താൾ:CiXIV126.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

246 THE LAST THREE MONTHS MINISTRY. (PART III. CHAP. III.

ഇങ്ങിനെ നിശ്ചയിച്ച മരണവിധിയെ സമ്മതിക്കാത്തവർ ചിലർ ഉ
ണ്ടായിരുന്നു (ലൂക്ക. ൨൩, ൫൦ƒ) എങ്കിലും മിക്കവാറും മരണത്തിനുള്ള കുറ്റം
ആരോപിപ്പാൻ അന്നു മുതൽ വിചാരിച്ചുകൊണ്ടിരുന്നു. ശത്രുക്കൾ മടിയാതെ
കൊല്ലുവാൻ വിചാരിക്കുന്നതു യേശു ഗ്രഹിച്ചു പെസഹയിലേ ആടായ്ചമയേ
ണം എന്നറിഞ്ഞു തല്ക്കാലത്തിങ്കൽ തെറ്റി ബെത്ഥെലിന്നു അല്പം കിഴക്ക് ഉള്ള
എഫ്രൈം ഊരിൽ പോയി ഒളിച്ചു പാൎത്തു. അതു യരുശലേമിൽനിന്നു ഏക
ദേശം ൩ കാതം ദൂരം. കുറയ കാലം കഴിഞ്ഞ ശേഷം യാത്രക്കാർ വല്ല ശുദ്ധീകര
ണത്തിന്നായിട്ടും ഓരോരൊ കാൎയ്യസംഗതിയായിട്ടും പെരുനാൾ്ക്ക് മുമ്പെ യരുശ
ലേമിൽ വന്നു കൂടി തുടങ്ങി. അവർ കാൎയ്യങ്ങളെ തന്നെ അല്ല യേശു വരുമോ
ഇല്ലയോ എന്നു ചൊല്ലി മമതയാൽ ആകട്ടെ ദ്വേഷ്യത്താൽ ആകട്ടെ അന്വേ
ഷിച്ചു വങ്കാൎയ്യത്തിന്റെ തീൎച്ചെക്കായി കാത്തുകൊണ്ടിരുന്നു.

C.

OUR LORD'S LAST JOURNEY TO JERUSALEM.

(March 30 A.D.)

ഒടുക്കത്തെ പെസഹയാത്ര.

§ 129.

JESUS ON THE BOUNDARIES BETWEEN SAMARIA AND GALILEE.

THE TEN LEPERS.

അന്ത്യയാത്രയിൽ ൧൦ കുഷ്ഠരോഗികളെ ശുദ്ധമാക്കിയതു.

LUKE XVII.

11 And it came to pass, as he went to
Jerusalem, that he passed through the midst
of (between) Samaria and Galilee.

12 And as he entered into a certain village,
there met him ten men that were lepers, which
stood afar off.

13 And they lifted up their voices, and said,
Jesus, Master, have mercy on us.

14 And when he saw them, he said unto them,
Go shew yourselves unto the priests. And it
came to pass, that, as they went, they were
cleansed.

15 And one of them, when he saw that he
was healed, turned back, and with a loud voice
glorified God,

16 And fell down on his face at his feet,
giving him thanks: and he was a Samaritan.

17 And Jesus answering said, Were there
not ten cleansed? but where are the nine?

18 There are not found that returned to give
glory to God, save this stranger.

19 And he said unto him, Arise, go thy way:
thy faith hath made thee whole,

പെസഹ അടുത്തു വന്നിട്ടു യേശു എഫ്രയിമിൽനിന്നു പുറപ്പെട്ടു ഗലീല
ശമൎയ്യ ഇങ്ങിനെ ൨ നാടുകളുടെ ഇടയിൽ കടന്നു പോന്നു. ഒർ ഊരിന്നരികിൽ
കുഷ്ഠരോഗികൾ ൧0 ആൾ എതിരേറ്റു മൎയ്യാദ്രപ്രകാരം അകലേ നിന്നുകൊ
ണ്ടു രക്ഷെക്കായി വിളിച്ചു. യേശു അവരെ കണ്ട ഉടനെ ദൂരത്തുനിന്നു ഒരു
വചനം ചൊല്കയാൽ ൧൦ ആളുകളേയും സൌഖ്യമാക്കി. കല്പനപ്രകാരം ആ
ചാൎയ്യരെ കാണ്മാൻ ചെല്ലുമ്പോൾ അവർ ശുദ്ധരായ്ചമഞ്ഞു. എന്നാൽ ശേഷ
മുള്ളവർ മുമ്പെ തങ്ങളുടെ ഊരിലും (൩ മോ. ൧൪, ൧–൮) പിന്നെ ദേവാലയ
ത്തിലും മടങ്ങി ചേരേണ്ടതിന്നു (മേല്പടിൻ ƒƒ.) ശ്രമിച്ചുകൊള്ളുമ്പോൾ ഉപ
കാരത്തിന്നായി സ്തുതിപ്പാൻ ഗലീലക്കാർ ആരും വന്നതും ഇല്ല. ഒരു ശമൎയ്യൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/270&oldid=186490" എന്ന താളിൽനിന്ന് ശേഖരിച്ചത്