താൾ:CiXIV126.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

244. THE LAST THREE MONTHS' MINISTRY. [PART III. CHAP. III

ലാജരുടെ മരണശേഷവും ആശ കളയാതെ ഇരുന്നപ്രകാരം മൎത്ഥയുടെ വച
നത്താൽ തോന്നുന്നു. ശവത്തെ അഭിഷേകം ചെയ്വാൻ മറിയ പക്ഷെ മൂല്യ
തൈലം വാങ്ങിയതു കഴിക്കാതെ പിന്നേയും പിന്നേയും കരുതിവെച്ചു കൎത്താ
വിൻ വരവ് കാത്തിരുന്നു. ആ ഊരിന്നും യരുശലേമിന്നും ൨നാഴിക ദൂരം മാത്ര
മാകയാൽ നഗരക്കാർ പലരും വന്നു, ഖേദം ശമിപ്പിക്കേണ്ടതിന്നും പക്ഷെ യേ
ശു വരാഞ്ഞതെ ആക്ഷേപിച്ചു കുഡുംബക്കാരെ പുരാണാചാരത്തിൽ തിരി
കെ ആക്കേണ്ടതിന്നും ശ്രമിച്ചുകൊണ്ടിരുന്നു. യേശു എത്തിയപ്പോൾ ഊരും
വീടും പ്രവേശിക്കാതെ ഗുഹാസമീപത്തു പാൎത്തിരിക്കുന്ന വൎത്തമാനം മൎത്ഥ അ
റിഞ്ഞ ഉടനെ സഹോദരിയെ ബദ്ധപ്പാടു നിമിത്തം ഗ്രഹിപ്പിക്കാതെ വിരഞ്ഞു
ചെന്നു കണ്ടു, കൎത്താവേ, നീ കൂടെ ഇരുന്നു എങ്കിൽ സഹോദരൻ മരിക്ക ഇ
ല്ലയായിരുന്നു; ഇപ്പോഴും നീ എന്തു ചോദിച്ചാലും ദൈവം തരും എന്നു പറ
ഞ്ഞപ്പോൾ യേശു ഉയിൎപ്പിന്റെ നിശ്ചയം ചൊന്നാറെയും അവൾ ദൂരേ ഭാ
വി എന്നു വിചാരിച്ചു. അതുകൊണ്ടു കൎത്താവ് താൻ പുനരുത്ഥാനവും ജീവ
നും ആകുന്നു എന്നും, തന്നെ വിശ്വസിച്ചു മരിച്ചവർ പിന്നേയും ജീവിക്കും
എന്നും, ജീവിക്കുന്ന വിശ്വാസികൾ മരണത്തിൽ മുഴകയില്ല എന്നും ചൊല്ലി
മശീഹവിശ്വാസത്തെ പുതുതായി ജ്വലിപ്പിച്ചപ്പോൾ അവൾ ഓടി സഹോ
ദരിയെ വിളിച്ചു ഗൂഢമായി അറിയിക്കയും ചെയ്തു.

മറിയയും യഹൂദരുടെ ആശ്വാസവാക്കുകളിൽ സഞ്ജിക്കാതെ എഴുനീറ്റു
ചെന്നു യേശുവോട് സഹോദരിയുടെ വാക്കുകളെ ആവൎത്തിച്ചു പറഞ്ഞു പൊ
ട്ടിക്കരത്തെപ്പോൾ പിഞ്ചെന്ന യഹൂദരും ചിലർ കനിവിനാലും ചിലർ മൎയ്യാദ
പ്രകാരവും കൂടെ കരയുന്നതു കണ്ടു യേശു മാനുഷമായി മനസ്സുരുകികൊണ്ടും
ആത്മപ്രകാരം വിലാപത്തിലേ അവിശ്വാസം നിമിത്തം ക്രുദ്ധിച്ചും ഉള്ളിൽ
പതെച്ചുംകൊണ്ടു ഖേദത്തെ അമൎത്തു, ശവം വെച്ച സ്ഥലത്തെ ചോദിച്ചറി
ഞ്ഞു കണ്ണീർ വാൎക്കയും ചെയ്തു. അതു സ്നേഹത്താൽ എന്നു ചിലൎക്ക് തോ
ന്നിയപ്പോൾ ജന്മാന്ധനിൽ ചെയ്ത അത്ഭുതം മറ്റവർ ഓൎത്തു ഉദാസീനതയെ
ആക്ഷേപിച്ചു. അതിനാൽ യേശു പിന്നേയും മനസ്സിന്റെ പതിപ്പ് അമ
ൎത്തു കുഴിക്കൽ ചെന്നാറെ ശവത്തിനു നാറ്റം ഉണ്ടാകും എന്നു മൎത്ഥാ വിചാരി
ച്ചു ശങ്കിക്കയാൽ, നീ വിശ്വസിച്ചാൽ ദേവതേജസ്സ് കാണും എന്നുള്ള വാഗ്ദ
ത്തം ഓൎപ്പിച്ചു. കല്ലിനെ നീക്കിയപ്പോൾ അവൻ പിതാവോടു പ്രാൎത്ഥിച്ചു, നീ
എന്നെ നിയോഗിച്ചത് ഇവർ വിശ്വസിക്കേണ്ടതിന്നു ഞാൻ മുമ്പെ ചെയ്ത
സകല അതിശയങ്ങൾക്കും ഈ ഒർ അത്ഭുതം മുദ്ര ആക്കിത്തീൎക്കേണം എന്ന്
അപേക്ഷിച്ചു. ലാജരേ, പുറത്തു വാ എന്നു വിളിച്ചപ്പോൾ മരിച്ചവൻ പുറ
പ്പെട്ടു വന്നു കൎത്താവ് ശവബന്ധം അഴിക്കയും ചെയ്തു.

[ഈ വൃത്താന്തം സകല അതിശയങ്ങളിലും ഏറ്റം വലുതായിട്ടും മറ്റ് സു
വിശേഷകന്മാർ എഴുതിവെക്കാത്തതിനു സംഗതി എന്തെന്നാൽ, യരുശലേമി
ലേ പ്രമാണികൾ ലാജരെ കൊല്ലുവാൻ കൂടെ വിചാരിച്ചതാകയാൽ (യോ.
൧൨, ൧o) സഭയുടെ ആദികാലത്തു ബെത്ഥന്യയിലേ അവസ്ഥയെ സ്പഷ്ടമാ
യി പറയാതെ ഇരുന്നു എന്നു തോന്നുന്നു].

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/268&oldid=186488" എന്ന താളിൽനിന്ന് ശേഖരിച്ചത്