ന്നേയും (മാൎക്ക. ൯, ൩൩ ƒƒ) പൊങ്ങി കണ്ടാറെ യേശു അവരെ വിളിച്ചു പറ
ഞ്ഞു: ജാതികളിൽ വാണു കാണുന്നവർ (മാൎക്ക.) പ്രജകളെ അടക്കിവെക്കുന്നു
എന്നും, മഹത്തുകൾ അധികരിച്ചുയരുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങ
ളിൽ അപ്രകാരം അരുത്! മഹാൻ ആകെണം എങ്കിൽ ഭൃത്യനും മുഖ്യസ്ഥാന
ത്തിന്നായി എല്ലാവരുടെ ദാസനും ആയ്തീരുക. മനുഷ്യപുത്രൻ, ശുശൂഷ
ചെയ്യിപ്പാനല്ല താൻ ശുശ്രൂഷിപ്പാൻ വന്നതാകകൊണ്ടു സഭയിൽ രാജത്വ
മല്ല ഭൃത്യഭാവം തന്നെ മഹത്വം ഏറിയതു. അത്രയുമല്ല അവൻ അനേകൎക്ക്
വേണ്ടി സ്വജീവനെ മോചനവില ആക്കുകകൊണ്ടു സഭ മനുഷ്യരെ സേ
വിക്കാതവണ്ണം വീണ്ടെടുത്തവന്റെ സ്വാതന്ത്രത്തിൽ അത്രെ ഇരിക്കേണ്ടതു
(മത്ത, മാൎക്ക.).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/279&oldid=186499" എന്ന താളിൽനിന്ന് ശേഖരിച്ചത്