താൾ:CiXIV126.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

240 THE LAST THREE MONTHS' MINISTRY. [PART III. CHAP. III.

Luke XIV.

27 And whosoever doth not bear his cross,
and come after me, cannot be my disciple.

28 For which of you, intending to build a
tower, sitteth not down first, and counteth the
cost, whether he have sufficient to finish it?

29 Lest haply, after he hath laid the founda-
tion, and is not able to finish it, all that behold
it begin to mock him,

30 Saying, This man began to build, and
was not able to finish.

31 Or what king, going to make war against
another king, sitteth not down first, and con-
sulteth whether he be able with ten thousand

to meet him that cometh against him with
twenty thousand ?

32 Or else, while the other is yet a great way
off, he sendeth an ambassage and desireth
conditions of peace.

33 So likewise, whosoever he be of you that
forsaketh not all that he hath, he cannot be
my disciple.

34 Salt is good: but if the salt have lost
his savour, wherewith shall it be seasoned ?

35 It is neither fit for the land, nor yet for
the dunghill; but men cast it out. He that
hath ears to hear, let him hear.

അനന്തരം യേശു തൻറെ ആശ്രിതന്മാരോടു കൂട ബെത്ഥന്യക്കമാറു യാ
ത്ര ചെയ്യുമ്പോൾ പുരുഷാരങ്ങൾ അധികം കൂടുന്നതിനെ കണ്ടു. അവരുടെ
മിശ്രഭാവങ്ങൾ നിമിത്തം ശങ്കിച്ചു അല്പം പാറ്റുവാൻ തുടങ്ങിയതിവ്വണ്ണം:
ഒരുത്തൻ എന്റെ അടുക്കൽ വരികിൽ അമ്മയഛ്ശന്മാർ ഭാൎയ്യാപുത്രന്മാർ ഉടപ്പി
റന്നവർ എന്നതല്ലാതെ സ്വപ്രാണനേയും ദ്വേഷിക്കാഞ്ഞാൽ എന്റെ
ശിഷ്യനാവാൻ കഴികയില്ല എന്നു പറഞ്ഞതു മുമ്പേത്ത വാക്കിനേക്കാളും
(മത്ത. ൧൦, ൩൭) കഠിനം തന്നെ. കൎത്താവെ ആ വകയിലും അധികം സ്നേഹി
ച്ചാലും പോരാ; അവന്റെ സ്നേഹത്തോട് വിരോധിക്കുന്ന സ്നേഹത്തെ മുറ്റും
ദ്വേഷിപ്പാനും ബലികഴിപ്പാനും പഠിക്കെണം, എന്നാലെ ക്രൂശ് എടുക്കേണ്ടുന്ന
ശിഷ്യധൎമ്മത്തിന്നു നിവൃത്തി ഉള്ളു.

ആയ്ത് എല്പാൻ ഒരുങ്ങി ഇരിക്കുന്നുവോ എന്നു തന്നത്താൻ പരീ
ക്ഷിക്കേ ആവു. അതിന്ന് ൨ ഉപമകളാൽ വഴി കാണിച്ചിരിക്കുന്നു. ഒരു
ഗോപുരമോ എഴുനിലമാളികയോ എടുപ്പിക്കുന്നവൻ പണി തീൎപ്പാൻ വക
ഉണ്ടോ എന്നറിവാൻ ചെലവ് കണക്ക് നോക്കുന്നുവല്ലോ. അതു ചെയ്യാതെ
തറ കെട്ടിയിട്ടാൽ പരിഹാസമേ വരും. പ്രാപ്തി അധികം ഉള്ളൊരു രാജാവും പട
കൂടുമ്മുമ്പേ അധികം ആളുകളോടു ഏല്പാൻ ആവതുണ്ടോ എന്നു വിചാരിച്ചു
സംശയം തോന്നുമ്പോഴെക്ക് തല്ക്കാലത്തേക്കു ശരണം അപേക്ഷിക്കുമല്ലോ.
ആകയാൽ യേശുവിൻ ശിഷ്യന്മാൎക്കു വലിയ പണി തീൎപ്പാനും ഘോരയുദ്ധം
ഏല്പാനും ഉണ്ടെന്നറിഞ്ഞാൽ താൻതന്റെ ഉള്ളിൽ തീൎച്ച വരുത്തീട്ടു വേണം.
ലോകത്തോടു പുതുകാൎയ്യത്തെ അനുസരിച്ച് പറവാൻ തനിക്ക് പ്രാപ്തി പോ
രാ എന്നു കണ്ടാൽ പ്രസിദ്ധമായ്ത് ഒന്നും ചെയ്യാതെ താമസിച്ചു ദൈവത്തി
ന്മുമ്പാകെ തന്നെത്താൻ താഴ്ത്തി നാണിച്ചും പ്രാൎത്ഥിച്ചുംകൊണ്ടു വകയും സ
ന്നാഹങ്ങളും എത്തിപ്പാൻ ശ്രമിക്കും. അപോസ്തലന്മാർ ഉള്ളത് എല്ലാം ഉപേ
ക്ഷിച്ചു കളകയാൽ സമ്പാദിച്ചൊരു വിശ്വാസനിശ്ചയം തന്നെ പണി തീ
ൎപ്പാനും പട ജയിപ്പാനും മതി ആകുന്നു. ഇസ്രയേൽ ലോകത്തിന്റെ ഉപ്പായ്തീ
രേണ്ടതായിരുന്നു. യേശുവെ അനുഗമിക്കുന്നവർ ഉപ്പു തന്നെയോ എന്നു
താന്താൻ പരീക്ഷിക്കേണം. ഉപ്പില്ലാതെ ചമഞ്ഞവരോ ജാതികൾ ചവിട്ടു
വാൻ പുറത്തു കളയപ്പെടേണ്ടി വരും. കേൾ്പാൻ ചെവിയുള്ളവൻ കേൾ്പൂതാക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/264&oldid=186484" എന്ന താളിൽനിന്ന് ശേഖരിച്ചത്