താൾ:CiXIV126.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

248 THE LAST THREE MONTHS MINISTRY. [PART III. CHAP. III.

നേയും അതിനാൽ സത്യശിഷ്യന്മാൎക്ക് വരുന്ന ക്ലേശത്തേയും എല്ലാം കൎത്താവ്
മുങ്കണ്ടു പറഞ്ഞിതു: മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളുകൾ ഒന്നു പോലും
കാണ്മാൻ വളരെ ആഗ്രഹം ജനിപ്പാന്തക്ക മനഃപീഡ ഉണ്ടാകും എങ്കിലും മ
നുഷ്യരുടെ വാക്ക് ഒന്നു. പ്രമാണിക്കാതേയും അങ്ങിടിങ്ങിട് ഓടാതേയും അ
വൻ മിന്നൽ പോലെ വിളങ്ങി വരുന്നതിനെ സ്വസ്ഥരായി കാത്തിരിക്കേ
ണം. അവൻ ഇങ്ങിനെ മഹത്വത്തോടെ വെളിപ്പെടുന്ന കാലത്തിന്മുമ്പെ
നിരസിക്കപ്പെടുന്ന കാലം കഴിയെണം താനും. ആ മിന്നല്ക്കൊത്ത പ്രത്യ
ക്ഷതയോ സദോമ്യർ സ്വൈരമായ്വാഴുമ്പോൾ വന്ന അഗ്നിവൎഷം പോ
ലെ ആകയാൽ തിന്നു കുടിക്ക കൊള്ളകൊടുക്ക നടുക പണിയിക്ക മുതലായ പ
ണികളിൽ ലയിച്ചു പോകാതെ ലോകത്തോട് വേൎവ്വിടുന്ന ഒരു മുതിൎച്ചെക്കായി
ഉത്സാഹിക്കേണം. അതിന്നായി ലോത്തിന്റെ ഭാൎയ്യയെ ഓൎക്കേണ്ടു. ഒരുത്തൻ
ചെവിക്കൊണ്ടു തന്റെ ജീവനെ കളഞ്ഞാൽ അതിനെ ഉയിൎപ്പിക്കും (മത്ത.
൧൦, ൩൯). ആ ന്യായവിധി നടക്കുന്ന രാത്രിയിൽ സംഭവിപ്പാനുള്ളതു: ഒരു
കട്ടിലിന്മേൽ കിടക്കുന്ന ഇരുവരിൽ ഒരുവൻ ചേൎക്കപ്പെടും ഒരാളെ വിടും. ഒരു
തിരികല്ലിലേ പണി എടുക്കുന്ന ൨സ്ത്രീകളിലും ഇപ്രകാരം ഒരു വേർതിരിവ് ഉ
ണ്ടാകും. ആകയാൽ ഇപ്പോൾ താന്താൻ ശുദ്ധി വരുത്തുവാനായി വേർതിരി
ക്കേണ്ടതല്ല; വിവാഹത്തിലും കൂറ്റുപണിയിലും ഗുണദോഷങ്ങളുടെ കലൎച്ച
വിടുകയില്ല. കൎത്താവ് താൻ വന്നു വകതിരിപ്പോളം താന്താന്റെ ഉള്ളത്തിൽ
ദേവരാജ്യത്തിന്റെ വളൎച്ചെക്കായി ശ്രമിക്കെ ആവു. (മറ്റ ചില വാക്കുകൾ
മത്ത. ൨൪ ആമതിൽ ചേൎത്തു കാണും.)

എന്നു കേട്ടാറെ ഇസ്രയേലിലും ഇപ്രകാരമുള്ള വേർതിരിവ് ആവശ്യമാ
കുമോ എന്നു ശിഷ്യർ സംശയിച്ചു എവിടെ എന്നു ചോദിച്ചപ്പോൾ ശവം ഉ
ള്ളേടം കഴുകൂടും എന്നു കൎത്താവ് ചൊല്ലി, ദോഷത്തിന്നു പഴുപ്പും തികവും വന്ന
വരിൽ ന്യായവിധി തുടങ്ങും എന്നു സൂചിപ്പിച്ചു.

ഇപ്രകാരം ഭാവികാലത്തു വിധവയെ പോലെ വലഞ്ഞു പോകുന്ന സ
ഭെക്ക് ഇടവിടാത്ത പ്രാൎത്ഥന അത്യാവശ്യം. ഇപ്പോൾ നീതികെട്ട ന്യായാ
ധിപതിയായി തോന്നുന്നവൻ ഒടുവിൽ വിശ്വസിച്ചു കൂടാത വേഗതയിൽ ര
ക്ഷാകൎമ്മത്തെ നിവൃത്തിക്കും (§ ൩൫).

എങ്കിലും കാണാതെ വിശ്വസിക്കുന്ന ഭാവം തന്റെ സഭക്കാരിലും ദുൎല്ലഭം
അത്രെ എന്നു വീൎത്തു പറഞ്ഞു.

പിന്നെ പറീശർ മാത്രമല്ല തന്റെ ഒന്നിച്ചു നടക്കുന്നവർ ചിലരും മറ്റു
ള്ളവരെ അപമാനിച്ചു തങ്ങളെത്തന്നെ നല്ലവർ എന്നു വിചാരിച്ചപ്പോൾ
കൎത്താവ് താഴ്മയെ ഉപദേശിച്ചതു പറീശൻ ചുങ്കക്കാരൻ എന്നവരുടെ
പ്രാൎത്ഥനാകഥയാൽ തന്നെ (§ ൩൪). അതു യരുശലേമിലേ ദേവാലയത്തേ
ക്ക് യാത്രയാകുന്ന സമയം തന്റെ അനുഗാമികൾ്ക്ക് എത്രയും പത്ഥ്യമായ ഉപ
ദേശമത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/272&oldid=186492" എന്ന താളിൽനിന്ന് ശേഖരിച്ചത്